Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങൾക്ക് രത്നം ധരിക്കാമോ?

രത്നം

ഏത് പ്രായത്തിലുള്ളവർക്കും രത്നം ധരിക്കാമോ? കുഞ്ഞുങ്ങൾ എന്തിനാണ് രത്നം ധരിക്കുന്നത്. എന്നൊക്കെ ആണ് സാധാരണ എല്ലാവരും ചിന്തിക്കുന്നത്. രത്നം ധരിക്കുന്നതിന് പ്രായം ഒരു ഘടകമേ അല്ല. കുട്ടികൾക്കും മുതിർന്നവർക്കും വൃദ്ധരായവർക്കും രത്നം ധരിക്കാം.

ചെറുപ്പത്തിലേ രത്നം ധരിക്കുന്നതാണ് കൂടുതൽ നല്ലത്. ജാതകത്തിൽ ബലക്കുറവുള്ള ഗ്രഹത്തിന് വേണ്ടിയുള്ള രത്നം ചെറുപ്പത്തിലെ ധരിച്ചാൽ ആ ദോഷം പെട്ടെന്ന് പരിഹരിക്കപ്പെടുന്നതാണ്. ഉദാഹരണമായി ബുധൻ ബലക്കുറവുണ്ടെങ്കിൽ പഠിക്കാൻ കഴിവ്  കുറവായിരിക്കും. പഠനം മെച്ചപ്പെടാൻ അങ്ങനെ ഉള്ളവർ മരതകം ധരിക്കുക. പാട്ട്, ന‌ൃത്തം, സംഗീത ഉപകരണങ്ങൾ പഠിക്കുന്നവർ ആ രംഗത്ത് ശോഭിക്കാൻ വജ്രം ധരിക്കുന്നത് നല്ലതാണ്. സൗന്ദര്യം വർധിക്കാനും വജ്രം ഉത്തമമാണ്. ഏതൊക്കെ ഗ്രഹത്തിനാണോ ബലക്കുറവ് അതിന് അനുസൃതമായ രത്നം ആണ് ധരിക്കേണ്ടത്.

വിവാഹം ആലോചിച്ചു തുടങ്ങിയശേഷമല്ല കല്യാണം നടക്കാനുള്ള രത്നം ധരിക്കേണ്ടത്. അത് നേരത്തേ നോക്കി മനസിലാക്കി അനുയോജ്യമായ രത്നം ധരിക്കണം. ചില ജാതകത്തിൽ സന്താനയോഗത്തിന് സാധ്യത കുറവായിരിക്കും. ഇതിനും നേരത്തേ രത്നം ധരിച്ചു തുടങ്ങിയാൽ വിവാഹശേഷം കാലതാമസം വരാതെ കുഞ്ഞുണ്ടാകും.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: