Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യാന്വേഷികൾക്ക് - ഗോമേദകം

Hessonite Garnet

ഭാഗ്യക്കുറി, ഷെയർ മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, കയറ്റുമതി, ഇറക്കുമതി, നിയമ വിധേയമല്ലാത്ത ഊഹക്കടച്ചവട ബിസിനസുകൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് ഭാഗ്യാനുഭവം നൽകുന്ന രത്നമാണ് ഗോമേദകം. ഗോമൂത്രത്തിന്റെ നിറം, തേനിൽ പഞ്ചസാര പൊടിച്ചിട്ടതുപോലെ തോന്നിക്കുന്ന ഉൾഭാഗത്തോടു കൂടിയതാണ് ഗോമേദക രത്നം. സുഗന്ധ വസ്തുക്കളുടെ നാടായി അറിയപ്പെട്ടിരുന്ന ശ്രീലങ്കയിൽ നിന്ന് ധാരാളമായി ലഭിച്ചിരുന്നതിനാൽ ഹെസനേറ്റ് സിനമൺസ്റ്റോൺ എന്നും വിളിക്കുന്നു.

ജ്യോതിഷ –രത്നശാസ്ത്രപ്രകാരം അസുര സൈന്യാധിപൻ ആയ രാഹുവിന്റെ രത്നം. വിഷുവത്ക്രാന്തി വൃത്തങ്ങളുടെ മുകൾഭാഗത്തെ ബിന്ദുവിനെ രാഹു എന്ന് വിളിക്കുന്നു.പൊതുവിൽ രാഹുവിന്റെ ദോഷശമനത്തിനും ഭാഗ്യാന്വേഷണത്തിനുമായി ഗോമേദകം ധരിക്കാം. ഗോമേദകം ധരിക്കുന്നത് മൂലം ഭൂതബാധകളാലുള്ള മാനസിക പ്രശ്നങ്ങൾക്ക് ശമനം വരും എന്നാണ് വിശ്വാസം. ത്വക്ക് രോഗങ്ങൾ, രക്തദൂഷ്യവൃണങ്ങൾ എന്നിവ മാറാനും ഈ രത്നം സഹായകരമാണ്.

ധനം, സമ്പത്ത്, സുഖം എന്നിവ വർധിപ്പിക്കാൻ ഗോമേദക ധാരണം ഫലപ്രദമാണത്രേ. ഊഹക്കച്ചവടക്കാർ, രാസവസ്തുക്കൾ, അലോപ്പതി മരുന്നുകൾ, കോസ്മെറ്റിക് വ്യാപാരികൾ, ലോട്ടറിക്കച്ചവടക്കാർ, ഷെയർ മാർക്കറ്റിൽ പ്രവർത്തിക്കുന്നവർ, സീരിയൽ സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ, രാസ പരിശോധനാ സ്ഥാപനത്തിലെ ജോലിക്കാർ എന്നിവർക്ക് തൊഴിൽപരമായി ഗോമേദകം ഗുണം നൽകും.

ശരിയായ ഭാഗ്യ രത്നനിർണയരീതിയിൽ ഇടവം, മിഥുനം, കന്നി, തുലാം, മകരം കുംഭം എന്നീ ലഗ്നങ്ങളിൽ ജനിച്ചവർക്ക് ധരിക്കാം. കൂടാതെ സംഖ്യാശാസ്ത്രരീതിയിൽ 4–13–22–31 എന്നീ തീയതികളിൽ ജനിച്ചവർക്കും, പൊതുവിൽ രാഹു ദശ നടക്കുന്നവർക്കും, ജന്മനക്ഷത്രപ്രകാരം തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്കും ധരിക്കാം. നവരത്ന പട്ടികയിലെ എട്ടാമത്തെ രത്നം. ജാതകത്തിൽ കാലസർപ്പദോഷം ഉള്ളവർ ഗോമേദകം ധരിക്കരുത്. ഇത് ദോഷം കൂട്ടാൻ ഇടയാക്കും എന്നാണ് അനുഭവം. അതുപോലെ ജനിച്ച ലഗ്ന രാശിയുടെ 6–8–12ൽ രാഹു നിലനിൽക്കുന്നവരും ഗോമേദകം ധരിക്കരുത്. ഗോമേദകം ധരിക്കുന്നതിന് മുൻപ് ഉത്തമ ജ്യോതിഷ–രത്നശാസ്ത്ര പണ്ഡിതനെ കൊണ്ട് ജാതകം പരിശോധിച്ച് രത്നനിർദ്ദേശം വാങ്ങിയ ശേഷം ഉത്തരവാദിത്തം ഉള്ള രത്നവ്യാപാരികളിൽ നിന്ന് രത്നം വാങ്ങി ധരിക്കുക ശനിയാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ശനിയുടെ കാലഹോരയിൽ ഗോമേദകം ധരിക്കുക. സ്വർണത്തിലും, വെള്ളിയിലും ധരിക്കാം. നടുവിരൽ ഉത്തമം. ഇതാണ് ശരിയായ രീതി രാഹുവിന്റെ നക്ഷത്രം വരുന്ന ദിവസവും, ജ്യോതിഷ നിർദ്ദേശ പ്രകാരവും ഗോമേദകം ധരിക്കാം.

രത്നശാസ്ത്രപരമായ വിവരങ്ങൾ

വർഗനാമം : ഗാർനറ്റ് ക്രിസ്റ്റൽ ഘടന : ക്യൂബിക് രാസഘടന : കാൽസ്യം, അലൂമിനിയം, സിലിക്കേറ്റ് നിറം : തേൻ ഗോമൂത്രം എന്നിവയുടെ നിറം, കടുത്ത ഓറഞ്ച് നിറം, ബ്രൗണിന്റെ വിവിധ വർണഭേദങ്ങൾ ദൃഢത : 7.25 ആപേക്ഷിക സാന്ദ്രത : 3.65 തിളക്കം : എണ്ണമയമാർന്ന തിളക്കം കളർ നൽകുന്ന ഘടകം ക്രോമിയം, വനേഡിയം എന്നിവ

ലഭ്യമാകുന്ന രാജ്യങ്ങൾ: ശ്രീലങ്ക, ഇന്ത്യ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാനിലെ സ്വാത്ത് പ്രവിശ്യ, അമേരിക്കൻ ഐക്യനാടുകൾ, ബ്രസീൽ, ടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നു

ഗോമൂത്രത്തിന്റെ നിറമുള്ള ധാരാളം രത്നങ്ങൾ മാർക്കറ്റിൽ ഉള്ളതിനാൽ ലാബ് സർട്ടിഫിക്കറ്റ് ഉള്ള ഗോമേദകം വാങ്ങുന്നതാണു നല്ലത്. നവരത്ന ഗ്രൂപ്പ് രത്നമാണെങ്കിലും വലിയ വിലയുള്ള രത്നമല്ല. അതിനാൽ സാധാരണക്കാർക്കും ധരിക്കാൻ സാധിക്കും. സർപ്പദോഷനിവാരണത്തിനായി ഗോമേദകം പൗരാണിക കാലം മുതൽ ഉപയോഗിക്കുന്നു. ബൈബിളിലെ പുറപ്പാട്, വെളിപാട് അധ്യായങ്ങളിൽ ഗോമേദകത്തിന് വലിയ പ്രാധാന്യം നൽകിയിരിക്കുന്നത് കാണാം. ഭാഗ്യാനുഭവങ്ങൾക്കായി ഗോമേദകം ജാതക പ്രകാരം അനുകൂലമെങ്കിൽ മാത്രം ധരിക്കുക.

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.