Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു ഫലപ്രവചന മത്സരത്തിൽ കെ. പി ചാക്കോ വിജയി

election-prediction

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞു, ഫലവും വന്നു. സംസ്ഥാനത്തെ ആറു കോർപറേഷനുകൾ ഏതു മുന്നണി നേടും എന്നായിരുന്നുവല്ലോ മനോരമ ഓൺലൈൻ നടത്തിയ ഫലപ്രവചനമത്സരം. ഈ ഫലപ്രവചനമത്സരത്തിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണു കേരളത്തിലെ ആറു കോർപറേഷനുകൾ. ഇവയിൽ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നീ മൂന്നു കോർപറേഷനുകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. കൊച്ചിയിൽ യുഡിഎഫ് ഭൂരിപക്ഷം നേടി. കോഴിക്കോട്‌, കൊല്ലം കോർപറേഷനുകൾ എൽഡിഎഫും നേടി. ഇതാണു കോർപേഷനുകളിലെ തിരഞ്ഞെടുപ്പു ഫലം.

k-p-chacko

പ്രവചനമത്സരത്തിൽ പങ്കെടുത്തവരിൽ ആരും ഇക്കാര്യം ഇത്രയും കൃത്യമായി പ്രവചിച്ചിട്ടില്ല. എങ്കിലും ഈ തിരഞ്ഞെടുപ്പു ഫലത്തിനോട് ഏറ്റവും അടുത്ത രീതിയിൽ പ്രവചനം നടത്തിയവരിൽ നിന്നു നറുക്കിട്ടെടുത്തപ്പോൾ വിജയി ആയത് കെ.പി ചാക്കോ (കൊച്ചി) ആണ്. കെ.പി ചാക്കോയ്ക്ക് അഭിനന്ദനങ്ങൾ. വിജയിക്കുള്ള സമ്മാനം തപാലിൽ അയയ്ക്കുന്നതാണ്. പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.