Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധത്തിനും പ്രശസ്തിയ്ക്കും ഫെങ്ഷൂയിലുണ്ട് ചില സൂത്രവിദ്യകൾ!

x-default, Horse വിജയശൃംഗങ്ങളിലേയ്ക്ക് പറന്നുയരുന്ന ഇണകളായ പറക്കും കുതിരകൾക്ക് ഫെങ്ങ്ഷൂയിയിൽ ഏറെ പ്രിയമാണുളളത്

ചൈനയുടെ ചരിത്രത്താളുകളില്‍ അഗ്രഗണ്യെന്ന വിശേഷണം കൊണ്ട് ആദരിക്കപ്പെടുന്ന ക്വിങ്ങ് രാജപരമ്പരയിൽ പ്രതിരോധ വിഭാഗത്തലവന്മാർക്ക് പറക്കും കുതിരയുടെ സ്വർണ രൂപങ്ങൾ സമ്മാനിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. സങ്ങ് രാജവംശം മുതൽ ഈ ആചാര്യമര്യാദ നില നിന്നിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു. എതിരാളികളെ ഉന്മൂലം നൽകാനും പ്രതിരോധിക്കാനും ഈ അശ്വരൂപങ്ങൾക്ക് അപൂർവശക്തിയുണ്ടെന്ന് ഫെങ്ങഷൂയിയും സ്പഷ്ടതയോടെ സമർത്ഥിക്കുന്നു. ഉജ്ജ്വലനായ പടക്കുതിര ചൈനീസ് രാശിചക്രത്തിലെ ഏഴാമനാണ്. ആരോഗ്യദൃഢഗാത്രനും പരിപാലകനും വേഗശാലിയുമായ അശ്വങ്ങളുടെ സാമീപ്യം മാനസികാരോഗ്യവും, ഊർജ്ജസ്വലതയും, എന്തും നേരിടാനുളള ചങ്കുറപ്പും മനുഷ്യനിൽ പ്രദാനം ചെയ്യുമെന്ന് ഫെങ്ങ്ഷൂയി സാക്ഷ്യപ്പെടുത്തുന്നു. ഇതിലൂടെ സ്വായത്തമാകുന്ന ഉത്തേജനം വിഘ്നങ്ങളില്ലാത്ത ജീവിതയാത്രയ്ക്ക് പ്രയോജനപ്പെടുകയും, അതുവഴി വിജയവും, പേരും പ്രശസ്തിയും സാധ്യമാകുമെന്ന് ചീനക്കാർ വിശ്വസിക്കുന്നു. ജീവിതവിജയങ്ങൾക്കായി ചുറുചുറുക്കോടെ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നവർക്ക് ഈ അശ്വങ്ങളുടെ സാമീപ്യം അതിവേഗത്തില്‍ ലക്ഷ്യത്തിലെത്തിക്കാനും, പ്രതിബന്ധങ്ങളെ തരണം ചെയ്ത് കർമനിരതനായി പ്രശസ്തിയുടെ ഉന്നതികൾ കീഴടക്കാൻ പ്രാപ്തി നൽകുന്നു.

ശീഘ്രവിജയത്തിനായി മാ താ ഫി യാൻ ഇണക്കുതിരകള്‍

വിജയശൃംഗങ്ങളിലേയ്ക്ക് പറന്നുയരുന്ന ഇണകളായ പറക്കും കുതിരകൾക്ക് ഫെങ്ങ്ഷൂയിയിൽ ഏറെ പ്രിയമാണുളളത്. കാരണം ഈ രൂപങ്ങൾ അതിവേഗ വിജയം ഉറപ്പ് തരുന്നു. വ്യാളി മുഖനായ പറക്കും കുതിര, വാനരനെ മുതുകിലേറ്റിയ വെൺകുതിര, തിരമാലകൾക്ക് മുകളിലൂടെ കുതിയ്ക്കുന്ന പടക്കുതിര, ലക്ഷ്യപ്രാപ്തിയിലെത്താൻ ഭൂഗോളത്തിന് മുകളിൽ നിൽക്കാവുന്ന അശ്വത്രയങ്ങൾ തുടങ്ങി വ്യത്യസ്തമായ സൗഭാഗ്യങ്ങൾക്കായി ഫെങ്ങ്ഷൂയിയിൽ ഈ ഭാഗ്യാശ്വങ്ങൾക്ക് ശക്തമായ സ്ഥാനമാണുളളത്. സഹനശക്തി, ദൃഢവിശ്വാസം, മനശുദ്ധി എന്നിവയാണ് ഈ അശ്വശ്രേഷഠന്മാർ നമുക്ക് സമ്മാനിക്കുന്നത്. നിരന്തരം മനുഷ്യനെ വേട്ടയാടുന്ന മാനസിക പിരിമുറുക്കങ്ങൾ, സമ്മർദ്ദങ്ങൾ എന്നിവയെ അടിച്ചമർത്തി ഏകാഗ്രചിത്തരാക്കി വിജയത്തിലേയ്ക്കെത്തിക്കാൻ സമർത്തരാണ് ഫെങ്ങ്ഷൂയിയിലെ ദിവ്യാശ്വങ്ങൾ. ഒാഫീസിന്റെയും, ഭവനത്തിന്റെയും തെക്ക് വശമാണ് ഇവർക്കായി ഫെങ്ങ്ഷൂയി നിശ്ചയിച്ചിരിക്കുന്ന സ്ഥാനം. 

ലേഖകൻ

Dr. Shaji K Nair (RMP AM)

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9388166888, 9447252772

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam