Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമിച്ചു ധരിക്കാവുന്ന രത്നങ്ങൾ

രത്നങ്ങൾ Large group of real gem stones. Diamond, ruby, saphire, amethyst, emerald, brilliant, zircone, aquamarine, topaz, all in one collection.

ഒരു വ്യക്തിയുടെ ജാതകത്തിലെ നവഗ്രഹ ദോഷ പരിഹാരത്തിനായി വ്യത്യസ്ത രത്നങ്ങൾ ഒരുമിച്ചു ധരിക്കാം. പരസ്പരം മിത്രങ്ങളായ ഗ്രഹങ്ങളുടെ രത്നം മാത്രമേ ഒരുമിച്ചു ധരിക്കാവൂ. പരസ്പര ശത്രുക്കളായ ഗ്രഹങ്ങളുടെ രത്നങ്ങൾ ഒരുമിച്ച് ഒരു ശരീരത്തിൽ ധരിക്കുന്നതു ദോഷകരമാണ്. നവരത്നങ്ങളെ രണ്ട് ഗ്രൂപ്പുകൾ ആയി തിരിക്കാം. സൂര്യന്റെ ഗ്രൂപ്പും ശനിയുടെ ഗ്രൂപ്പും. കൂടാതെ രാഹു–കേതുക്കൾ എന്ന സ്വതന്ത്രന്മാരും. സൂര്യന്റെ ഗ്രൂപ്പിൽ മാണിക്യം (രവി), മഞ്ഞ പുഷ്യരാഗം (വ്യാഴം) ചുവന്ന പവിഴം (ചൊവ്വ), മുത്ത് /ചന്ദ്രകാന്തം (ചന്ദ്രന്‍).‌

ശനിയുടെ ഗ്രൂപ്പിൽ ഇന്ദ്രനീലം (ശനി) മരതകം (ബുധന്‍) വജ്രം (ശുക്രൻ). നിഴൽ ഗ്രഹങ്ങൾ ആയ രാഹുവിനു ഗോമേദകവും കേതുവിനു വൈഡൂര്യവും മേടം കർക്കടകം ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നീ ലഗ്നരാശികളിൽ ജനിച്ചവർക്ക് സൂര്യന്റെ ഗ്രൂപ്പില്‍പ്പെട്ട രത്നങ്ങൾ ധരിക്കാം. ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം രാശികൾ ലഗ്നമായി ജനിച്ചവർക്ക് ശനി ഗ്രൂപ്പിൽപ്പെട്ട രത്നങ്ങൾ ധരിക്കാം. രാഹുവിന്റെയും കേതുവിന്റെയും ദശാകാലം ഉളളവർക്ക് ആ ദശാകാലം തീരുംവരെ യഥാക്രമം ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങൾ ധരിക്കാം. ഈ സാഹചര്യത്തിൽ വരാവുന്ന ഒരു സംശയം നവരത്നമോതിരത്തിൽ പരസ്പരവിരുദ്ധരായ ഗ്രഹങ്ങളുടെ രത്നങ്ങൾ അല്ലേ ഒരുമിച്ചുവച്ചിരിക്കുന്നത് എന്ന കാര്യമാണ്. നവരത്ന മോതിരത്തിൽ പ്രത്യേക രീതിയിൽ ആ‌ണു നവരത്നങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ‌ ദോഷം ഇല്ല. പ്രസ്തുത ക്രമത്തിനു വിപരീതമായി നവരത്നമോതിരം തയാറാക്കി ധരിച്ചാലേ ദോഷം ഉളളതായി കണ്ടിട്ടുളളൂ. ക്രമവിരുദ്ധമായ നവരത്നമോതിരങ്ങൾ ധരിക്കരുത്. 

ഒരുമിച്ച് ധരിച്ചാൽ മെച്ചപ്പെട്ട ഫലം നൽകുന്ന ചില രത്ന കോംപിനേഷനുകൾ നോക്കാം.

മരതകം+ വജ്രം + ഇന്ദ്രനീലം

മരതകം + വജ്രം

മരതകം+ ഇന്ദ്രനീലം

ഇന്ദ്രനീലം + വജ്രം

മഞ്ഞപുഷ്യരാഗം + മുത്ത്/ ചന്ദ്രകാന്തം 

ചുവന്ന പവിഴം +മുത്ത്/ ചന്ദ്രകാന്തം 

മഞ്ഞപുഷ്യരാഗം+ചുവന്ന പവിഴം

മഞ്ഞപുഷ്യരാഗം+മാണിക്യം. ഇവ വളരെ ഫലപ്രദമായിട്ട് കാണുന്നു.

കാലസർപ്പ ദോഷത്തിനു പരിഹാരമായി ഗോമേദകവും വൈഡൂര്യവും ഒരുമിച്ച് ഒരു മോതിരത്തിൽ ചില രത്ന നിർദേശകരും ജ്യോത്സ്യൻമാരും നിർദേശിക്കുന്നതായും തയാറാക്കി നൽകുന്നതായും കണ്ടുവരുന്നു. ഇതു തികച്ചും തെറ്റാണ്. ഈ രത്നധാരണത്തിലൂടെ ജാതകത്തിലെ കാലസർപ്പ ദോഷത്തിന്റെ കാഠിന്യം വർ‌ധിക്കുകയും രത്നം ധരിച്ച ആളിനു പലവിധ ദോഷങ്ങൾ വന്നുചേരുകയും ചെയ്യുന്നതായി അഭിപ്രായം ഉണ്ട്. കാലസർപ്പ ദോഷത്തിനു പരിഹാരമായി നവരത്നമോതിരം ധരിക്കാം. ജ്യോതിഷ രത്നശാസ്ത്ര രംഗത്ത് അനുഭവജ്ഞാനം ഉളളവരിൽ നിന്നു രത്നനിർദേശം സ്വീകരിക്കുന്നതാണ് ഉത്തമം.

ഗുണമേന്മ ഇല്ലാത്ത രത്നം ധരിച്ചാൽ അതു ഗുണം ഒന്നും ചെയ്യില്ല. നവരത്ന വിഭാഗത്തിൽപ്പെട്ട വജ്രം, മാണിക്യം, ഇന്ദ്രനീലം, മഞ്ഞപുഷ്യരാഗം എന്നിവയ്ക്കു വില കൂടുതൽ ആണ്. പവിഴം, മുത്ത്, എന്നിവ വില കുറയും. ഗോമേദകത്തിനും വില കുറവാണ്. എന്നാൽ വൈ‍ഡൂര്യത്തിനു വില കൂടുതൽ ആണ്. നവരത്നങ്ങൾക്കു പകരം വില കുറവുളള ഉപരത്നങ്ങൾ ധരിക്കാം. ഇവയും പ്രകൃതിജന്യ രത്നങ്ങൾ ആണ്. കൃത്രിമരത്നങ്ങൾ (സിന്തറ്റിക്) ധരിച്ചതു കൊണ്ട് നവഗ്രഹ ദോഷപരിഹാരം ഉണ്ടാകുകയില്ല. നിറം, തിളക്കം, സുതാര്യത, ഭാരം എന്നിവയാണു രത്നത്തിന്റെ ഗുണമേൻമ പ്രധാനമായും നിശ്ചയിക്കുന്നത്. അനുയോജ്യമായ ഭാഗ്യരത്നങ്ങൾ നിശ്ചയിച്ചു ധരിച്ചാൽ നിശ്ചയമായും ഭാഗ്യാനുഭവങ്ങൾ ഉണ്ടാക്കും.

ലേഖകൻ

R.Sanjeevkumar PGA

Jyothis Astrological Research Centre

Lulu Apartments, Thycaud P.O. Thiruvananthapuram

PIN-695014, Mob : 9447251087, 9526480571

Email: jyothisgems@gmail.com

Your Rating: