Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾക്ക് ബുദ്ധിവികാസത്തിന് ഗ്രീൻ ഓനിക്സ്

green-onix

ബുധഗ്രഹത്തിന്റെ രത്നമായ മരതകത്തിന് പകരമായി നിർദ്ദേശിക്കപ്പെടുന്ന ക്വോട്ട്സ് വിഭാഗത്തിൽപ്പെട്ട രത്നമാണ് ഗ്രീൻ ഓനിക്സ്, വിദ്യാഭ്യാസപരമായും, ബുദ്ധിപരമായും പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഈ രത്നം വിദ്യാഭ്യാസ പുരോഗതി നല‍്കും എന്ന് വിശ്വാസം, പച്ചിലച്ചാറിന്റെ നിറമാണ് ഓനിക്സിന്, കറുപ്പ് നിറത്തിലും ലഭിക്കും എന്നാൽ പച്ചയ്ക്കാണ് പ്രാധാന്യം. വിഷജന്തുക്കളുടെ ആക്രമണത്തിൽ നിന്നും നിഗൂഢമായ അപകടങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ഓനിക്സ് വ്യക്തിയെ രക്ഷിക്കുന്നു എന്ന് വിശ്വാസം.

ദാമ്പത്യ ഐക്യത്തിനും, ദാമ്പത്യ സുഖത്തിനും ഈ രത്നം ധരിക്കാം ആഭരണ രംഗത്തും ഓനിക്സ് ധാരാളമായി ഉപയോഗിച്ചു വരുന്നു. ഭാഗ്യ സംഖ്യ 5 ൽ ജനിച്ചവർക്കും, 5,14,23 തീയതികളിൽ ജനിച്ചവർക്കും ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രങ്ങളിൽ ജനിച്ചവർക്കും പൊതുവിൽ ഈ രത്നം ധരിക്കാം. രാസഘടന സിലിക്കൺ ഡൈ ഓക്സൈഡ്, ക്രിസ്റ്റൽ ഘടന, ട്രൈഗണൽ‌, നിറം പച്ച, കറുപ്പ് നിറം നൽകുന്ന ഘടകം വനേഡിയം ദൃഢത-7, ആപേക്ഷിക സാന്ദ്രത 2.58-2.62 വരെ, മെഴുക് പോലെ തിളക്കം, ഉൽപാദക രാജ്യങ്ങൾ ഇന്ത്യ, ബ്രസീൽ, ശ്രീലങ്ക, ആസ്ട്രേലിയ. ഓനിക്സ് മാലയായിട്ടും, മോതിരമായിട്ടും, ലോക്കറ്റായിട്ടും ധരിക്കാം. ബുധനാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കാം. മോതിരമായി ധരിക്കുമ്പോൾ വലത് ഇടത് കയ്യിലെ നടുവിരലിലോ ചെറുവിരലിലോ ധരിക്കുക, ഓനിക്സ് പച്ച ധരിച്ചാൽ ജീവിതം പച്ചപിടിക്കും എന്ന് വിശ്വാസം.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.