Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവദോഷനിവാരണത്തിനായി പക്വാ കണ്ണാടി

Pakva Mirror ലോഹനിർമിതമായ പക്വാ ദർപ്പണങ്ങൾ ചുവപ്പ്, ഗോൾഡൻ, പച്ച വർണങ്ങളിൽ പൊതുവേ കാണപ്പെടുന്നു

അഷ്ടകോണരൂപത്തിലുളള ഒരു പവിത്രദർപ്പണമാണ് ഫെങ്ങ്ഷൂയി ശാസ്ത്രശാഖയിലെ നിത്യതാരമായ ബഗുവാ(പക്വാ)കണ്ണാടി. പ്രതാപപൂരിതമായ ചീ(അനുകൂല ഊർജ്്ജം) ജീവജാലങ്ങളിലേക്ക് പ്രപഹിപ്പിക്കാൻ സൃഷ്ടികര്‍ത്താവ് നിർമിച്ച അത്ഭുത വസ്തുവായിട്ടാണ് ചീനക്കാർ ബഗുവാ(പക്വാ) ദർപ്പണത്തെ വിശ‌േഷിപ്പിക്കുന്നത്. ഫെങ്ങ്ഷൂയി ശാസ്ത്രശാഖയിലെ അതിവിശേഷങ്ങളായ എട്ട് പവിത്രമുദകള്‍ ആലേഖനം ചെയ്ത പക്വാ ദർപ്പണം പ്രപഞ്ചത്തിലെ സര്‍വൈശ്വര്യങ്ങളുടേയും ഉറവിടമായ പൊസിറ്റീവ് എനർജിയെ പ്രസരിപ്പിക്കാൻ സഹായകമാക്കുന്നു. 

ഷാർ ഖി എന്ന് ചീനക്കാർ പറയുന്ന അല്ലെങ്കിൽ അവരേറ്റവും ഭയക്കുന്ന നെഗറ്റീവ് എനർജിയെ നമ്മുടെ ഭവനത്തിലേയ്ക്കോ സ്ഥാപനത്തിലേയ്ക്കോ പ്രവേശിക്കാൻ അനുവദിക്കാതെ ദിശമാറ്റിവിടാൻ‌ ഈ ദർപ്പണത്തിന് ശക്തിയുണ്ടെന്ന് ഫെങ്ങ്ഷൂയി വിശദീകരിക്കുന്നു. കോൺകേവ്, കോൺവെക്സ് ആകൃതിയിലുളള പക്വാദർപ്പണങ്ങളാണ് നിലവിലുളളത്. ഒരു പരന്ന ദർപ്പണത്തിന്റെ നൂറിരട്ടി ശക്തിയുളള കോൺകേവ് പക്വാ ദർപ്പണത്തിന് നെഗറ്റീവ് എനർജിയെ നിർമ്മാർജനം ചെയ്ത് ഗൃഹാന്തരീക്ഷം മെച്ചപ്പെടുത്താനാവും. ആശുപത്രി, ജയിൽ, ഫാക്ടറി, ഒാഫീസ് തുടങ്ങി നിരവധിപേർ തങ്ങുന്ന ഇടങ്ങളിൽ കോൺവെക്സ് പക്വാ ദർപ്പണമാണ് കൂടുതൽ പ്രയോജനപ്പെടുന്നത്. അവിടെ തങ്ങുന്ന മനുഷ്യജീവികളിൽ മുഖരിതമായ നെഗഗറ്റീവ് എനർജി ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിനെ തന്നെ സാരമായി ബാധിച്ചേക്കാം. ആയതിനാൽ കോൺവെക്സ് പക്വാ ദർപ്പണങ്ങൾ ഇവിടെ നിറയുന്ന വലിയ അളവിലുളള പ്രതികൂല ഊർജ്ജത്തെ അനുകൂലമാക്കാൻ സഹായിക്കുന്നു.

വിവിധ വർണങ്ങളിലുളള പക്വാ ദർപ്പണങ്ങൾ വ്യത്യസ്ത ലക്ഷ്യങ്ങൾക്ക്

പക്വാ ദർപ്പണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ദൃഢതയുളള മരത്തടികളിൽ നിര്‍മിച്ചവയോ ലോഹങ്ങളിൽ നിർമ്മിച്ചവയോ ആകണം തെരഞ്ഞെടുക്കേണ്ടത്. പ്ലാസ്റ്റിക്, റബർ, തെർമോക്കോൾ, പേപ്പർ തുടങ്ങിയവയിൽ നിർമിച്ചവയും വിപണിയിൽ സുലഭമാണ് എന്നാൽ ഇവ പ്രതികൂലഫലങ്ങൾ സൃഷ്ടിച്ചേക്കാം. ലോഹനിർമിതമായ പക്വാ ദർപ്പണങ്ങൾ ചുവപ്പ്, ഗോൾഡൻ, പച്ച വർണങ്ങളിൽ പൊതുവേ കാണപ്പെടുന്നു. ഇവയിൽ ചുവപ്പ് പ്രകാശപൂരിതമായ ജീവിതത്തേയും ഗോൾഡൻ ഉത്പാദനക്ഷമത, വളർച്ച, എന്നിവ ത്വരിതപ്പെടുന്നു. പച്ച ഊർജ്ജവും പ്രചോദനവും വർദ്ധിപ്പിക്കാൻ സഹായകമാകുന്നു.

ഒരിക്കലും ഭവനത്തിന്റേയോ സ്ഥാപനത്തിന്റേയോ ഉൾവശത്ത് പക്വാ ദർപ്പണം സ്ഥാപിക്കരുതെന്നും, പ്രധാനവാതിലിലോ പിൻവാതിലിലോ മുകളിലായി വേണം സ്ഥാപിക്കേണ്ടതെന്നും ഫെങ്ങ്ഷൂയി ഉദ്ഘോഷിക്കുന്നു.

ലേഖകൻ

Dr. Shaji K Nair (RMP AM)

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9388166888, 9447252772

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam