Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈവിഷം എന്നത് സത്യമാണോ?

witchcraft Representative image

മന്ത്രപൂരിതമോ അല്ലാതെയോ ഉളള കൈ വിഷം ഉണ്ട്. ഇത്തരം കർമങ്ങൾക്ക് പെട്ടെന്ന് ഫലം കാണാമെങ്കിലും അതിന് ഇരട്ടി തിരിച്ചടി ഉണ്ടാകും.

കുറച്ചു നാൾ മുമ്പ് ഒരു ഗായികയുടെ അച്ഛൻ കാണാൻ വന്നിരുന്നു. പാട്ട് പാടാൻ ചെന്നൈയിലേക്കു പുറപ്പെട്ടതാണ് അവർ. ഇടയ്ക്കൊരു സ്റ്റേഷനിൽ കുട്ടി ട്രെയിനിൽ നിന്ന് ഇറങ്ങി. സ്വാഭാവികമല്ലാത്ത പെരുമാറ്റം. കുട്ടിയേയും കൊണ്ട് അവർ വീട്ടിലേക്ക് പോന്നു.

ഈ സംഭവങ്ങളൊക്കെ പറയുന്നത് പിന്നീടാണ്. കുട്ടിയുടെ പേരിൽ രാശി നോക്കാനാണ് വന്നത്. പാലോ, പാലുൽപ്പന്നങ്ങളോ വഴി കൈവിഷദോഷമുണ്ടെന്ന് കണ്ടു. സുദർശന ഹോമം ഉൾപ്പെടെ ചില പൂജകളും വഴിപാടും നടത്തണം. ഒറ്റപ്പാലം പരുത്തിപ്ര മനയിൽ ചെന്നു മരുന്ന് സേവിക്കണം. അവരോടു പറഞ്ഞു. പഴയന്നൂർ ഭഗവതിയാണ് അവരുടെ പരദേവത. ഇല്ലത്തെ നമ്പൂതിരി സ്ത്രീകൾ തന്നെയാണ് പറമ്പിൽ നിന്നു പറിക്കുന്ന ചെടികൾ കൊണ്ടുളള മരുന്ന് തയ്യാറാക്കുന്നത്.

ഭഗവതിക്ക് നിവേദിച്ച ശേഷം അത് വരുന്നവർക്ക് നൽകും അതിനു പ്രത്യേക ഫീസൊന്നും ഇല്ല. ഇഷ്ടമുളളത് ഭണ്ഡാരത്തിൽ ഇടാം.

അതിനു ശേഷം കുട്ടിയെയും കൊണ്ട് അച്ഛൻ വന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായുളള സംഭവങ്ങളൊന്നും ഓർമയില്ല എന്നാണ് കുട്ടി പറയുന്നത്. അവരുടെ പ്രശ്നങ്ങളെല്ലാം പൂർണമായി മാറി.

ഇത് ഒരു ഉദാഹരണം മാത്രം. കൈവിഷത്തിന് ആയുർവേദത്തിൽ ചികിൽസയുണ്ട്. കൈവിഷ സംഹാരി എന്ന മരുന്നും ലഭ്യമാണ്. അങ്ങനെയൊന്ന് ഇല്ലെങ്കിൽ പിന്നെ, ചികിൽസയും മരുന്ന് ഉണ്ടാവില്ലല്ലോ.

തയാറാക്കിയത് : വിശ്വനാഥൻ

Your Rating: