Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറ്റാണ്ടിലെ ഏറ്റവും വലിയ വജ്രം ലേലത്തിന്

The Lesedi la Rona diamond The Lesedi la Rona diamond

നൂറു വർഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ വജ്രമായ 'ലെസെഡി ലാ റോണ' ലേലത്തിന്. ടെന്നിസ് പന്തിനോളം വലുപ്പവും 250 കോടിയിലേറെ വർഷങ്ങളുടെ പഴക്കവുമുള്ള ഈ വജ്രം ബോട്സ്വാനയിലെ കാരോ ഖനിയിൽ നിന്നാണു കുഴിച്ചെടുത്തത്. 1109 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 476 കോടി രൂപ (ഏഴു കോടി യുഎസ് ഡോളർ) വില പ്രതീക്ഷിക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായുള്ള സൗത്ത്ബീസ് ഗ്രൂപ്പാണു ലേലത്തിന്റെ സംഘാടകർ.  ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ വജ്രം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ‘കളിനൻ’ ആണ്. ഇതിന്റെ ഒൻപതു ഭാഗങ്ങൾ ബ്രിട്ടീഷ് രാജവംശത്തിന്റെ കിരീടത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.

Your Rating: