Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊല്ലാപ്പ് പിടിച്ച കാലം

ജ്യോതിഷം

കുറച്ചുകാലമായി കൈപ്പിടിയിൽ ഒതുങ്ങാതെ കാലം കാര്യങ്ങൾ മുന്നോട്ട് നീക്കുന്ന ഒരു പ്രതിഭാസമാണ് കാണുന്നത്. കാലത്തിന്റെ ഈ അപൂർവ്വ പ്രതിഭാസം 2016 സെപ്റ്റംബർ വരെ കൂടുതൽ ശക്തമാകാനാണ് സാധ്യത. പ്രകൃതി സ്വഭാവത്തിലെ വ്യതിയാനം കൊണ്ടുള്ള ദുരനുഭവങ്ങൾ. മനുഷ്യ പ്രകൃതിയുടെ ഭാവഭേദം കൊണ്ടുണ്ടാകാവുന്ന സംഭവങ്ങൾ. ഇങ്ങനെ വ്യക്തിയും സമൂഹവും ഒരു വീർപ്പുമുട്ടലിൽ അകപ്പെടാം.

ഇതിന് പല കാരണങ്ങളുള്ളതിൽ മുഖ്യമായത് ശനി, ചൊവ്വ ബന്ധമാണ്. സ്വയം കൃതാനർത്ഥങ്ങൾ ഉണ്ടാക്കുന്ന വൃശ്ചികം രാശിയിലെ ശനിയെ രാശ്യാധിപനായ ചൊവ്വ ബന്ധപ്പെടുമ്പോഴുള്ള അവസ്ഥയാണിത്. കത്തുന്ന തീയിൽ മണ്ണെണ്ണ ഒഴിക്കുന്നതുപോലുള്ള സാഹചര്യം.

ഈ ഗ്രഹസ്വഭാവം മനസ്സിലാക്കി വ്യക്തികളും, കുടുംബാംഗങ്ങളും, ഭരണകർത്താക്കളും, നേതാക്കളും, സംഘടനകളും ആത്മസംയമനവും വീണ്ടുവിചാരവും നിലനിർത്തിയില്ലെങ്കിൽ  വാക്കും പ്രവൃത്തിയും കൈവിട്ടുപോകും.

യാത്രകളിലും സുഹൃത്‌സംഗമങ്ങളിലും മറ്റിടപെടലുകളിലും ഒരു ജാഗ്രതയും, സുരക്ഷിതത്വശ്രദ്ധയും, മുൻകരുതലും ഉണ്ടെങ്കിൽ കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൂടെ പോകും.

കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെ സമൂഹത്തിലും വീട്ടിലും സുരക്ഷിതത്വം നിലനിർത്തേണ്ടവർ തന്നെ മറു വിത്ത്  ഇട്ടുകൊടുത്താൽ അത് ഒന്നിന് പത്തായി വളരും.

ഇത്തരം സന്ദർഭങ്ങൾ ജാതകത്തിലോ മറ്റോ ഉള്ള അനുഭവങ്ങൾക്കും അപ്പുറമാണെന്ന് ഓർക്കണം. ഇതിനെയാണ് നിഗമനാതീതം എന്ന് പറയുന്നത്. ഇന്നതൊക്കെ സംഭവിക്കാം എന്ന നമ്മുടെ വിലയിരുത്തലിനപ്പുറം കാര്യങ്ങൾ സംഭവിക്കാം. അതിനാൽ ഈ കാലയളവിൽ മനുഷ്യനു മാത്രമുള്ള വിശേഷബുദ്ധിയും, ഔചിത്യവും ശരിയായി പ്രയോജനപ്പെടുത്തിയാൽ പോറലേൽക്കാതെ ഈ ഘട്ടം അനായാസം തരണം ചെയ്യാം.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: