Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനിദോഷം തീരാൻ അയോലൈയ്റ്റ്

iolite

ഇന്ദ്രനീലത്തിനു പകരം ധരിക്കാൻ ജ്യോതിഷ രത്നശാസ്ത്രം നിർദേശിക്കുന്ന ഇന്ദ്രനീലത്തിന്റെ എല്ലാവിധ ഗുണഫലങ്ങളും നൽകുന്ന രത്നമാണ് അയോലൈയ്റ്റ്. ഇതിനെ ഹിന്ദിയിൽ നീലി എന്നും കേരളത്തിൽ കാക്കനീലം, കരിനീലം എന്നും വിളിക്കുന്നു. ഇന്ദ്രനീലത്തിന്റെ ദോഷങ്ങൾ ഒന്നും അയോലൈയ്റ്റിന് ഇല്ല എന്നതും വിലകുറവും ശനിദോഷ ശമനത്തിനായി അയോലൈയ്റ്റ് ധരിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമാകുന്നു.

ജ്യോതിഷവിധി പ്രകാരം പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർക്കും ന്യൂമറോളജി പ്രകാരം 8, 17, 26 എന്നീ കലണ്ടർ തീയതികളിൽ ജനിച്ചവർക്കും ശനിദശക്കാർക്കും മകരം, കുംഭം, ഇടവം മിഥുനം, കന്നി, തുലാം എന്നീ ലഗ്നരാശികളിൽ ജനിച്ചവർക്കും ഈ രത്നം ധരിക്കാം.

അസ്ഥിസംബന്ധമായ രോഗങ്ങൾ ശമിക്കാനും അപകടസാധ്യത കുറയ്ക്കാനും കടബാധ്യതകൾ കുറയാനും വാതരോഗങ്ങൾ, സന്ധിവാതം, പക്ഷാഘാതം, സ്തംഭനം എന്നിവ ഒഴിവാക്കാനും ഈ രത്നം ധരിച്ചുവരുന്നു. വലത് അല്ലെങ്കിൽ ഇടത് കയ്യിലെ നടുവിരലിൽ രണ്ടു മുതൽ മൂന്നു വരെ കാരറ്റ് തൂക്കം വരുന്ന രത്നം വെള്ളിയിലോ സ്വർണത്തിലോ മോതിരമായി ശനിയാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കുക.

വയലറ്റ് കലർന്ന നീലനിറവും കടും നീലനിറമുള്ള അയോലൈയ്റ്റിന്റെ രാസഘടകം കോംപ്ലക്സ് സിലിക്കേറ്റ് ഓഫ് മഗ്നീഷ്യം, അലൂമിനിയം (Mg2, Al4, S15, O18)ക്രിസ്റ്റൽ ഘടന-ഓർത്തോറോബിക്ക്, നിറം നൽകുന്ന ഘടകം-ഇരുമ്പ്, തിളക്കം, നല്ല തിളക്കം ഉള്ളത്, ദൃഢത 7-7.5, ആപേക്ഷിക സാന്ദ്രത 2.57-2.66.

ഇന്ത്യയിൽ ഒറീസ, തമിഴ്നാട് എന്നിവിടങ്ങളിലും ശ്രീലങ്ക മ്യാൻമാർ, മെഡഗാസ്ക്കർ, നമീബിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലും ലഭ്യമാണ്. ശനിദോഷ ശമനത്തിനായി ഇന്ദ്രനീലത്തിന്റെ ഈ ഉപരത്നം ധരിക്കാവുന്നതാണ്.

ലേഖകന്റെ വിലാസം

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments , Opp. Thycaud Police Ground

Thycaud P.O, Trivandrum-14

Phone: 0471-2324553, Mob : 9526480571,9447251087

Email:jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.