Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അന്നേ ജ്യോതിഷി പറഞ്ഞിരുന്നു, സിനിമയിൽ പാടുമെന്നും മംഗല്യഭാഗ്യമുണ്ടാകുമെന്നും’ :വൈക്കം വിജയലക്ഷ്മി

vaikom-vijayalakshmi

സിനിമയിൽ പാടുമെന്നും അവാർഡ് കിട്ടുമെന്നും 35–ാം വയസിൽ മാംഗല്യമുണ്ടാകുമെന്നും പെരിങ്ങോട് ശങ്കരനാരായണൻ തിരുമേനി തന്നോട് പറഞ്ഞിരുന്നുവെന്ന് മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി. 

‘‘എത്രയോ പേരുടെ പ്രാർഥനയുടെ ഫലമാണീ സ്വപ്നസാഫല്യം. എന്റെ നന്മ ആഗ്രഹിച്ചവരിൽ പ്രധാന ആളാണ് പെരിങ്ങോട് ശങ്കരനാരായണൻ തിരുമേനി. സിനിമയിൽ പാടുമെന്നും സംസ്ഥാന അവാർഡ് കിട്ടുമെന്നും മുപ്പത്തഞ്ചാം വയസ്സിൽ മംഗല്യഭാഗ്യമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. കാഴ്ച കിട്ടുമെന്നും പറഞ്ഞിരുന്നു. അതുകൂടി സത്യമായാൽ ചേട്ടന്റെ മുഖമൊന്ന് കാണാല്ലോ. അഭിവൃദ്ധിക്കും ദൈവാനുഗ്രഹത്തിനും വേണ്ടി ആലപ്പി രംഗനാഥ് സാർ സപ്തസ്വരധ്യാനശ്ലോകം പറഞ്ഞു തന്നിരുന്നു. മുടങ്ങാതെ ചൊല്ലും. തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തിൽ മംഗല്യപൂജയും ചോറ്റാനിക്കരയിലും ഏറ്റുമാനൂരും പ്രത്യേക പൂജകളും ചെയ്തു. ഇനി ഗുരുവായൂരിലും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും വഴിപാടുകൾ നടത്താനുണ്ട്. ദിവസവും ഒരു മണിക്കൂർ പൂജാമുറിയിലിരുന്ന് പ്രാർഥനയുണ്ട്. തിരുവാതിരയും തിങ്കളാഴ്ചവ്രതവും മുടക്കാറില്ല. ഈ വർഷവും തിരുവാതിര നോൽക്കണം. ഇത്തിരി സ്പെഷൽ തിരുവാതിരയല്ലേ?’’

ജനുവരി ആദ്യ ലക്കം വനിതയിൽ തന്റെ മംഗല്യ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് വിജയലക്ഷ്മി. ജീവിതത്തിലേക്ക് കൂടുതല്‍ സ്േനഹം നിറയ്ക്കാനെത്തിയ സന്തോഷിന്റെ വിശേഷങ്ങളും വിജയലക്ഷ്മിയുടെ സ്വപ്നങ്ങളും... അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.