Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഫടികത്തിന്റെ മാന്ത്രികസ്പർശം

crystal

വജ്രം ധരിക്കുന്നതിനു തുല്യമായ ഫലം നൽകുന്നതോടൊപ്പം ആത്മീയതയുടെ ഗുണവും നൽകുന്ന രത്നമാണു സ്ഫടികം. നിർമലവും സുതാര്യവുമായ സ്ഫടികം മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും ദുർമന്ത്രവാദദോഷങ്ങൾ ഫലിക്കാതിരിക്കാനും ഉപകരിക്കും. രക്തസമ്മർദം കുറയ്ക്കാനും ഇതു സഹായിക്കുന്നു. മന്ത്രജപത്തിന്റെ നാമസംഖ്യ കണക്കാക്കാൻ കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണിത്. മന്ത്രവാദികൾ സ്വയം പ്രതിരോധത്തിനായും സ്ഫടികമാല ധരിക്കുന്നു. നേത്രരോഗശമനത്തിനും ദുഃസ്വപ്നം കാണുന്നതു തടയാനും അനാവശ്യ ചിന്തകൾ തടയാനും സ്ഫടികം ധരിക്കാം. കൃത്രിമസ്ഫടികം ധരിച്ചതു കൊണ്ടു ഗുണമില്ല. പ്രകൃതിജന്യ സ്ഫടികം വേണം ധരിക്കാൻ.

മാലയായിട്ടു സ്ഫടികം ധരിക്കുന്നതാണു കൂടുതൽ ഗുണപ്രദം. 54, 63, 72, 81, 90, 108 എന്നിങ്ങനെ എണ്ണം പിടിച്ചു സ്ഫടികമാല തയാറാക്കാം. വെള്ളിയിൽ കെട്ടുന്നതാണ് ഉത്തമം. ചരടിൽ കോർത്തും ധരിക്കാം. 9 നമ്പർ വരും വിധം ബ്രേയ്സ്‌ലെറ്റ് ആയും ധരിക്കാം. വെള്ളിയാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കുക.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.