Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗികൾ ഇന്ദ്രനീലം ധരിക്കരുത്

ഇന്ദ്രനീലം

ഏഴര ശനി, കണ്ടകശനി, ശനിദശ എന്നിങ്ങനെ കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമാണ്. എന്നാൽ അതിന് പരിഹാരമായി പെട്ടെന്ന് തന്നെ ഒരു ഇന്ദ്രനീലം ധരിച്ചാൽ മതി എന്നാണ് പലരുടെയും ധാരണ. ഇത് യഥാർഥത്തിൽ കൂടുതൽ കുഴപ്പങ്ങളിലേക്കാകും നിങ്ങളെ കൊണ്ടെത്തിക്കുക. രക്ത സമ്മർദം ഉള്ളവർക്കും  ഹൃദ്രോഗമുള്ളവർക്കും ഇന്ദ്രനീലം ധരിക്കുന്നത് ദോഷമായി തീരുന്നത് ധാരാളം അനുഭവങ്ങളിലൂടെ മനസിലാക്കിയിട്ടുള്ളതാണ്. ജാതകത്തിൽ ശനി സൂര്യനെ ദൃഷ്ടിചെയ്യുകയോ ചൊവ്വയെ ദൃഷ്ടി ചെയ്യുകയോ ചെയ്യുന്നവരും ആറാം ഭാവത്തിൽ ശനി നിൽക്കുകയോ ആറിലേക്ക് ദൃഷ്ടി ചെയ്യുകയോ ആണെങ്കിൽ ഒരു കാരണവശാലും ഇന്ദ്രനീലം ധരിക്കരുത്.

സൂര്യനാണ് ഹൃദയത്തിന്റെ കാരകനായിട്ടുള്ള ഗ്രഹം ഹൃദയത്തെ ശക്തിപ്പെടുത്താൻ മാണിക്യമാണ് ധരിക്കേണ്ടത്. വിദഗ്ധനായ ഒരു രത്ന നിർദ്ദേശകന്റെ അഭിപ്രായം ആരാഞ്ഞശേഷം മാത്രം രത്നം ധരിക്കുക. സ്വന്തം ഇഷ്ടപ്രകാരം ധരിക്കുന്നത് കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത് പോലെ ആകും.

ജനനത്തീയതി മാത്രം നോക്കി രത്നം ധരിച്ചാലും നക്ഷത്രം അനുസരിച്ചു ഇന്ദ്രനീലം ധരിച്ചാലും ജാതകത്തിലെ കുഴപ്പം ശ്രദ്ധിക്കാതിരുന്നാൽ അബദ്ധമാകും. സൂക്ഷിക്കുക.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: