Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരിഡോട്ട്- ഓഗസ്‌റ്റ് മാസക്കാരുടെ രത്നം

Peridot

പാശ്ചാത്യ ജ്യോതിഷ പ്രകാരം ആഗസ്റ്റ് മാസത്തിൽ ജനിച്ചവര്‍ക്ക് ഭാഗ്യപുഷ്ടിക്കും. ഐശ്വര്യത്തിനുമായി ധരിക്കാനുള്ള രത്നമാണ് പെരിഡോട്ട് (Peridot). ഇന്ത്യൻ ജ്യോതിഷ രത്ന ശാസ്ത്രത്തിൽ വിദ്യാകാരകനായബുധന്റെ രത്നമായ മരതകത്തിന്റെ ഉപരത്നമായിട്ടാണ് പെരിഡോട്ട് പരിഗണിക്കപ്പെടുന്നത്. മരതകം ധരിക്കുന്നതിന് തുല്യമായഫലം തന്നെ പെരിഡോട്ട് ധരിക്കുന്നതിലൂടെ ലഭിക്കും. ഉപരത്നങ്ങൾക്ക് വില കുറവാണ്. പെരിഡോട്ട് ഒലിവിന്റെ നിറമാണ്, തത്തമ്മ പച്ച എന്നു പറയാം. 3500 വർഷത്തെ ഖനന ചരിത്രം ഉള്ള രത്നമാണ് പെരിഡോട്ട്.

പെരിഡോട്ട് പൊതുവിൽ ആയില്യം, തൃക്കേട്ട, രേവതി എന്നീ നാളുകളിൽ ജനിച്ചവർക്ക് ധരിക്കാം. 5, 14, 23 എന്നീ ഇംഗ്ലീഷ് കലണ്ടർ തീയതികളിൽ ജനിച്ചവർക്കും, ബുധദശ നടക്കുന്നവർക്കും അനുകൂലമാണ്. ജ്യോതിഷവിധിപ്രകാരം ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം എന്നീ ലഗ്നക്കാർക്കും ധരിക്കാം. ത്വക്ക് രോഗശമനം, അപസ്മാരരോശാന്തി, മാനസിക രോഗശമനം എന്നിവക്കും ഇൗ രത്നം നിർദ്ദേശിക്കപ്പെടുന്നു. ശരീരസൗന്ദര്യം വർദ്ദിപ്പിക്കാനും, സ്ത്രീകളുടെ അംഗലാവണ്യത്തിനും പെരിഡോട്ട് ധരിക്കുന്നത് ഉത്തമമാണ് എന്ന വിശ്വസിച്ച് പോരുന്നു. ധനസമ്പാദ്യം വർദ്ദിപ്പിക്കാനും, കടബാധ്യതകൾ തീർക്കാനും, സമ്പാദ്യശീലം ഉണ്ടാകാനും പെരിഡോട്ട് ധരിച്ചാൽ മതിയത്രേ.വിദ്യാഭ്യാസപുരോഗതി, മത്സരപരീക്ഷ വിജയം, വാക്ക് സാമർത്ഥ്യം എന്നിവയ്ക്കും പെരിഡോട്ട് ധരിക്കുന്നത് ഗുണപ്രദമാണ്.

കുടുംബ കലഹം മാറി ദാമ്പത്യ എൈക്യം ഉണ്ടാകാനും , പ്രേമബന്ധങ്ങൾ തളിർത്ത് പൂക്കാനും ,ഉത്തമ സ്നേഹം തിരിച്ചറിയാനും പെരിഡോട്ട് ധരിക്കാവുന്നതാണ്. സാമ്പത്തിക സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പുകാർക്ക് പെരിഡോട്ട് ധരിക്കാം. പെരിഡോട്ട് ഒരു കോസ്മെറ്റിക് രത്നമായിട്ടാണ് അറിയപ്പെടുന്നത്.

പെരിഡോട്ടിന്റെ രാസഘടകം മഗ്നീഷ്യം അയോൺ സിലിക്കേറ്റ് ( Mg2 SiO4 - Fe2 SIO4 ), ക്രിസ്റ്റൽ ഘടന - ഒാർത്തോറോംബിക്ക്, കളർ -ഒലീവ് പച്ച (തത്തമ്മ പച്ച), നിറം നൽകുന്ന ഘടകം - അയൺ, നിക്കൽ എന്നിവ, ദൃഢത- 6.5, ആപേക്ഷിത സാന്ദ്രത- 3.34, തിളക്കം- എണ്ണമയമാർന്നതും , നല്ല തിളക്കമുള്ളതും. മ്യാൻമാർ, നോർവെ, മെക്സിക്കോ, ഹവായ്, സെയ്ന്റ് ജോൺ ദ്വീപുകൾ, കാനഡ, അമേരിക്കൻ എൈക്യനാടുകൾ എന്നിവടങ്ങളിൽ ലഭ്യമാണ്. പെരിഡോട്ട് വലത്ത് അല്ലെങ്കിൽ ഇടത് കയ്യിലെ നടുവിരൽ /മോതിരവിരൽ / ചെറുവിരൽ എന്നീ വിരലുകളിൽ ധരിക്കാം ലോക്കറ്റായും ധരിക്കാം. ബുധനാഴ്ച രാവിലെ സൂര്യോദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കുക. സ്വർണ്ണത്തിലോ വെള്ളിയിലോ ധരിക്കാം. 2 മുതൽ 4 കാരറ്റ് വരെ പൊതുവില്‍ ധരിക്കാം. പോരിഡോട്ട് ധരിച്ചാൽ പേരും, പെരുമയും, പണവും ഉണ്ടാകുമത്രേ....!

ലേഖകന്റെ വിലാസം

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments , Opp. Thycaud Police Ground

Thycaud P.O, Trivandrum-14

Phone: 0471-2324553, Mob : 9526480571,9447251087

Email:jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.