Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യവർധനക്ക് വൈഡൂര്യം

Cat's Eye Gemstone

മാർജാരനയനം എന്നു സംസ്കൃതത്തിൽ വിളിക്കപ്പെടുന്ന വൈഡൂര്യം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ലഭ്യമാണ്. ജാതകഗ്രഹനിലയിലെ കേതുവിന്റെ ദോഷാധിക്യം ശമിപ്പിക്കാൻ വൈഡൂര്യം സഹായിക്കും. കേതുവിന്റെ ദശാകാലം ഏഴു വർഷമാണ്. ഇക്കാലത്ത് കേതുവിന്റെ ദോഷത്തെ കുറയ്ക്കാൻ വൈഡൂര്യം ധരിക്കുന്നതു നല്ലതാണ്. പൊതുവെ അശ്വതി, മകം, മൂലം നക്ഷത്രക്കാർക്ക് നക്ഷത്രനാഥൻ കേതു ആയതിനാൽ വൈഡൂര്യം ധരിക്കാവുന്നതാണ്. അതുപോലെ 7-16-25 എന്നീ ഇംഗ്ലിഷ് തീയതികളിൽ ജനിച്ചവർക്ക് വൈഡൂര്യം അനുകൂല ഫലങ്ങൾ നൽകുന്നതു കാണാം. ജാതകത്തിൽ കാലസർപ്പയോഗം ഉള്ളവർ വൈഡൂര്യം ധരിക്കുന്നത് പ്രസ്തുത ദോഷത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ആയതിനാൽ കാലസർപ്പദോഷം ഉള്ളവർ വൈഡൂര്യം ധരിക്കാതിരിക്കുന്നതാണ് നല്ലത്.

വൈഡൂര്യത്തിന്റെ ജ്യോതിഷപരമായ പ്രശ്നപരിഹാര പ്രതിവിധികൾ നോക്കാം ഗ്രഹണത്തിന് കാരണമാകുന്ന വിഷുവത് ക്രാന്തിവൃത്തങ്ങളുടെ താഴത്തെ ബിന്ദുവാണ് കേതു. ക്രൈസോബെറിൽ ഇനത്തിൽപ്പെട്ട രത്നമാണ് വൈഡൂര്യം. കേതുവിന്റെ ഈ രത്നം ധരിച്ചാൽ കൺദൃഷ്ടിദോഷം, ശാപദോഷങ്ങൾ, പൂർവജന്മദോഷങ്ങൾ, മന്ത്രവാദദോഷങ്ങൾ എന്നിവ മാറും എന്നു വിശ്വസിച്ച് പോരുന്നു.

വൈഡൂര്യം ധരിക്കുന്നതുമൂലം ദേഹശക്തിവർധിക്കും. സന്താനലാഭം, സൗന്ദര്യവർധന, സ്വാധീനശക്തിവർധന, സാമ്പത്തിക ഉന്നതി, ഊഹക്കച്ചവടത്തിൽ വിജയം, വശീകരണ ശക്തി എന്നിവ വർധിക്കും. ധന സമ്പാദനത്തിന് ഉതകുന്ന ആശയങ്ങൾ ലഭിക്കാനും ഈ രത്നം സഹായിക്കും. സിനിമ, സീരിയൽ റിയൽ എസ്റ്റേറ്റ് രംഗം, പരസ്യകമ്പനികൾ, മാജിക് രംഗത്ത് പ്രവർത്തിക്കുന്നവർ, മന്ത്രവാദികൾ എന്നിവർക്ക് വൈഡൂര്യം ഗുണം നൽകും. ഗുരുതരമായ ബിസിനസ് പരാജയം നേരിടുന്നവർ വൈഡൂര്യം ധരിച്ചാൽ അവർ തകർച്ചയിൽ നിന്ന് കരകയറി പൂർവസ്ഥിതി പ്രാപിക്കും. എന്നാൽ മേടം കർക്കിടകം ചിങ്ങം വൃശ്ചികം ലഗ്നക്കാർ വൈഡൂര്യം ധരിക്കുന്നത് അത്രനല്ലതല്ല. ആയതിനാൽ ജാതകം പരിശോധിച്ച് മാത്രം വൈഡൂര്യം ധരിക്കുക. വൈഡൂര്യത്തിന്റെ ഉപരത്നമായി ടൈഗർ ഐ, ഹാക്സ് ഐ, ടർക്കോയിസ് എന്നീ രത്നങ്ങളും ധരിക്കാവുന്നതാണ്. വൈഡൂര്യം വിലകൂടിയ രത്നമാണ്. ഒറീസ വൈഡൂര്യം വിലകുറവുള്ളതാണ്. കബോഷൻ രൂപത്തിൽ ആണ് ഈ പൂച്ചക്കണ്ണൻ രത്നം മാർക്കറ്റിൽ ലഭ്യമാവുന്നത്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗത്ത് ലോകത്തിലെ ഏറ്റവും മേന്മ കൂടിയ വൈഡൂര്യം ലഭ്യമാണ്.

വൈഡൂര്യം രത്നശാസ്ത്ര വിവരങ്ങൾ:

ക്രൈസോബെറിൽ വർഗത്തിലെ രത്നം രാസഘടകങ്ങൾ - (ബറീലിയം അലൂമിനിയം ഓക്സൈഡ്) ക്രിസ്റ്റൽ ഘടന - ഓർത്തോ റോബിക്ക് നിറം നൽകുന്ന ഘടകം - ഇരുമ്പ് ദൃഢത - 8.5 ആപേക്ഷിക സാന്ദ്രത - 3.71 നല്ല തിളക്കം ഉള്ള രത്നം

ജാതകത്തിൽ 6-8-12 രാശികളിൽ കേതു നിൽക്കുന്നവർ വൈഡൂര്യം ധരിക്കരുത്. അല്ലാത്തവർക്കു ധരിക്കാം. ശരീരത്തിലെ ട്യൂമറുകൾ, ക്യാൻസർ രോഗം എന്നിവയ്ക്ക് എതിരെ പ്രതിരോധകവചമായി വൈഡൂര്യം ധരിക്കാം. വൈഡൂര്യത്തിൽ കാണുന്ന പൂച്ചക്കണ്ണ് പ്രതിഭാസത്തെ സീമോഫിൻ ഇഫക്ട് എന്ന് പറയുന്നു. കേതുദശയുടെ ദോഷവശങ്ങൾ കുറയ്ക്കാൻ വൈഡൂര്യരത്ന ധാരണം ഫലപ്രദമായി കണ്ടുവരുന്നു. മോതിരമായി ധരിക്കുന്നതാണ് ഉത്തമം. മോതിര വിരലിൽ ചൊവ്വാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ആദ്യമായി ധരിച്ച് തുടങ്ങുക. അശ്വതി, മകം, മൂലം നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങളിൽ മേൽപ്പറഞ്ഞ സമയത്ത് വൈഡൂര്യം ധരിക്കുന്നതും ഉത്തമം. ഗണപതി സ്തുതിയോടെ വൈഡൂര്യം ധരിക്കുന്നതു നല്ലതാണ്.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087

email - jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.