Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ശ്രീലങ്കയിൽ...

sapphire The world's biggest blue star sapphire.

ലോകത്തെ ഏറ്റവും വലിയ ഇന്ദനീലക്കല്ല് തെക്കൻ ശ്രീലങ്കയിലെ രത്നപുരയിലെ ഖനിയിൽ നിന്ന് ലഭിച്ചു. 1404.5 കാരറ്റ് ഭാരമുള്ള കല്ലിന് 10 കോടി ഡോളർ (660 കോടി രൂപ) വില കണക്കാക്കുന്നു. ലേലത്തിനു വച്ചാൽ ഇതിന്റെ ഇരട്ടിയോളം വില (17.5 കോടി ഡോളർ) കിട്ടിയേക്കുമെന്നും വിദഗ്ധർ പറയുന്നു. ഇപ്പോൾ ഇത് കൈവശമുള്ളയാൾ സ്വന്തം പേരു പോലും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ബിബിസി സൂചിപ്പിച്ചു. 1395 കാരറ്റുള്ള ഇന്ദ്രനീല കല്ലിനായിരുന്നു ഇതുവരെ ഏറ്റവും വലുതെന്ന ഖ്യാതി.

‘ഈ കല്ലു കണ്ട നിമിഷം തന്നെ അതു വാങ്ങാൻ ഞാൻ തീരുമാനിച്ചു. ഇതാവാം ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലെന്ന് എനിക്കു തോന്നി. ആ തോന്നൽ ശരിയായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു’– ഇപ്പോൾ ഈ ഇന്ദ്രനീലക്കല്ലിന്റെ ഉടമയായ അജ്ഞാതൻ ബിബിസിയോടു പറഞ്ഞു. ‘ആദമിന്റെ നക്ഷത്രം’ എന്നാണ് ഇയാൾ ഇതിനു പേരിട്ടിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.