Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലംപിരിശംഖ് ഇരിക്കുന്നിടത്ത് ഐശ്വര്യം...

Astrology

ഇടംപിരിശംഖ് ധാരാളമായി ലഭിക്കുമെങ്കിലും വലംപിരിശംഖ് അപൂർവമായി മാത്രമാണ് കടലിൽനിന്നു കിട്ടുന്നത്. വലംപിരിശംഖ് ഇരിക്കുന്നിടത്ത് ഐശ്വര്യം വർധിക്കും എന്നാണ് വിശ്വാസം. ശംഖ് രണ്ടുതരം ഉള്ളതുപോലെ വലംപിരിയിലും രണ്ടു തരം ഉണ്ട്. ഒന്ന് ലക്ഷ്മിയും മറ്റൊന്ന് വിഷ്ണുവും.വലംപിരിശംഖ് നിത്യവും വെള്ളത്തിൽ മുക്കി തുളസി അർച്ചന ചെയ്യുന്നത് ഉത്തമമാണ്. ഇതു വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കാം.

ക്ഷേത്രത്തിൽ സമർപ്പിക്കാൻ ഉത്തമമായ വഴിപാടാണിത്. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു ലഭിക്കുന്ന വലംപിരിശംഖിന് ഭാരം കൂടുതലായിരിക്കും. ശംഖ് കാതിൽ ചേർത്താൽ കടലിരമ്പുന്ന ശബ്ദം കേൾക്കാം.മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും ശ്രീകൃഷ്ണന്റെയും ഇടംകയ്യിൽ വലംപിരിശംഖ് ഉള്ളതായി അറിയാമല്ലോ. പാലാഴി കടഞ്ഞപ്പോൾ ലഭിച്ചതാണ് വിഷ്ണുവിന്റെ കയ്യിലുള്ള വലംപിരിശംഖ്.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: