Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിങ്കളാഴ്ച വെളള വസ്ത്രം ധരിച്ചാൽ നേട്ടം...

Astro Moon ചന്ദ്രദശാകാലത്ത് വെളുപ്പ്, ചന്ദനം നിറങ്ങളിലുളള വസ്ത്രങ്ങളാണ് ഉത്തമം. എല്ലാ ദിവസവും സാധിച്ചില്ലെങ്കിലും തിങ്കളാഴ്ച, പൗർണമി, രോഹിണി നക്ഷത്രം വരുന്ന ദിവസം നല്ലതാണ്.

ഒരു വ്യക്തിയുടെ മനസ്സിന്റെ ബലം പറയുന്നത് ജാതകത്തിലെ ചന്ദ്രന്റെ പക്ഷബലം അനുസരിച്ചാണ്. മനോവിചാരങ്ങളെ നിയന്ത്രിക്കുന്നത് ചന്ദ്രനെന്ന് വിശ്വാസം.

ചന്ദ്രൻ ബലവാനാണെങ്കിൽ ചന്ദ്ര ദശാകാലത്ത് അമ്മ, ഭാര്യ ഇവരുടെ പരിചരണവും ശ്രദ്ധയും ലഭിക്കും. സുഖ ഭക്ഷണം, ആഭരണം, വസ്ത്രം, ഭൂമിലാഭം എന്നിവയും ഫലം. വളർത്തു മൃഗങ്ങളിൽ നിന്നു മെച്ചം, വിദേശ യാത്ര, അധികാരികളുടെ ഇഷ്ടക്കാരനും അധ്യാപ കർക്ക് പ്രിയപ്പെട്ടവനും ആയിരിക്കും.  ചന്ദ്രൻ അനിഷ്ടസ്ഥിതി ആണെങ്കിൽ ദുർബലമായ മനോനില ആയിരിക്കും. അധികാരികളുടെ അപ്രീതി, കഫ ജന്യ രോഗങ്ങൾ, അമ്മയ്ക്കു അസുഖങ്ങൾ എന്നിവയും ഫലങ്ങളാണ്.

വൈകാരികമായ അസ്ഥിരത എപ്പോഴും മാറ്റം വേണമെന്ന തോന്നൽ ജാതകത്തിൽ ചന്ദ്രൻ ദുർബലനായ വ്യക്തിയുടെ ലക്ഷണങ്ങളാണ്. ഒന്നും മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഇക്കൂട്ടർ മുറിക്കുളളിലെ സാധനങ്ങളെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കൊ ണ്ടിരിക്കും. ചൂട് സഹിക്കാൻ ഇവർക്ക് ബുദ്ധിമുട്ടായിരി ക്കും. ചന്ദ്രൻ ദുർബലനായ ജാതകമുളള സ്ത്രീകൾക്ക് മാസമുറ പ്രശ്നങ്ങളും ഗർഭാശയരോഗങ്ങൾക്കും സാധ്യതയും പറയുന്നു. 

ജീവിതരീതി : ചന്ദ്രന് പക്ഷബലം കുറവുളളവർക്ക് മനഃക്ലേശത്തിനുളള സാധ്യത കൂടുതൽ. പ്രശ്നങ്ങളിൽ ചെന്നു പെടാതിരിക്കാൻ ബോധപൂർവ്വം ശ്രദ്ധിക്കണം. അമ്മയെ നന്നായി നോക്കുക, അശരണരെ സഹായിക്കുക ഇവ ജീവിതത്തിന്റെ ഭാഗമാക്കണം. ഇക്കൂട്ടർ ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്. വിട്ടുമാറാത്ത ശീലമായി മാറാം. പല ദേവതകളെ മാറി മാറി ഭജിക്കാൻ താൽപര്യം തോന്നാം. ഏകാഗ്രതയോടെ ഉളള ഇഷ്ടദേ വതാ ഭജനമാകും നല്ലത്.

പൂജകൾ : തിങ്കളാഴ്ച വ്രതമാണ് ചന്ദ്രപ്രീതിക്ക് അനുഷ്ഠിക്കേണ്ടത്. ആ ദിവസം ശുദ്ധിയോടെ കഴിയണം. അമാവാസി, ചന്ദ്രഗ്രഹണ ദിനം, വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങളിൽ ചന്ദ്രപൂജ നടത്തുന്നത് നന്നെല്ലന്ന് പറയുന്നു. ശിവക്ഷേത്ര ദർശനം നല്ലതാണ്. ജാതകന്റെ തിഥി അനുസരിച്ച് ഭദ്രകാളി, ദുർഗാദേവി ഭജനവും നടത്താം. ഇതിന്  ജ്യോതിഷന്റെ ഉപദേശം തേടാം. 

വസ്ത്രധാരണം: ചന്ദ്രദശാകാലത്ത് വെളുപ്പ്, ചന്ദനം നിറങ്ങളിലുളള വസ്ത്രങ്ങളാണ് ഉത്തമം. എല്ലാ ദിവസവും സാധിച്ചില്ലെങ്കിലും തിങ്കളാഴ്ച, പൗർണമി, രോഹിണി നക്ഷത്രം വരുന്ന ദിവസം നല്ലതാണ്.

പുഷ്പധാരണം : ചന്ദ്രപ്രീതിക്ക് വെളുത്ത പുഷ്പങ്ങ ളാണ് ധരിക്കേണ്ടത്. ഉദാ : വെളളത്താമര, മന്ദാരം, നന്ത്യാർവട്ടം, മുല്ല

കടപ്പാട് : ഡോ. കെ. ബാലകൃഷ്ണ വാരിയർ

(റിട്ട. പ്രഫസർ ഓഫ് ഫിസിക്സ്)

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം പ്രസി‍ഡന്റ്

Your Rating: