Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുകുട്ടികൾക്കു മുത്തുമാല

കുട്ടികൾക്ക് മുത്ത് മാല

ചെറിയ കുട്ടികൾക്ക് വജ്രം ധരിക്കാമോ എന്ന് അന്വേഷിച്ച് ആൾക്കാർ ധാരാളമായി ജ്യോത്സ്യന്മാരെയും രത്ന നിർദ്ദേശകരേയും കാണാൻ വരുന്ന കാലമാണിത്. തീരെ ചെറിയ കുട്ടികൾക്ക് മുത്ത് (പേൾ) മാല ധരിക്കാം. കുട്ടികൾ പിടിച്ച് കടിക്കാത്തവിധം വേണം കഴുത്തിൽ മാല ധരിക്കാൻ. വിദ്യാഭ്യാസകാലം കഴിയും വരെ വജ്രം (ഡയമണ്ട്) ധരിക്കുന്നത് ഒഴിവാക്കുക. ഏഴ് വയസ് കഴിയും വരെ മുത്ത് അല്ലെങ്കിൽ ചന്ദ്രകാന്തം മോതിരമായോ ലോക്കറ്റായോ ധരിക്കുക. കുട്ടികൾ വളർന്നുകൊണ്ട് ഇരിക്കുന്നതിനാൽ മോതിരത്തേക്കാൾ നല്ലത് ലോക്കറ്റ് ആണ്. 7 വയസ് വരെ എല്ലാ കുട്ടികളുടെയും ആധിപത്യം ചന്ദ്രനാണ്. അതിനാലാണ് ചന്ദ്രന്റെ രത്നങ്ങൾ ആയ മുത്ത്, ചന്ദ്രകാന്തം എന്നീ രത്നങ്ങള്‍ ധരിക്കാൻ ജ്യോതിഷ-രത്ന ശാസ്ത്രം അനുശാസിക്കുന്നത്. ഏഴ് വയസ് കഴിഞ്ഞാൽ അനുയോജ്യമായ ഭാഗ്യ രത്നങ്ങൾ മോതിരമായോ ലോക്കറ്റായോ ധരിക്കാം. ജാതകപരിശോധന നടത്തി ‘ ‘ലഗ്നാധിപയോഗകാരക ലഗ്നാധിപമിത്ര’ എന്ന ഗ്രഹ അനുകൂലസിദ്ധാന്ത പ്രകാരം രത്നം ധരിക്കുന്നതാണ് നല്ലത്. വിലക്കുറവുള്ള സെമി പ്രഷ്യസ് രത്നങ്ങൾ ആണ് ഇക്കാലത്ത് ഉത്തമം. വെള്ളിയിൽ ധരിക്കുന്നതാണ് നല്ലത്.

വിലകൂടിയ രത്നങ്ങൾ കുട്ടികളിൽ നിന്ന് കൈമോശം വന്നാൽ അതിന്റെ സാമ്പത്തിക നഷ്ടം വലുതായിരിക്കും. രത്നങ്ങൾ സൂക്ഷിക്കാൻ പ്രാപ്തി വരുന്ന കാലത്ത് വിലകൂടിയ രത്നങ്ങൾ ധരിക്കുന്നതാണ് ഉത്തമം. വിദ്യാഭ്യാസ കാലത്ത് ധരിക്കാൻ അനുയോജ്യമായ രത്നങ്ങൾ മരതകം, മഞ്ഞപുഷ്യരാഗം, ചുവന്നപവിഴം, ചന്ദ്രകാന്തം പെരിഡോട്ട്, മുത്ത്, ഇന്ദ്രനീലം, അമിഥിസ്റ്റ്, അയോലയ്റ്റ്, ഗ്രീൻഓനിക്സ്, ജേയ്ഡ്, മാണിക്യം, ഗാർനറ്റ് എന്നിവയാണ് ജാതകപരിശോധന നടത്തി ഉത്തമമായ രത്നങ്ങൾ ധരിച്ചാൽ അത് കുട്ടികളുടെ ബാലാരിഷ്ടതകൾ , അകാലമൃത്യു, അപമൃത്യു എന്നിവയെ ഒരു പരിധിവരെ തടയാനും, വിദ്യാഭ്യാസ വിജയം ലഭിക്കാനും സഹായകരമാവുമെന്ന് വിശ്വസിച്ച് പോരുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ ബാല്യകാലത്ത് ബലാരിഷ്ടത മാറാനായി മുത്ത് മാല ധരിപ്പിക്കാൻ യശോദയോട് പറയുന്ന ഭാഗം ഭാഗവതത്തിൽ കാണാം.

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments, OppThycaud Police Ground

Trivandrum-14

Phone - 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating: