Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെൻഷൻ മാറ്റാൻ ചന്ദ്രകാന്തം

moon-stone

ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്നും ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട് എന്നും കവികൾ പാടി പുകഴ്ത്തിയ ചന്ദ്രകാന്തം ജ്യോതിഷരത്ന ശാസ്ത്ര രംഗത്ത് വെള്ളമുത്തിന് പകരമായി ഉപയോഗിച്ചു വരുന്നു. മുത്ത് ജൈവരത്നമായതിനാൽ തേയ്മാനം കൂടും എന്നാൽ ചന്ദ്രകാന്തം ഖനിജരത്നമാണ്. തേയ്മാനം തീരെ കുറവ്, ചന്ദ്രകാന്തത്തിൽ നെടുകെയോ കുറുകെയോ ചലിക്കുന്ന ഒരു പ്രകാശരേഖാകണം ഉണ്ട്. ഈ രേഖയുടെ പ്രഭാവത്തിന് അനുസൃതമായി ചന്ദ്രകാന്തത്തിന്റെ ഗുണമേന്മയും കൂടും.

കുട്ടികളുടെ ബാല്യകാല രോഗങ്ങളും (ബാലാരിഷ്ടത) ആസ്മ രോഗം, വിശേഷിച്ച് കറുത്തവാവുമായി ബന്ധപ്പെട്ടു വരുന്ന ആസ്മ, മാനസിക രോഗങ്ങൾ, പിരിമുറുക്കം, ഉറക്കക്കുറവ്, മറവി, സ്ത്രീകളുടെ വന്ധ്യത പ്രശ്നങ്ങൾ, കുട്ടികളിലെ അപസ്മാരം, സ്വപ്നാടനം, ഹൃദയശ്വാസകോശ രോഗങ്ങൾ, ഭയം എന്നിവ മാറാനും ഏകാഗ്രത, ഓർമശക്തി, കാര്യക്ഷമത എന്നിവ വർധിപ്പിക്കാനും ചന്ദ്രകാന്തം ധരിക്കാം എന്നു പൗരാണിക ഗ്രന്ഥങ്ങളിൽ പറയുന്നു. ആധുനിക ജ്യോതിഷ രത്നശാസ്ത്രവും ഇതിനെ അംഗീകരിക്കുന്നു. ആർക്കും പരീക്ഷിച്ചു നോക്കാം

ചന്ദ്രകാന്തത്തിന്റെ രത്നശാസ്ത്ര വിവരങ്ങൾ:

രാസഘടന: പൊട്ടാസ്യം അലൂമിനിയം സിലിക്കേറ്റ് (Feldspar) K2O Al2O3 6SiO2, ക്രിസ്റ്റൽ ഘടന മോണോ ക്ലിനിക്, കളർ നൽകുന്ന ഘടകം ഇരുമ്പ്, വെള്ള, മഞ്ഞ പിങ്ക് നിറങ്ങൾ ദൃഢത-6, ആപേക്ഷിക സാന്ദ്രത2.56-2.59 ചന്ദ്രകാന്തത്തിനു മുകളിൽ ഷീൻ എന്ന പ്രകാശം പ്രതിഫല പ്രതിഭാസം കാണാം.

ശ്രീലങ്ക, ഇന്ത്യ, ബർമ, റഷ്യ, ബ്രസീൽ, മെക്സിക്കോ, യു എസ് എ , മെഡഗാസ്കർ എന്നിവയാണു പ്രധാന ഉൽപാദക രാജ്യങ്ങൾ. വിവാഹം കഴിക്കാൻ അതിയായി ആഗ്രഹിച്ചിട്ടും നടക്കാത്ത പുരുഷന്മാർക്കു വിവാഹം വേഗത്തിൽ നടക്കാൻ ചന്ദ്രകാന്തം ധരിച്ചാൽ മതിയത്രേ, താരതമ്യേന വിലക്കുറവുള്ള രത്നമാണു ചന്ദ്രകാന്തം. അതിനാൽ സാധാരണക്കാർക്കും ധരിക്കാം, വെള്ളിയാണ് ഉത്തമ ലോഹം. തിങ്കളാഴ്ചയോ പൗർണമി, പഞ്ചമി തിഥിയോ വരുന്ന ദിവസങ്ങളിൽ രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ചന്ദ്രകാന്തം ധരിക്കുക. മോതിരവിരൽ ഉത്തമം, ലോക്കറ്റായിട്ടും ധരിക്കാം. മനഃശാന്തിക്കും സമാധാന ജീവിതത്തിനും ചന്ദ്രകാന്തം ധരിക്കാം.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.