Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ കൈയക്ഷരം എങ്ങനെയാണ്?

astro-writting

കൈയക്ഷരം നോക്കിയാൽ സ്വഭാവം മനസിലാക്കാം എന്ന് പൊതുവേ പറയാറുണ്ട്. ചിലരുടെ എഴുത്താവട്ടെ വായിക്കാൻ തന്നെ കഷ്ടപ്പെടും. അതിനു കാരണമായി പറയുന്നത് അവരുടെ അരക്ഷിതത്വവും ആത്മാഭിമാനക്കുറവുമാണെന്നാണ്. എന്നാൽ ക്രിയാത്മകതകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പല മഹാൻമാരുടെയും കൈയക്ഷരം വായിച്ചെടുക്കാൻതന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. സ്വതന്ത്രമായ ചിന്താശൈലിയായിരിക്കും  ഇവരുടെതെന്നാണ് വിലയിരുത്തപ്പെടുന്നത്. നെപ്പോളിയൻ ചക്രവർത്തി,ലോകപ്രസിദ്ധ ചിത്രകാരൻ പാബ്ലോ പിക്കാസോ എന്നിവരുടെ കൈയക്ഷരം മോശമായിരുന്നു.

അക്ഷരങ്ങളുടെ ആകൃതിയും ചരിവും നോക്കി ആളെ ഒറ്റനോട്ടത്തിൽ വിലയിരുത്താനുള്ള ചില വഴികൾ.

വലത്തേക്ക് ചെരിഞ്ഞ അക്ഷരങ്ങൾ
പുതിയ കാര്യങ്ങൾ സ്വീകരിക്കാനും ആസ്വദിക്കാനും താത്പര്യമുള്ളവരാണ്. പുതിയ ആളുകളെ പരിചയപ്പെടുന്നതും ഇവർക്ക് ഇഷ്ടമാണ്.

ഇടത്തേക്ക് ചെരിഞ്ഞ അക്ഷരങ്ങൾ
വിപ്ലവകരമായ സ്വഭാവമാണിവരുടെത്. കാര്യങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുമെങ്കിലും, ഇവർ  പ്രശസ്തി ആഗ്രഹിക്കാറില്ല.

നേരെയുള്ള അക്ഷരങ്ങൾ
വളരെ പ്രായോഗിക ബുദ്ധിയുള്ളവരാണ്. വികാരങ്ങളെ വിവേചനബുദ്ധികൊണ്ട് നേരിടുന്നവരാണ്.


ഉരുണ്ട അക്ഷരങ്ങൾ- ക്രിയാത്മകമായി ചിന്തിക്കുന്ന കലാകാരൻമാരാണിവർ.
പോയിന്റ്ഡ് - ബുദ്ധിശാലികളും, ഉത്സാഹഭരിതരും ആവേശത്തോടെ കാര്യങ്ങൾ ചെയ്യുന്നവരുമാണ്.
കൂട്ടക്ഷരങ്ങൾ - ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുന്നവരാണിവർ. അടുക്കും ചിട്ടയുമാണിവരുടെ ജീവിതത്തിന്റെ മുഖം മുദ്ര.

വീഡിയോ സ്‌പെക്ട്രൽ കമ്പാരറ്റർ
കൈയക്ഷരപരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണമാണ് വീഡിയോ സ്‌പെക്ട്രൽ കമ്പാരറ്റർ. കൈയെഴുത്ത്, അക്ഷരങ്ങളുടെ ചരിവ്, വലിപ്പം, എഴുത്തിന്റെ ഒഴുക്ക്, വേഗത, വാക്കുകളുടെയും അക്ഷരങ്ങളുടെയും അകലം, കൂട്ടിച്ചേർക്കൽ, എഴുതാനുപയോഗിച്ച സമ്മർദ്ദം, മഷിയുടെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങൾ അതീവസൂക്ഷ്‌മമായി പരിശോധിക്കാൻ ഈ ഉപകരണത്തിനു കഴിയും. അമേരിക്കൻ നിർമ്മിതമാണ്, ഒരുകോടിയിലേറെ രൂപ വിലവരുന്ന ഈ ഉപകരണം

Your Rating: