Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യത്തിനും, ആരോഗ്യത്തിനും ജൈവ രത്നം

amber-stone

അംബർ ഒരു ജൈവ രത്നമാണ്. ശരിയായി പറഞ്ഞാൽ ഒരു തരം കോണിഫറസ് (പൈൻ) മരങ്ങളുടെ പശ ലവണജലം തട്ടി കട്ടിപിടിച്ച് ഉണങ്ങുന്നതാണ് ഇത്. ഇത് ഒരു ദൃഢത കുറഞ്ഞ രത്നമാണ്. വ്യക്തികളുടെ ഉന്മേഷം കാത്ത് സൂക്ഷിക്കാനും. ദുർമന്ത്രവാദ ദോഷങ്ങൾ ഫലിക്കാതിരിക്കാനും ഭാഗ്യാവസ്ഥ നിലനിർത്താനും, ആഢംബര ജീവിതത്തിനും ഉത്തമസന്താനങ്ങൾ ജനിക്കാനും, സാമ്പത്തിക ഇടപാടുകൾ സുഗമമാക്കാനും, ശരീരത്തിന്റെ അമിതമായ ചൂട് നിയന്ത്രിക്കാനും, വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കാനും, വെല്ലുവിളികൾ ഏറ്റെടുത്ത് വിജയിപ്പിക്കാനും, രാഷ്ട്രീയത്തിൽ ശോഭിക്കാനും ഈ രത്നം ധരിക്കുന്നത് നല്ലതാണ്. 1-9 എന്നീ ഭാഗ്യ സംഖ്യകളിൽ ജനിച്ചവർക്കും , ജൂലൈ 21മുതൽ ആഗസ്റ്റ് 20 വരെ ജനിച്ച ലിയോ (ചിങ്ങം) രാശിക്കാർക്കും അംബർ ഉത്തമമായ ഫലം നൽകുന്നു. അംബർ ശരീരത്തിലെ ഹോർമോൺ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നതിനാൽ രോഗശമനത്തിനും കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്നു. അംബർ രത്നങ്ങളിൽ പ്രാണികളുടെ അംശങ്ങൾ കൊതുക്, ശലഭം, പായൽ എന്നിവ കാണുവാൻ സാധിച്ചേയ്ക്കും. ഇത്തരം അംബർ രത്നങ്ങൾക്ക് വില കൂടും. വിലകൂടിയ രത്നമാണ് അംബർ വേഗത്തിൽ പൊട്ടിപ്പോകുന്നതുമാണ്. ആസിഡിനെ പ്രതിരോധിക്കാൻ ശേഷിയുള്ള രത്നമല്ല.

രത്നശാസ്ത്ര വിവരങ്ങൾ

രാസഘടകം-ഹൈഡ്രോ കാർബൺ, നിറം-മഞ്ഞ, ചുവപ്പ്, നീല,ബ്രൗൺ, ദൃഢത-2.5 മാത്രം. തിളക്കം- എണ്ണമയം, പ്രകാശ വ്യതിചലനം- 1.54 ഉൽപാദക രാജ്യങ്ങൾ- റഷ്യ, മലേഷ്യ, റുമേനിയ, ബാൾട്ടിക് രാജ്യങ്ങൾ, ഡോമാനിക്കൻ റിപ്പബ്ലിക്, വടക്കൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവ. അംബർ ലോക്കറ്റായും മാലയായും ധരിക്കാം. ജാതകം നോക്കാതെ ധരിക്കാം. രത്ന ചികിത്സയിൽ അംബർ ഒരു പ്രധാന രത്നമായി ഉപയോഗിച്ചു വരുന്നു.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.