Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുധ-ദോഷ പരിഹാരത്തിന് മരതകം

മരതകം

നവരത്നങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ഒൻപത് അമൂല്യ രത്നങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് മരതകം (Emerald). ജ്യോതിഷപ്രകാരം ബുധഗ്രഹത്തെ പ്രതിനിധീകരിക്കുന്ന രത്‌നമാണിത്. ബെറിലിയം അലൂമിനിയം സിലിക്കേറ്റാണിത് (Be3Al2(SiO3)6). ക്രോമിയം ഓക്‌സൈഡ് എന്ന വസ്തുവാണ് ഇതിന് പച്ചനിറം കൊടുക്കുന്നത്. കടുംപച്ചനിറത്തിലും ഇളംപച്ചനിറത്തിലുമാണ് മരതകം കണ്ടുവരുന്നത്‌.

ജാതകത്തില്‍ ബുധന്‍റെ ദോഷത്തെ പരിഹരിക്കുവാനും ഗ്രഹബലം വര്‍ധിപ്പിച്ച് ഗുണാധിക്യം ഉണ്ടാക്കുവാനും മരതകം ധരിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. സൗരമണ്ഡലത്തിലെ വളരെ ചെറിയൊരു ഗ്രഹമാണ് ബുധനെങ്കിലും ജ്യോതിഷമനുസരിച്ച് മനുഷ്യന്‍റെ ബൗദ്ധിക വികാസത്തില്‍ ഈ ഗ്രഹത്തിനു വലിയ പങ്കുണ്ട്. ബുദ്ധി, വിദ്യ, ബഹുഭാഷാ പഠനം എന്നിവയുടെ കാരകത്വം ബുധനുണ്ട്. വിദ്യാർഥികൾക്കും അധ്യാപകര്‍ക്കും വക്കീലന്മാര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും മറ്റും വാക്സാമര്‍ഥ്യവും ആത്മവിശ്വാസവുമുണ്ടാവാൻ മരതകം നല്ലതാണ്.

ഭാരതത്തിലെ ചില നദികളിലും ഹിമാലയത്തിലും മരതകം കണ്ടുവരുന്നു. എന്നിരുന്നാലും കൊളംബിയന്‍, ശ്രീലങ്കന്‍ മരതകങ്ങളാണ് ഏറ്റവും മനോഹരം. ലോകത്തെ മിക്ക രാജ്യങ്ങളിലും മരതകമുണ്ട്. കൊളംബിയയും സാംബിയയുമാണ് ഏറ്റവുമധികം മരതകം ഖനനം ചെയ്യുന്ന രാജ്യങ്ങൾ.

തയ്യാറാക്കിയത്

S.JAYADEVAN

ASTROLOGER AND PLANETARY GEMOLOGIST

AGNI GEMS KANNUR,TRISSUR,DUBAI

PH:999 570 5555

sjayadevan@yahoo.com

www.agnigems.com

Your Rating: