Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും വലിയ വജ്രക്കല്ല്

crown

വജ്രശോഭ എന്ന് കേട്ടിട്ടില്ലേ?...ഒരു ചെറിയ വജ്രക്കല്ല് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വജ്രക്കല്ലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുള്ളിനൻ എന്നാണതിന്റെ പേര്...കുള്ളിനൻ ഡയമണ്ടിന്റെ ഭാരം 3,106 കാരറ്റാണ്,സൗത്ത് ആഫ്രിക്കയിൽ നിന്നാണ് കിട്ടിയത്. വജ്രവിഭാഗത്തിലെ ഏറ്റവും വലിയ കല്ലാണ് ഇത്. എഡ്വാർഡ് ഏഴാമന്റെ കിരീടത്തിലെ വജ്രക്കല്ലുകൾ നിർമ്മിച്ചത് ഈ കല്ലിൽ നിന്നാണ്. ഇതിൽ നിന്നുള്ള കല്ലുകളാണ് ഇംഗ്ലണ്ടിലെ എലിസബത്ത് രാഞ്ജിയുടെയും മറ്റ് രാജ കുടുംബാഗങ്ങളുടെയും ആഭരണങ്ങളിൽ തിളങ്ങുന്നത്.

എലിസബത്ത് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെക്കിങ്ഹാം പാലസിൽ 9 കട്ടുള്ള വജ്രത്തിന്റെ 7 കട്ടുകൾ പ്രദർശിപ്പിച്ചിരുന്നു.

crown-queen

എന്നാൽ ഇത്രവലിയ വജ്രക്കല്ലുകൾ കണ്ടെത്തിയതിനെക്കുറിച്ച് അറിയുന്നത് രസകരമാണ്, സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയയിൽ 1905 ൽ നടത്തിയ ഘനനത്തിലാണ് ഈ വജ്രക്കട്ട കിട്ടിയത്, എന്നാൽ അവിടുത്തെ മാനേജർ ഈ തിളക്കമുള്ള വജ്രത്തെ ഉപകാരമില്ലാത്ത ഒരു ഗ്ലാസ്കട്ടിയായിട്ടാണ് കരുതിയത്.

എന്നാൽ ഈ കല്ല് നിസാരക്കാരനല്ലെന്ന് പിന്നീട് മനസിലാക്കി ലണ്ടനിലെ ബെക്കിങ് ഹാം പാലസിലെ കിങ് എഡ്വേർഡ് 7-ാമന് അയച്ചു കൊടുത്തു. രണ്ടുവർഷത്തോളം ഡയമണ്ട് കട്ട അതുപോലെ തന്നെ സൂക്ഷിച്ചു. ഇത്രവലിയ ഡയമണ്ട് കട്ട മേടിക്കാൻ ആരും മുന്നോട്ടു വന്നില്ല. 1907 ൽ ബ്രിട്ടിഷ് കോളനിയായിരുന്ന ട്രാൻസ്‌വാലിന്റെ പ്രധാനമന്ത്രി കിങ് എഡ്വാർഡ് ഏഴാമന്റെ 66 -ാം ജന്മദിനത്തിൽ ഈ വജ്രക്കട്ട അദ്ദേഹത്തിന് സമ്മാനിച്ചു.

വജ്രകട്ടിങ് രംഗത്ത് പ്രസിദ്ധനായ ആഷറിനായിരുന്നു ഈ വജ്രകട്ടയെ മുറിക്കുവാനുള്ള ദൗത്യം കിട്ടിയത്. കഠിനാധ്വാനം വേണ്ടി വന്നു ഈ ഡയമണ്ട് കട്ടയെ മുറിക്കാൻ. എന്തായാലും ആഷറും കൂട്ടരും അതിൽ വിജയിച്ചു. 9 വജ്രക്കല്ലുകൾ പ്രധാനമായും ഇതിൽ നിന്ന് നിർമ്മിച്ചു. കൂടാതെ 96 ചെറിയ കട്ടുകളും, 9 കാരറ്റിന്റെ പോളിഷ് ചെയ്യാത്ത കുറച്ച് കല്ലുകളും ഇതിൽ നിന്ന് രൂപംകൊണ്ടു.

1909 ൽ ഇതിലെ ഏറ്റവും വലിയതും നിറമില്ലാത്തതും ഏറ്റം സുന്ദരമായതുംമായ രണ്ട് കല്ലുകൾ കിങ് എഡ്വേർഡ് ഏഴാമന് സമർപ്പിച്ചു. ഇതിൽ ഏറ്റവും വലുത് ദി ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്നു. രാജാവിന്റെ അധികാര ദണ്ഡിലെ തിളക്കമുള്ള വജ്രക്കല്ലാണിത്. രണ്ടാമത്തെ കല്ല് അറിയപ്പെടുന്നത് " ദ സെക്കന്റ് സ്റ്റാർ ഓഫ് ആഫ്രക്കയെന്നാണ്" ഇതാണ് രാഞ്ജിയുടെ കിരീത്തിന് ശോഭനൽകുന്നത്.

diamond-crown

രാജകുടുംബാഗങ്ങളുടെ ബ്രൂച്ചസിലും മോതിരങ്ങളിലുമാണ് മറ്റ് കല്ലുകൾ പതിപ്പിച്ചിരിക്കുന്നത്. വിശേഷ അവസരങ്ങളിൽ രാജകുടുംബാഗങ്ങൾ ഈ വിശേഷക്കല്ലുകൾ ധരിക്കാറുണ്ട്. ഈ കല്ലുകളുടെ എല്ലാം വിലയെത്ര എന്നു മാത്രം ചോദിക്കരുത് ...വിലമതിക്കാനാവില്ല...!

സാധാരണ വജ്രത്തിന്റെ നാല് സവിശേഷതകൾ

വജ്രത്തിന്റെ വില, അതിന്റെ കട്ടിങ്, ക്ലാരിറ്റി, കളർ, കാരറ്റ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും.

കട്ടിങ് റൗണ്ട് ബ്രില്യന്റ്, എമറാൾഡ് കട്ട്, മാർക്വസ് ബ്രില്യന്റ്, ഹാർട്ട്, പിയർ, ക്യൂഷൻ, റേഡിയന്റ്, ഓവൽ, പ്രിൻസസ് എന്നിങ്ങനെയാണ് വജ്രത്തിന്റെ രൂപങ്ങൾ, റൗണ്ട് ബ്രില്യന്റ്

ഷേപ്പാണ് സാധാരണ ഉപയോഗിക്കുന്നത്.

കളർ-ഗ്രേഡ് - D-F, G-J, K-M, N-R, S2

ക്ലാരിറ്റി - IF, V VS1, V VS2, VS1, VS2, SL1, SL2, 11,12,13

എന്നിങ്ങനെ ഗ്രേഡ് ചെയ്യുന്നു

കാരറ്റ് - 0.05 കാരറ്റ് മുതൽ 2 കാരറ്റ് വരെയാണ് വജ്രത്തിന്റെ ഒറ്റക്കൽ രത്നങ്ങൾ കിട്ടുക. 0.05 കാരറ്റിന് 5 സെന്റ് എന്ന് പറയും. 10 സെന്റ്, 20 സെന്റ്, 50 സെന്റ്ിനാണ് സാധാരണ രീതികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.