Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാവിഷ്ണു ഉണരുന്നു!

ekadashi

ചാന്ദ്രപക്ഷ കാർത്തികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഉത്ഥാനൈകാദശി എന്ന് അറിയപ്പെടുന്നത്. പാലാഴിയിലെ അനന്തശയ്യയിൽ ഉറക്കത്തിലായിരുന്ന മഹാവിഷ്ണു ഉറക്കം കഴിഞ്ഞ് ഉണർന്നെഴുന്നേൽക്കുന്നത് ഈ ദിവസമാണ് എന്നാണു വിശ്വാസം. അതുകൊണ്ട് ഉത്ഥാനൈകാദശി ദിവസം വ്രതമനുഷ്ഠിക്കുന്നത് മറ്റ് ഏകാദശിയെക്കാൾ വിശേഷമാണ് എന്ന വിശ്വാസമുണ്ട്.

മഹാവിഷ്ണുവിന്റെ ഉറക്കം നാലു മാസം നീളുന്നതാണ്. ചാന്ദ്രപക്ഷ ആഷാഢമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസമാണ് ഉറങ്ങാൻ കിടക്കുന്നത്. അതുകൊണ്ട് ഈ ഏകാദശി ശയനൈകാദശി എന്ന് അറിയപ്പെടുന്നു. പിന്നീട്, ഭാദ്രപദ മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസം ഉറക്കത്തിനിടയിൽ തിരിഞ്ഞൊന്നു കിടക്കും. അതുകൊണ്ട് അന്നു പരിവർത്തനൈകാദശി. അതുകഴിഞ്ഞാണ് ഉണർന്നെഴുന്നേൽക്കുന്ന ഈ ഉത്ഥാനൈകാദശി വരുന്നത്.

തുലാമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ ഏകാദശിദിവസമാണിത്.

വിഷ്ണുവിന്റെ ഉറക്കം എന്നു വിശ്വസിക്കപ്പെടുന്ന ഈ നാലുമാസത്തെയാണു ചാതുർമാസ്യം എന്നു പറയുന്നത്. ചാതുർമാസ്യവ്രതം അനുഷ്ഠിക്കുന്നതും ഏറെ പുണ്യദായകമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.