Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുക്കൈനീട്ടം

vishu

വിഷുക്കാലത്തിന്റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞുനിൽക്കുന്നു. എല്ലാ കുട്ടികൾക്കും കൈനീട്ടം കിട്ടുന്നതിലാണ് ഉത്സാഹം. അവർ പല കണക്കുകളും ഇപ്പോഴേ കൂട്ടി തുടങ്ങിയിരിക്കും. മുത്തച്ഛനും അമ്മാവനും അച്ഛനും മറ്റു ബന്ധുക്കളും ഒക്കെ കൂടി തരുന്ന സംഖ്യ എത്രയാകും? കൈനീട്ടം കിട്ടിയ കാശിൽ നല്ലൊരു പങ്കും കുട്ടികൾ പടക്കക്കടയിൽ തന്നെ കൊണ്ടു കൊടുക്കും. വിഷുവിന് മാത്രമാണ് ഇങ്ങനെ ഒരു കച്ചവടം. മറ്റൊരു ഉത്സവത്തിനും അതില്ല. ഉത്രാടപ്പാച്ചിലോടെ ഓണക്കച്ചവടം പോലും അവസാനിക്കും.

എല്ലാ വെടിക്കെട്ടുകാർക്കും ആഘോഷത്തിന്റെ പൂത്തിരിയാണ് വിഷു. ഒരു വർഷത്തെ മുഴുവൻ ശ്രമവും വിറ്റുതീരുന്ന കാലം. കമ്പിത്തിരി, മത്താപ്പ്, ചാട്ട, ചക്രം , റോക്കറ്റ്, ഓലപ്പടക്കം, മേശപ്പൂവ്, കുരവപ്പൂവ്, മാലപ്പടക്കം, ഗുണ്ട്, പെൻസിൽ തുടങ്ങി എത്ര എത്ര തരം സാധനങ്ങളാണ് നാം കത്തിച്ചും പൊട്ടിച്ചും തീർക്കുന്നത്?

നന്മയുടെ വിജയം, ഇരുട്ടിനു മേൽ വെളിച്ചം, കാർഷികോത്സവം, പുതുവർഷാഘോഷം ഒക്കെ നമുക്കു കാരണങ്ങളാകാം. ജീവിതം ആഘോഷിക്കാൻ കൂടിയുള്ളതാണ്. ഇത് ഒരു മാമ്പഴക്കാലം മാത്രമല്ല ചക്കയും പറങ്കിമാങ്ങയും പൊട്ടു വെള്ളരിയും തണ്ണിമത്തനും പനംനൊങ്കും കാച്ചിലും ചേമ്പും ചേനയും മത്തനും കുമ്പളവും ഒക്കെ വിളഞ്ഞ് മലയാളിയുടെ രുചിഭേദങ്ങൾക്കു പൂർണത പകരുന്ന കാലം കൂടിയാണിത്. അവധിക്കാലമായതിനാൽ കുട്ടികളധികവും അമ്മയുടെയോ ബന്ധുക്കളുടെയോ വീടുകൾ സന്ദർശിക്കുന്ന സമയം. ക്ഷേത്രങ്ങളിൽ പലയിടത്തും ഉത്സവം നടക്കുന്ന കാലം. സൂര്യൻ ഉച്ചരാശിയായ മേടത്തിലേക്കു പ്രവേശിക്കുന്ന കാലം എന്നിങ്ങനെ എത്ര വേണമങ്കിലും നമുക്കതിനെ വർണിക്കാം.

ഐശ്വര്യം നിറഞ്ഞ ഒരു വർഷത്തിനായി ധാരാളം ദാനം ചെയ്യാനുള്ള കരുത്തുണ്ടാവാനായി വർഷാരംഭം കണക്കാക്കുകയും ചെയ്യാം. കിട്ടുന്ന കൈനീട്ടം ഒരു വർഷം മുഴുവൻ ലഭിക്കാൻ പോകുന്ന നേട്ടങ്ങളുടെ സൂചനയും ആകുന്നു.

**Dr. P. B. Rajesh, Rama Nivas, Poovathum parambil,Near ESI Dispensary, Eloor East , Udyogamandal.P.O, Ernakulam 683501 email : rajeshastro1963@gmail.com Phone : 9846033337**

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer