Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലവിളക്ക് കത്തിക്കുന്നതെന്തിന്?

diwali

ഈശ്വരപൂജ വീടുകളിൽ ആരംഭിക്കുന്നത് ദീപം തെളിച്ചുകൊണ്ടാണ്. രാവിലെയും വൈകുന്നേരവും വീടുകളിൽ ദീപം തെളിയ്ക്കുന്നവരുണ്ട്. ഇഷ്ട ദൈവത്തിനുമുൻപിൽ ദീപം തെളിച്ച് കൈകൾകൂപ്പി പ്രാർത്ഥിക്കുന്നത് അനുഗ്രഹദായകമാണ്. വിശേഷസംരംഭങ്ങളും ദിവസങ്ങളും ദീപം കൊളുത്തിയാണ് തുടക്കം കുറിയ്ക്കുന്നത്. അജ്ഞതയെ തുടച്ചുമാറ്റുന്ന അറിവന്റെ കിരണമാണ് ദീപങ്ങൾ. ഇരുട്ടിനെ വെളിച്ചം മറയ്ക്കുന്ന പോലെ അറിവില്ലായ്മയെ ജ്ഞാനം തുടച്ചു നീക്കും. അറിവ് നേടുന്നതിലൂടെ ജീവിതത്തിൽ മറ്റ് അനുഗ്രഹങ്ങളും നിറയും.

തിരിയിട്ട് കത്തിയ്ക്കുന്ന വിളക്കുകൾക്ക ്പകരമാകില്ല വൈദ്യുതിവിളക്കുകൾ. എണ്ണയിട്ട് തെളിയ്ക്കുന്ന വിളക്കുകൾകളുടെ അർത്ഥമെന്താണ്? മനുഷ്യന്റെ ഉള്ളിലുള്ള ദോഷവാസനകളെയും ഞാനെന്ന ഭാവത്തെയുമാണ് എണ്ണയിലൂടെ പ്രതിധ്വനിക്കുന്നത്, അറിവാകുന്ന വെളിച്ചനാളങ്ങൾ അറിവില്ലായ്മയെയും അഹംഭാവത്തെയും ഇല്ലായ്മ ചെയ്യുന്നു. അഹം ഭാവത്തെ ഇല്ലാതാക്കിക്കൊണ്ട് ഉയരുന്ന ദീപനാളങ്ങൾ മനസിൽ അറിവിന്റെ വെളിച്ചമാണ് നിറയ്ക്കേണ്ടത്. നിലവിളക്ക് കൊളുത്തുമ്പോൾ കൊടിവിളക്കു കൊണ്ടു വേണം തിരികൾ തെളിയ്ക്കാൻ.

ദീപം ദീപം ദീപം

വിളക്ക് കൊളുത്തുമ്പോൾ ചൊല്ലേണ്ട മന്ത്രം

**ചിത് പിംഗല ഹനഹന

ദഹ ദഹ പച പച സർഞ്ജാ ജ്‍ഞാപയ സ്വാഹ**.

വിളക്ക് കത്തിച്ച് തൊഴുത് പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

ശിവം ഭവതു കല്ല്യാണ

മായുരാരോഗ്യവർദ്ധനം

മമ ബുദ്ധി പ്രകാശായ

ദീപതേ നമോനമ:

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.