Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയം മാറാൻ ബ്ലഡ്‌ സ്റ്റോൺ

blood-stone

ഭയത്തിൽ നിന്നു രക്ഷ പ്രാപിക്കാനും ഭൂതപ്രേതാദികളുടെ ശല്യം ഒഴിവാക്കാനും ബ്ലഡ്‌ സ്റ്റോൺ‌ ധരിക്കുന്നതു നല്ലതാണ് എന്നു പൗരാണികകാലം മുതൽ വിശ്വസിച്ചു പോരുന്നു. സാത്താന്റെ ഉപദ്രവം ഇല്ലാതാക്കാൻ ബ്ലഡ്‌ സ്റ്റോൺ വീട്ടിൽ സൂക്ഷിക്കുന്നതു നല്ലതാണ് എന്നു വിശ്വസിക്കുന്നവരും ഉണ്ട്. ജ്യോതിഷ രത്നശാസ്ത്രപ്രകാരം ചുവന്ന പവിഴത്തിനു പകരമായി ധരിക്കാൻ നിർദേശിക്കപ്പെടുന്ന രത്നമാണ്, ബ്ലഡ്‌ സ്റ്റോൺ. ധൈര്യം വരാനും ബാധാദോഷങ്ങൾ മാറാനും (മനസ്സിനെ ബാധിച്ച ഭയം അല്ലെങ്കിൽ മോഹം ആണ് ബാധ) ശരീരത്തിലെ രക്തസ്രാവം നിയന്ത്രിക്കാനും ഈ രത്നം സഹായിക്കും. പച്ചയും ചുവപ്പും തവിട്ടും കലർന്ന പുള്ളികൾ ഉള്ള സുതാര്യമല്ലാത്ത രത്നമാണു ബ്ലഡ്സ്റ്റോൺ. ആഭരണനിർമാണ രംഗത്തും ശിൽപങ്ങൾ ഉണ്ടാക്കാനും ബ്ലഡ്‌ സ്റ്റോൺ ഉപയോഗിച്ചുവരുന്നു.

രാസപരമായി സിലിക്കോൺ ഡൈ ഓക്സൈഡ്, ദൃഢത-7, ആപേക്ഷിക സാന്ദ്രത-2.61, ബ്രസീൽ, ചൈന, അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ലഭിക്കുന്നു. ബ്ലഡ്‌ സ്റ്റോൺ മോതിരമായോ ലോക്കറ്റായോ ധരിക്കാം. മോതിരവിരലിൽ ചൊവ്വാഴ്ച രാവിലെ ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ധരിക്കുക. ബ്ലഡ്‌ സ്റ്റോൺ ധരിച്ചാൽ ധൈര്യം വർധിക്കും എന്ന വിശ്വാസപ്രകാരം ഭയപ്പാടുള്ളവർ ബ്ലഡ്‌ സ്റ്റോൺ ധരിച്ചുനോക്കുന്നതിൽ തെറ്റില്ല.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.