Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഴ്ചവിശേഷം: ഷഷ്ഠിവ്രതവും ദുർഗാഷ്ടമിയും

ഷഷ്ഠിവ്രതവും ദുർഗാഷ്ടമിയും ഒക്ടോബർ ഒൻപതിനു ഞായറാഴ്ചയാണു നവരാത്രിയുടെ ഭാഗമായ ദുർഗാഷ്ടമി ദിനം

(2016 ഒക്ടോബർ 03 തിങ്കൾ മുതൽ 09 ഞായർ വരെ)

നവരാത്രിയുടെ പുണ്യനാളുകളാണിത്. ഷഷ്ഠിവ്രതവും ദുർഗാഷ്ടമി പൂജവയ്പും വരുന്നു എന്നതാണ് ഈയാഴ്ചത്തെ പ്രധാന വിശേഷം. 

നവരാത്രിയിലെ രണ്ടാംദിവസമായ ആശ്വിനമാസ ദ്വിതീയയാണ് ഒക്ടോബർ മൂന്നിനു തിങ്കളാഴ്ച. തുടർന്നുള്ള ദിവസങ്ങളിൽ തൃതീയ മുതലുള്ള തിഥികളും വരുന്നു. 

ഒക്ടോബർ ഏഴിനു വെള്ളിയാഴ്ചയാണു ഷഷ്ഠിവ്രതം വരുന്നത്. സുബ്രഹ്മണ്യപ്രീതിയിലൂടെ കുടുംബത്തിൽ ഐശ്വര്യം ലഭിക്കും എന്നതാണു ഷഷ്ഠിവ്രതത്തിന്റെ ഫലം. ഈ ദിവസം വ്രതമെടുത്ത് സുബ്രഹ്മണ്യക്ഷേത്രത്തിൽ ദർശനം നടത്തുന്നതും സുബ്രഹ്മണ്യഭജനം നടത്തുന്നതും ഉത്തമം. 

ഒക്ടോബർ ഒൻപതിനു ഞായറാഴ്ചയാണു നവരാത്രിയുടെ ഭാഗമായ ദുർഗാഷ്ടമി വരുന്നത്. സന്ധ്യയ്ക്ക് അഷ്ടമി തിഥി വരുന്ന ദിവസമാണു ദുർഗാഷ്ടമി ആചരിക്കുന്നത്. അന്നു സന്ധ്യയ്ക്കു മുൻപു പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വച്ച് സന്ധ്യാപൂജയോടെയാണു കേരളത്തിൽ മിക്കയിടത്തും പുസ്തകപൂജയ്ക്കു തുടക്കം കുറിക്കുന്നത്. ദുർഗാഷ്ടമി ദിവസം രാവിലെ പുസ്തകപൂജയ്ക്കു തുടക്കം കുറിക്കുന്ന രീതിയും ചിലയിടങ്ങളിലുണ്ട്. 

Your Rating: