Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുദിനവും കണികാണലും

astro-vishu

മേടം മാസം ഒന്നാം തീയതി സൂര്യനുദിക്കുന്നതിനു മുൻപ് വെളുപ്പിനു മൂന്നു മണിക്കാണു സാധാരണ കണി കാണുന്നത്. ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രതിമയോ ഫോട്ടോയോ വച്ചിട്ട് അതിനു മുൻപിൽ ഉരുളിയിൽ കണിവെളളരിയും ചക്കയും മാമ്പഴവും മറ്റു കാർഷികവിളകളും നെല്ലും അരിയും പഴവും കണിക്കൊന്നയും ഒക്കെ തലേന്നു തന്നെ ഒരുക്കിവച്ചിരിക്കും. രാവിലെ വിളക്കു കത്തിച്ച ശേഷമാണു കുടുംബാംഗങ്ങൾ ഓരോരുത്തരായി വന്നു കണി കാണുന്നത്.

വിഷു കണി

ഈ കണി കാണുന്നതു കൊണ്ട് അടുത്ത ഒരു വർഷം സർ‌വ ഐശ്വര്യങ്ങളും സമ്പൽ സമൃദ്ധിയും നിറഞ്ഞതായിത്തീരും എന്നാണു വിശ്വാസം. ശബരിമലയിലും ഗുരുവായൂരിലും ചോറ്റാനിക്കരയിലും മൂകാംബികയിലും മാത്രമല്ല ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾ അന്നു കണികാണാൻ എത്തുന്നു.

ഗൃഹനാഥൻ കുടുംബാംഗങ്ങൾക്കെല്ലാം വിഷുക്കൈനീട്ടം നൽകുന്നു. എല്ലാവർക്കും ഐശ്വര്യം ഉണ്ടാകാനായി പ്രാർഥിക്കുകയും ചെയ്യുന്നു. കൊടുത്തയാളിനു കൂടുതൽ കൊടുക്കാനുളള കഴിവു നേടാനാകും എന്നാണു വിശ്വാസം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: