Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിയ കല്ലു ധരിക്കാമോ...?

broken-gem

രത്നക്കല്ലുകൾ പൊട്ടിയതു ധരിക്കാൻ പാടില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മഞ്ഞപുഷ്യരാഗം, മരതകം എന്നീ രത്നങ്ങളിൽ ഉള്ളിൽ കാണുന്ന പാടുകൾ കല്ലു പൊട്ടിയതു കൊണ്ട് ഉണ്ടായതല്ല. അതിനെ നാച്വറൽ മാർക്കിങ് എന്നാണു പറയുന്നത്. ഒരു ജ്വല്ലറിയിലും പൊട്ടിയ കല്ലുകൾ വിൽക്കുന്നില്ല. വില കുറഞ്ഞ ഗുണനിലവാരം കുറഞ്ഞവയിൽ ഈ അടയാളം കൂടുതലായിരിക്കും. വില കൂടിയവയിൽ ഇതു കുറവായിരിക്കുകയും ചെയ്യും.

വൈരക്കല്ലിനകത്തും പാടുകൾ ഉണ്ടാകും. അതു കുറയുന്നത് അനുസരിച്ചു വില കൂടും എന്നു മാത്രം. ഏറ്റവും കൂടിയ ഇനത്തിനെപ്പോലും പറയുന്നത് ഫ്ലോ ലെസ് എന്നാണ്. അതിൽ കുറഞ്ഞവയാണു സാധാരണ ആഭരണങ്ങളായി വരുന്നത്. അവയെ വെരി വെരി സ്മോൾ ഇൻക്യൂഷൻ, വെരി സ്മോൾ ഇൻക്യൂഷൻ എന്നിങ്ങനെ ഒക്കെയാണ് തരം തിരിച്ചിരിക്കുന്നത്. ചുരുക്കി പറയുമ്പോൾ എഫ് എൽ, വി വി എസ്, വി എസ് എന്നാണു പറയുക. ഇതൊക്കെ ധരിക്കാവുന്നതാണ്. ഇതാണ് അധികവും കടകളിൽ ലഭ്യമായത്. ഇതിനു ഗുണഫലം ഉണ്ടാകും. ദോഷം ഉണ്ടാവുകയുമില്ല. ഒരേ കടയിൽ തന്നെ കൂടിയതും കുറഞ്ഞതും ഉണ്ടാകും. നിങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ അവ താരതമ്യം ചെയ്ത ശേഷം വാങ്ങുന്നതാണു നല്ലത്.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com...

Phone : 9846033337

Your Rating: