Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹസ്തരേഖ നോക്കി രത്നം ധരിക്കാമോ?

ജ്യോതിഷം

കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഹസ്തരഖ പരിശോധിച്ച് രത്നം നിശ്ചയിക്കുന്ന രീതി നില വിൽ ഉണ്ട്. ഇത് തികച്ചും തെറ്റായ രീതിയാണ്. കാരണം ഹസ്തരേഖകൾ ഓരോ ആറ് മാസം കൂടുമ്പോഴും വ്യത്യാസ പ്പെടും. ശാശ്വതമായി ആയുർരേഖ, ഹൃദയരേഖ മുതലായ പ്രധാന രേഖകൾ മാത്രമാണ് നില നിൽക്കുക. ചെറിയ രേഖകൾ മാറിക്കൊണ്ടിരിക്കും എന്ന് പ്രസ്തുത ശാസ്ത്രം തന്നെ പറയുന്നു. ആയതിനാൽ ആധുനിക ജ്യോതിഷ–രത്ന ശാസ്ത്രം ഹസ്തരേഖ നോക്കിയുളള രത്ന നിർണയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

 ജാതക ഗ്രഹനില ജനനതീയതി, സമയം, സ്ഥലം എന്നിവ യുടെ അടിസ്ഥാനത്തില്‍ ഗ്രഹനില കൃത്യമായി തയ്യാറാക്കി അതിൻ പ്രകാരം രത്നം ധരിക്കുന്നതാണ് ഉത്തമം. സംഖ്യാ ശാസ്ത്രം (ന്യൂമറോളജി) പ്രകാരവും രത്നം ധരിക്കാം. ലഗ്നാധി പന്റെ രത്നം ആർക്കും ധരിക്കാം. ലഗ്നാധിപന്‍ ആയ ഗ്രഹത്തി ന്റെ രത്നം ധരിച്ചാൽ അത് ഒരു സംരക്ഷണ കവചമായി  നില കൊളളുമെന്നാണ് പ്രമുഖ ജ്യോതിഷ പണ്ഡിതൻമാരുടെ അഭിപ്രായം.

അതുപോലെ ഭാഗ്യാധിപൻ ആയ 9–ാം ഭാവാധിപന്റെ രത്നം ധരിക്കുന്നത് ഭാഗ്യാനുഭവങ്ങൾ നൽകും. ജാതകത്തിലെ 5–ാം ഭാവാധിപന്റെ രത്നം ധരിച്ചാൽ ഉയര്‍ച്ച, പദവി, അംഗീകാരം മത്സരങ്ങളിൽ  വിജയം എന്നിവ ലഭിക്കും. ജാതക ഗ്രഹനില യിലെ  ലഗ്നാധിപന്റെ മിത്ര ഗ്രഹങ്ങളുടെയും, സമന്മാരായ, ഗ്രഹങ്ങളുടെയും രത്നം ധരിക്കുന്നത് അനുകൂല ഫലം നൽകും. ലഗ്നാധിപന്റെ ശത്രുഗ്രഹങ്ങളുടെ രത്നം ധരിക്കുന്നത് നല്ലതല്ല. ജനനസമയം, തീയതി, എന്നിവ അറിയാത്തവർക്ക് നവരത്ന മോതിരം ധരിക്കാം.


നവരത്നങ്ങൾക്ക് പകരം ഉപരത്നങ്ങളും ധരിക്കാം. മുത്ത് പൊതുവിൽ എല്ലാവർക്കും ധരിക്കാം. ഗോൾഡൻ ടോപ്പാസും ധരിക്കാം. ഒരു പരിധിവരെ മരതകവും ധരിക്കാം. മറ്റ് രത്നങ്ങൾ ഗ്രഹനില അടിസ്ഥാനമാക്കി ധരിക്കുന്നതാണ് നല്ലത്. സ്വർണ്ണ ത്തിലും, വെളളിയിലും രത്നമോതിരം/ലോക്കറ്റ് തയ്യാറാക്കി ധരിക്കാം. ജാതകദോഷങ്ങൾക്ക് പരിഹാരമായി ഭാഗ്യരത്നങ്ങൾ ധരിക്കുന്നത് ഉത്തമ ഫലങ്ങൾ‌ നൽകുന്നതായി വിശ്വസിച്ചു പോരുന്നു.

ലേഖനം തയ്യാറാക്കിയത്

R.Sanjeev Kumar P.G.A
Jyothis Astrological Research Centrre
Lulu Appartments, Opp. Thycaud Police Ground
Thycaud P.O. Trivandrum-14
Phone: 0471-2324553, Mob: 9526480571, 9447251087
E-mail: jyothisgems@gmail.com

Your Rating: