Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രവഴിപാടുകളുടെ ഫലപ്രാപ്തി...

karthika-temple Representative image

ഭഗവാൻ സർവ്വസമ്പന്നൻ തന്നെ. ഒന്നിന്റേയും ആവശ്യമില്ല. രാജാവ് സർവ്വസമ്പന്നനും ഐശ്വര്യം തികഞ്ഞവനുമാണ്. പണ്ടുകാലത്ത് സാധാരണക്കാർ കാഴ്ചവസ്തു വയ്ക്കുന്നത് അദ്ദേഹത്തിന്റെ മനസ്സിൽ സന്തോഷം ജനിപ്പിക്കും. ഗുരു തുല്യരേയും വയസ്സായവരേയും കുഞ്ഞുങ്ങളെയും ഗർഭിണികളെയും രോഗികളെയും കാണുന്ന മാത്രയിൽ എന്തെങ്കിലും കാഴ്ചവസ്തുവൊ ധനമൊ ആഹാരസാധനമൊ മധുരമൊ നൽകണമെന്നാണ് വിധി. ഇതിലൂടെ അവർക്ക് മനസ്സന്തോഷവും അവരുടെ അനുഗ്രഹവും നൽകുന്നവർക്ക് ലഭിക്കുന്നതാണ്. വായനക്കാരുടെ മനസ്സിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കാവുന്നതാണ്.

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ

അമ്പലങ്ങളിൽ കൊടിമരത്തെ തൊഴുന്നതെന്തിനാണ്?

ക്ഷേത്രദേവതയ്ക്ക് ഗ്രാമാധിപന്റെ സ്ഥാനമാണ്. രാജകൊട്ടാരത്തിൽ പ്രവേശിക്കുമ്പോൾ കൊടികൂറ കണ്ട് വണങ്ങുന്ന പോലെ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ അഷ്ടദിഗ്പാലകരും ക്ഷേത്രദേവതയുടെ പാദവും കൊടിമരച്ചുവട്ടിലാണ്. മുകളിൽ വന്നിരിക്കുന്നത് ക്ഷേത്രദേവതയുടെ വാഹനത്തേയും ക്ഷേത്ര ദേവതയും ആകാശത്തിലുള്ള നക്ഷത്രങ്ങളെയും നവഗ്രഹത്തെയും ഉദ്ദേശിച്ചാണ്. ഇങ്ങനെ തൊഴുത് കൊടിമരത്തിൽ ഒരു പ്രദക്ഷിണം എടുത്ത ശേഷമാണ് ദേവനെ വന്ദിക്കേണ്ടത്. കൊടിമരച്ചുവട്ടിൽ മാത്രമെ നമസ്കരിക്കാൻ പാടുള്ളു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.