Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യ വിജയത്തിന് വജ്രം

astro-diamond-jan-1

വജ്രവ്യാപാരികളുടെ മനംമയക്കുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി വലിയ വിലയ്ക്ക് വജ്രം വാങ്ങി പുലിവാൽ പിടിക്കുന്നത് മുൻപ് വജ്രത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ മനസിലാക്കുന്നത് നല്ലതാണ്. ചെറിയ കുട്ടികൾക്ക് പോലും വജ്രം ഒരു അവശ്യ വസ്തുവാണ് എന്ന രീതിയിലാണ് പ്രചാരണം. ഭാരതീയ ജ്യോതിഷ-രത്ന ശാസ്ത്രപ്രകാരം വജ്രം എല്ലാപേർക്കും തോന്നിയമാതിരി ധരിക്കാവുന്ന രത്നം അല്ല. വജ്രം ധരിക്കും മുൻപ് അത് ജാതക പ്രകാരം അനുകൂലമാണോ എന്ന് ജ്യോതിഷ-രത്ന ശാസ്ത്രത്തിൽ പ്രാവീണ്യം ഉള്ള ഒരു ജ്യോത്സ്യനെക്കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പാക്കുക. തുടർന്ന് വജ്രം വാങ്ങി ധരിക്കുക.

വജ്രം ധരിക്കാൻ സാധിക്കുന്ന ലഗ്നരാശികൾ അതായത് ജനനസമയത്ത് സൂര്യന് നേരെ ഉദിച്ച രാശികളിൽ നിങ്ങൾ ജനിച്ചത് ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം എന്നീ ലഗ്നരാശികളിൽ ആണ് എങ്കിൽ നിങ്ങൾക്ക് 2 കാരറ്റ് വരെ വജ്രം ധരിക്കാം. മിനിമം 10 സെന്റ് വജ്രം അതായത് 20 മില്ലിഗ്രാം മുതൽ പരമാവധി 40 മില്ലിഗ്രാം (10 മുതൽ 20 സെന്റ് വരെ) വരെ ഇതാണ് സാധാരണ രീതി.

സാമ്പത്തിക സൗകര്യം ഉള്ളവർക്ക് 3 കാരറ്റ് വരെ ആകാം. വിരലിൽ മോതിരമായി ധരിക്കുന്നതാണ് കൂടുതൽ നല്ലത്. ലോക്കറ്റായും, ബ്രേയ്സലെറ്റായും, നെക്ലേസ് ആയിട്ടും. കമ്മൽ, മൂക്കുത്തി എന്നീ രീതികളിലും ധരിക്കാം. മോതിരവും ലോക്കറ്റുകളും ആണ് ഫലപ്രദം, മോതിരമാണ് ഉത്തമം.

ജാതകഗ്രഹനില തയാറാക്കാൻ ആവശ്യമായ ജനിച്ച സമയം, വർഷം, മാസം എന്നിവ അറിയാത്തവർക്ക്, ജനനത്തീയതി അറിയാമെങ്കിൽ അവർക്ക് ന്യൂമറോളജി (സംഖ്യാശാസ്ത്രം) പ്രകാരം വജ്രം ധരിക്കാം. അതായത് ഏത് ഇംഗ്ലീഷ് മാസത്തിൽ ആയാലും 6,15,21 തീയതികളിൽ ജനിച്ചവർക്ക് വജ്രം പൊതുവിൽ ധരിക്കാം. 6 ആണ് ശുക്രന്റെ സംഖ്യ.

അതുപോലെ ഭരണി, പൂരം, പൂരാടം എന്നീ ശുക്രൻ നക്ഷത്രനാഥനായ നക്ഷത്രക്കാർക്കും തത്ത്വത്തിൽ വജ്രം ധരിക്കാം. ജാതക പ്രകാരം ശുക്രദശ ഉള്ളവർക്കും വജ്രം ധരിക്കാം. ജാതകത്തിൽ ശുക്രൻ കന്നി രാശിയിൽ നീചത്വം ഭവിച്ച് നിൽക്കുന്നവർക്കും വജ്രം ധരിക്കാം. നീചഭം ഗജരാജയോഗം, ശുക്രന് ഉണ്ടായാൽ പോലും നീചനായതിനാൽ വജ്രം ധരിച്ച് ശുക്രന്റെ ശുഭത്വവും ശക്തിയും വർധിപ്പിക്കാം എന്നാണ് പഠനങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്. മേൽപ്പറഞ്ഞവിധം സിദ്ധാന്തപരമായി വജ്രം അനുകൂലമായവർക്ക് അത് ധരിക്കാം.

വജ്രത്തിന്റെ ഗുണഫലങ്ങൾ

വിവാഹം വേഗത്തിൽ നടക്കാൻ വജ്രം ധരിക്കാം. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനും, ശാരീരകബന്ധത്തിന്റെ ഊഷ്മളതയും, സൗഖ്യവും സംതൃപ്തിയും നിലനിർത്താനും വജ്രം സഹായിക്കും. ആഡംബരപൂർണമായ ജീവിതം നൽകും. ദാമ്പത്യവും ദാമ്പത്യ ജീവിത സുഖവുമാണ് ശുക്രന്റെ ഈ രത്നം നൽകുന്നത്.

രോഗശമനവുമായി ബന്ധപ്പെട്ട്, ഹോർമോൺ തകരാറുകൾ ലൈംഗിക രോഗങ്ങൾ, ലൈംഗിക വിരക്തി എന്നിവ മാറാനും ശരീരം പുഷ്ടിപ്രാപിക്കാനും, സൗന്ദര്യം വർധിക്കാനും ഗർഭാശയരോഗങ്ങൾ മൂലം ഉള്ള സന്താന ജനന പ്രശ്നങ്ങൾ പരിഹരിക്കാനും വജ്രം ധരിക്കാം. ആഡംബര ജീവിതം, കലാപ്രവർത്തനവിജയം, ഫാഷൻ രംഗത്തെ പ്രവർത്തനങ്ങൾ, ടെലിവിഷൻ- സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ, ബ്യൂട്ടീഷൻമാർ, ബ്യൂട്ടിപാർലർ നടത്തിപ്പുകാർ, വസ്ത്ര, ആഭരണ വ്യാപാരികൾ എന്നിവർക്കും, ഗൈനക്കോളജി ഡോക്ടർമാർ, കോസ്മെറ്റോളജി ഡോക്ടർമാർ എന്നിവർക്കും ജാതക പ്രകാരം അനുയോജ്യമാകുമെങ്കിൽ വജ്രം ധരിക്കുന്നത് തൊഴിൽ പരമായി നല്ല ഫലങ്ങൾ നൽകും

വജ്രത്തിന്റെ ദോഷഫലങ്ങൾ

ജാതകപ്രകാരം വജ്രം അനുകൂലമല്ലാത്തവർ ധരിച്ചാൽ ദാമ്പത്യ തകർച്ച, സൗന്ദര്യനാശം, വിരഹം, അലസത, മടി- മന്ദത, ശത്രുശല്യം ശാരീരിക ക്ലേശങ്ങൾ, ദാമ്പത്യ ജീവിത ക്ലേശങ്ങൾ എന്നിവ അനുഭപ്പെടും. ശാരീരികമായ കയ്യേറ്റശ്രമങ്ങളും അനുഭവിക്കേണ്ടിവരാം, വിദ്യാഭ്യാസകാലത്ത് ഒരു കാരണവശാലും ആൺകുട്ടികളും, പെൺകുട്ടികളും വജ്രം അനുകൂലമാണെങ്കിൽ കൂടി ധരിക്കരുത്. വിദ്യാഭ്യാസ കാലത്ത് വജ്രം ധരിക്കുന്നത് വിദ്യാഭ്യാസത്തിൽ ശ്രദ്ധക്കുറവും,മറ്റ് വിഷായസക്തികൾ വന്ന് വിദ്യാഭ്യാസം കുഴപ്പത്തിലാകാൻ ഇടയാക്കും. ജാതകപ്രകാരം വജ്രം അനുകൂലമല്ലാത്തവർക്ക് അമേരിക്കൻ ഡയമണ്ട് എന്ന കൃത്രിമ വജ്രം ധരിക്കാം. ദോഷം ഒന്നും ഇല്ല. വിവാഹ ദിവസം വജ്രാഭരണം അണിയാൻ താൽപര്യമുള്ളവർ ജാതകപ്രകാരം വജ്രം അനുയോജ്യമെങ്കിൽ മാത്രം വജ്രാഭരണം വാങ്ങുക, അല്ലെങ്കിൽ അമേരിക്കൻ ഡയമണ്ട് രത്നങ്ങൾ വാങ്ങുക. വജ്രം ലാബ് സർട്ടിഫിക്കറ്റോടെ മാത്രം വാങ്ങുക അല്ലെങ്കിൽ നേരിൽ കണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾകൊണ്ട് ടെസ്റ്റ് ചെയ്യുന്നത് കണ്ട് ബോധ്യപ്പെട്ട് വാങ്ങുക.

സാധാരണ വജ്രത്തിന്റെ നാല് സവിശേഷതകൾ

വജ്രത്തിന്റെ വില, അതിന്റെ കട്ടിങ്, ക്ലാരിറ്റി, കളർ, കാരറ്റ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും.

കട്ടിങ് റൗണ്ട് ബ്രില്യന്റ്, എമറാൾഡ് കട്ട്, മാർക്വസ് ബ്രില്യന്റ്, ഹാർട്ട്, പിയർ, ക്യൂഷൻ, റേഡിയന്റ്, ഓവൽ, പ്രിൻസസ് എന്നിങ്ങനെയാണ് വജ്രത്തിന്റെ രൂപങ്ങൾ, റൗണ്ട് ബ്രില്യന്റ് ഷേപ്പാണ് സാധാരണ ഉപയോഗിക്കുന്നത്.

കളർ-ഗ്രേഡ് - D-F, G-J, K-M, N-R, S2

ക്ലാരിറ്റി - IF, V VS1, V VS2, VS1, VS2, SL1, SL2, 11,12,13

എന്നിങ്ങനെ ഗ്രേഡ് ചെയ്യുന്നു

കാരറ്റ് - 0.05 കാരറ്റ് മുതൽ 2 കാരറ്റ് വരെയാണ് വജ്രത്തിന്റെ ഒറ്റക്കൽ രത്നങ്ങൾ കിട്ടുക. 0.05 കാരറ്റിന് 5 സെന്റ് എന്ന് പറയും. 10 സെന്റ്, 20 സെന്റ്, 50 സെന്റ്ിനാണ് സാധാരണ രീതികൾ.

വജ്രം എല്ലാവർക്കും ധരിക്കാൻ സാധിക്കും എന്ന വാദം അനുഭവത്തിന്റെ അടിസ്ഥാനത്തിലും, ശാസ്ത്രീയടിസ്ഥാനത്തിലും ശരിയല്ല. പുതിയ തലമുറയിലെ ആൾക്കാർക്ക് ജനനവിവരങ്ങൾ ജാതിമത വ്യത്യാസമില്ലാതെ ലഭ്യമാണ്. ജാതക വിവരങ്ങൾ പ്രകാരം ഗ്രഹനില തയാറാക്കി വജ്രം അനുയോജ്യം എങ്കിൽ ധരിക്കുക. ശുക്രൻ മീനത്തിൽ നിൽക്കുന്നവർക്ക് വജ്രം അനുയോജ്യം ആണെങ്കിൽ 10 സെന്റ് അളവിൽ ഉള്ളതായാലും ഫലം നൽകും. കാരണം ശുക്രൻ അവിടെ ഉച്ചൻ ആണ്. എന്നാൽ കന്നിയിൽ ശുക്രൻ നിൽക്കുന്ന വ്യക്തിക്ക് വജ്രം അനുകൂലമാണെങ്കിൽ 20 മുതൽ 50 സെന്റ് വരെയോ അതിന് മുകളിലോ ധരിക്കുന്നതാവും നല്ലത്. അസുര ഗുരുവായ ശുക്രന്റെ രത്നമാണ് വജ്രം. ലോകത്തിലെ പ്രകൃതിജന്യവസ്തുക്കളിൽ ഏറ്റവും കടുപ്പം ഏറിയത്. ശുദ്ധരായ കാർബൺ, വജ്രത്തിന് വിഷം ഇല്ല. വജ്രം വയറ്റിൽ പോയാൽ അടിയന്തിര വൈദ്യ സഹായം തേടുക. പോളിഷ്ഡ് അല്ലാത്ത വജ്രം ആമാശയത്തിലും, ചെറുകുടലിലും മുറിവുകൾ ഉണ്ടാക്കുകയും ഉള്ളിൽ രക്തം വാർന്ന് മരിക്കുകയും ചെയ്തേക്കാം. വജ്രാഭരണങ്ങൾ ചെറിയ കുട്ടികൾക്ക് കൈകാര്യം ചെയ്യാൻ കൊടുക്കരുത്. വജ്രം വാങ്ങും മുൻപ് നന്നായി ചിന്തിക്കുക. ജ്യോതിഷ ഉപദേശം തേടുക. ഉത്തരവാദിത്വം ഉള്ള വ്യാപാരികളിൽ നിന്നും വാങ്ങുക. വെള്ളിയാഴ്ച രാവിലെ ശുക്രന്റെ കാലഹോരയിൽ ആദ്യമായി ധരിക്കുക. (ഉദയം മുതൽ ഒരു മണിക്കൂറിനകം) സ്വർണം, വെള്ളി, പ്ലാറ്റിനം എന്നീ ലോഹങ്ങളിൽ വജ്രം ധരിക്കാം.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.