Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുളസിയുടെ മാഹാത്മ്യം

തുളസി തുളസി

ലക്ഷ്മി ദേവി തന്നെയാണ് തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത് എന്നാണു വിശ്വാസം. വിഷ്ണു പൂജയ്ക്ക് തുളസിയില അതീവ വിശേഷകരമായി കണക്കാക്കപ്പെടുന്നു. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ പാരണ വീടും മുൻപ് തുളസിച്ചുവട്ടിൽ വെള്ളമൊഴിക്കുന്നത് ഫലപ്രാപ്തി വർധിപ്പിക്കുമെന്ന് സങ്കൽപം. 

ചുവട്ടിൽ വെള്ളമൊഴിച്ചു ഭക്തിയോടെ പ്രദക്ഷിണം വച്ചതിനു ശേഷം വേണം പൂജയ്ക്കായി തുളസിയില ഇറുക്കാനെന്നാണ് ആചാര്യന്മാർ നിർദേശിച്ചിട്ടുള്ളത്. വീടിനു മുന്നിൽ തുളസി നട്ടുവളർത്തുന്നതും തുളസിത്തറയിൽ ദീപം തെളിക്കുന്നതും കുടുംബത്തിനു ഐശ്വര്യമേകുമെന്ന് വിശ്വാസം. വ്യാഴം, ബുധൻ എന്നീ ദശാകാലങ്ങളിലൂടെ കടന്നുപോകുന്നവർ ശരീരശുദ്ധിയോടെ തുളസി പ്രദക്ഷിണം നടത്തുന്നത് ശ്രേയസ്കരമാണെന്നാണ് വിശ്വാസം. 

Your Rating: