Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യരത്നങ്ങൾ സംഖ്യാശാസ്ത്രപ്രകാരം

ഭാഗ്യരത്നങ്ങൾ

ഇംഗ്ലീഷ് കലണ്ടർ തീയതികൾ അടിസ്ഥാനമാക്കി സംഖ്യാശാസ്ത്രപ്രകാരം ഉള്ള ഭാഗ്യരത്ന നിർദ്ദേശരീതിയാണ് ഇത്. ജനുവരി മുതൽ ഡിസംബർ വരെയുള്ള 12 മാസങ്ങളിൽ ജനിച്ചവരുടെ ജനനതീയതി അനുസരിച്ചാണ് ഇവിടെ രത്ന നിർദ്ദേശം നൽകുന്നത് ജനനസമയം അറിയാത്തവർക്കാണ് ഈ രീതി ഗുണപ്രദമാകുന്നത്.

ഭാഗ്യസംഖ്യ -1 മാണിക്യം

ഇംഗ്ലീഷ് കലണ്ടർ പ്രകാരം 1,10,19,28 തീയതികളിൽ ഏത് മാസത്തിൽ ജനിച്ചവരുടെയും ഭാഗ്യ സംഖ്യ 1, ഒന്ന് എന്ന സംഖ്യയുടെ ഭാഗ്യരത്നം-മാണിക്യം സൂര്യരത്നമാണ് മാണിക്യം ജനുവരി ഒക്ടോബർ മാസങ്ങളിൽ ജനിച്ച ഒന്നാം നമ്പറുകാർക്ക് മേൽപ്പറഞ്ഞ രത്നം കൂടുതൽ ഗുണം നൽകും കാരണം അവരുടെ ജന്മമാസത്തിന്റെ നമ്പറും 1 ആണ് എന്നത് തന്നെ. മാണിക്യം ധരിച്ചാൽ ജനപ്രീതി, അധികാരം, അംഗീകാരം, സർക്കാർജോലി, സർക്കാർ ആനുകൂല്യങ്ങൾ രാഷ്ട്രീയപരമായ ഗുണങ്ങൾ തെരഞ്ഞെടുപ്പ് വിജയം, മത്സരപരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം എന്നിവ ഫലം. മാണിക്യരത്നം സ്വർണത്തിലോ വെള്ളിയിലോ മോതിരമായിട്ടോ, ലോക്കറ്റായിട്ടോ ധരിക്കാം. മോതിരമായി ധരിക്കാൻ ഉത്തമം വലത് /ഇടത് കയ്യിലെ മോതിരവിരൽ ആണ്. ഞായർ രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ആദ്യമായി ധരിച്ച് തുടങ്ങുക. മാണിക്യത്തിന് പകരം പത്മരാഗം, ഗാർനറ്റ് എന്നീ രത്നങ്ങളും ധരിക്കാം.

ഭാഗ്യസംഖ്യ 2- മുത്ത്

ഇംഗ്ലീഷ് കലണ്ടർ പ്രകാരം 2,11,20,29 എന്നീ തീയതികളിൽ ജനിച്ചവരുടെ ന്യൂമറോളജിപ്രകാരം ഉള്ള ഭാഗ്യസംഖ്യ 2. ചന്ദ്രന്റെ സംഖ്യയാണ് 2. ഈ സംഖ്യയുടെ ഭാഗ്യരത്നം വെള്ളമുത്ത്. വെള്ളമുത്തിന് പകരം ചന്ദ്രകാന്തവും ഉപയോഗിക്കാം. രണ്ടാം മാസമായ ഫെബ്രുവരി, പതിനൊന്നാം മാസമായ നവംബർ എന്നീ മാസങ്ങളിൽ ജനിച്ച 2-ാം നമ്പറുകാർക്ക് മുത്ത് കൂടുതൽ ഗുണം നൽകും.

ഭാഗ്യപുഷ്ടി, മനഃശാന്തി, കുടുംബസമാധാനം, വാഹനഭവനയോഗം, മാതൃഗുണം എന്നിവ ഫലം. തിങ്കൾ രാവിലെ ഉദയം മുതൽ ഒരുമണിക്കൂറിനകം വലത് / ഇടത് കയ്യിലെ മോതിര വിരലിൽ ആദ്യമായി ധരിച്ച് തുടങ്ങുക ചന്ദ്രരത്നങ്ങൾ ആയ വെള്ള അഗേറ്റ, ചന്ദ്രകാന്തം, ഓപ്പാൽ എന്നിവയു‌ം ധരിക്കാവുന്നതാണ്.

ഭാഗ്യസംഖ്യ 3-മഞ്ഞപുഷ്യരാഗം

ദേവഗുരുവായ വ്യാഴത്തിന്റെ സംഖ്യ മൂന്ന് ഇംഗ്ലീഷ് കലണ്ടർ പ്രകാരം 3,12,21,30 തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യയാണ് 3. മാർച്ച് , ഡിസംബർ എന്നീ മാസങ്ങളിൽ ജനിച്ച 3-ാം നമ്പറുകാർക്ക് കൂടുതൽ ഗുണം. മൂന്ന് ഭാഗ്യസംഖ്യ ആയവരുടെ ഭാഗ്യരത്നം. മഞ്ഞപുഷ്യരാഗം ദൈവാധീനം കൂട്ടാനും ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനും ഐശ്വര്യപൂർണമായ ജീവിതം ഉണ്ടാകാനും പ്രശസ്തനാകാനും, സന്താനഭാഗ്യം ഉണ്ടാകാനും ലോട്ടറി, ചിട്ടി എന്നിവ ലഭിക്കാനും മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ് എന്ന് വിശ്വസിച്ചു പോരുന്നു. വ്യാഴാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം വലത്/ഇടത് കയ്യിലെ ചൂണ്ട് വിരലിലോ, മോതിര വിരലിലോ മഞ്ഞപുഷ്യരാഗം ആദ്യമായി ധരിച്ച് തുടങ്ങുക പകരം ധരിക്കാനുള്ള രത്നം ഗോൾഡൻ ടോപ്പ്സ്.

ഭാഗ്യസംഖ്യ 4- ഗോമേദകം

അസുര സൈന്യാധിപനും, ഗ്രഹണ കാരകനുമായ രാഹുവിന്റെ സംഖ്യ. ഇംഗ്ലീഷ് വർഷത്തിലെ 4,13,22,31 തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യയാണ് 4. ഏപ്രിൽ മാസത്തിൽ ജനിച്ച 4-ാം നമ്പറുകാർക്ക് കൂടുതൽ ഗുണം. 4-ാം നമ്പറുകാരുടെ ഭാഗ്യരത്നം ഗോമേദകം, ഗോമൂത്രത്തിന്റെ നിറമാണ് ഇതിന്. ഊഹക്കച്ചവടത്തിൽ വിജയം, സാമ്പത്തികനേട്ടം, ചർമ്മരോഗ ശാന്തി, രാഹുർദശാദോഷശാന്തി, വിഷബാധകളിൽ നിന്ന് രക്ഷ എന്നിവയ്ക്കും ഗോമേദകം ധരിക്കാം. ശനിയാഴ്ചയോ തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങൾ വരുന്ന ദിവസമോ രാവിലെ ഗോമേദക രത്നം വലത്/ഇടത് കയ്യിലെ നടുവിരലിൽ ധരിക്കാം. ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ആദ്യമായി ധരിക്കുക.

ഭാഗ്യസംഖ്യ 5- മരതകം

ഇംഗ്ലീഷ് കലണ്ടർ പ്രകാരം 5,14,23 തീയതികളിൽ ജനിച്ചവരുടെ ഭാഗ്യരത്നമാണ്. വിദ്യാകാരകനായ ബുധന്റെ രത്നമായി അറിയപ്പെടുന്ന മരതകം. മെയ്മാസത്തിൽ ജനിച്ച 5-ാം നമ്പറുകാർക്ക് കൂടുതൽ ഗുണം കിട്ടും. വിദ്യാഭ്യാസ പുരോഗതി, ബുദ്ധിപരമായ കഴിവുകളുടെ വികാസം, മത്സരപരീക്ഷാ വിജയം, ഇന്റർവ്യൂ വിജയം എന്നിവ ഫലം പച്ചനിറമുള്ള മരതകരത്നം ബുധനാഴ്ച ഉദയം മുതൽ ഒരു മണിക്കൂറിനകം വലത് അല്ലെങ്കിൽ ഇടത് കയ്യിലെ നടുവിരലിലോ മോതിര വിരലിലോ, ചെറു വിരലിലോ ധരിക്കാം. മരതക രത്നത്തിന് പകരമായി പെരിഡോട്ട്, ജേയ്ഡ്, ഗ്രീൻ ഓനിക്സ് എന്നിവ ധരിക്കാം.

ഭാഗ്യസംഖ്യ 6- വജ്രം

ഇംഗ്ലീഷ് കലണ്ടർ പ്രകാരം 6,15,24 തീയതികളിൽ ജനിച്ചവരുടെ ഭാഗ്യ സംഖ്യ 6, ഭാഗ്യരത്നം വജ്രം (ഡയമണ്ട്) ജൂൺമാസം ജനിച്ച 6-ാം നമ്പറുകാർക്ക് കൂടുതൽ ഗുണം. അസുരഗുരുവായ ശുക്രന്റെ രത്നം. വിവാഹസംബന്ധമായ മോഹങ്ങളുടെ സാക്ഷാത്കാരം, പ്രേമസാഫല്യം, അനുയോജ്യമായ വിവാഹബന്ധം, കല പ്രവർത്തനരംഗത്ത് ഉന്നതി, ആഡംബര ജീവിത സൗകര്യങ്ങൾ എന്നിവ ഉണ്ടാകാൻ 6-ാം നമ്പറുകാർക്ക് വജ്രം ധരിക്കാം. വലത്/ ഇടത് കയ്യിലെ മോതിരവിരൽ അല്ലെങ്കിൽ നടുവിരലിൽ ധരിക്കാം. വെള്ളിയാഴ്ച രാവിലെ ഉദയം മുതൽ 1 മണിക്കൂറിനകം ആദ്യമായി ധരിക്കുക. വജ്രത്തിന് പകരം സിർക്കോൺ റിയൽ, അക്വാമറൈൻ, സ്ഫടികം എന്നിവയും ധരിക്കാം

ഭാഗ്യസംഖ്യ 7- വൈഡൂര്യം

കലണ്ടർ തീയതി 7,16,25 ൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ 7, വിജ്ഞാനകാരകനും ഗ്രഹണകാരകനുമായി അറിയപ്പെടുന്ന കേതുവിന്റെ രത്നമായ വൈഡൂര്യമാണ് ഭാഗ്യരത്നം. ജൂലായ് മാസത്തിൽ ജനിച്ച ഏഴാം നമ്പരുകാർക്ക് വൈഡൂര്യം കൂടുതൽ ഗുണം നൽകും. ബിസിനസ് നഷ്ടം കുറയ്ക്കാനും അടച്ച് പൂട്ടൽ നേരിടുന്ന സ്ഥാപനം ലാഭത്തിലാക്കാനും ഊഹക്കച്ചവടത്തിൽ വിജയിക്കാനും, ഭാഗ്യപുഷ്ടിക്കും, നൂതന വിദ്യകൾ അഭ്യസിക്കാനും, വൈഡൂര്യം ധരിക്കുന്നത് ഉത്തമം എന്ന് വിശ്വസിച്ച് പോരുന്നു. വൈഡൂര്യം വലത്/ ഇടത് കയ്യിലെ മോതിരവിരൽ/ചെറുവിരൽ എന്നിവയിൽ ധരിക്കാം. ചൊവ്വാഴ്ചയോ, അശ്വതി,മകം, മൂലം നക്ഷത്രങ്ങൾ വരുന്ന ദിവസമോ രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ആദ്യമായി ധരിച്ച് തുടങ്ങുക.

ഭാഗ്യസംഖ്യ 8 ശനി

ഇംഗ്ലീഷ് കലണ്ടർ പ്രകാരം 8,17,26 തീയതികളിൽ ജനിച്ചവരുടെ ഭാഗ്യരത്നമാണ്. ശനീശ്വര രത്നമായ ഇന്ദ്രനീലം, ഓഗസ്റ്റ് മാസം ജനിച്ച 8-ാം നമ്പറുകാർക്ക് ഇന്ദ്രനീലം കൂടുതൽ ഗുണം നൽകും എന്ന് വിശ്വസിച്ച് പോരുന്നു. കടബാധ്യതകളിൽ നിന്ന് മോചനം, നിയമക്കുരുക്കിൽ നിന്ന് രക്ഷ, കണ്ടകശനി, ഏഴരശനി, അഷ്ടമശനി എന്നീ ശനിദോഷങ്ങളിൽ നിന്ന് ആശ്വാസം. തൊഴിൽപരമായ ഉയർച്ച എന്നിവ ഇന്ദ്രനീലം ധരിച്ചാൽ ലഭിക്കും എന്ന് ആശ്വാസം. ശനിയാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം വലത്/ ഇടത് കയ്യിലെ നടുവിരലിൽ ഇന്ദ്രനീലം ധരിക്കാം. പകരം ധരിക്കാനുള്ള രത്നങ്ങൾ അയോലൈറ്റ്, അമിഥീസ്റ്റ്, കരിനീലം, ബ്ലൂടോപ്പാസ് എന്നിവ.

ഭാഗ്യസംഖ്യ 9 ചുവന്ന പവിഴം ഇംഗ്ലീഷ് കലണ്ടർ പ്രകാരം 9,18,27 തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ 9, ഭാഗ്യരത്നം ദേഹകാരകനും, യുദ്ധദേവനുമായ ചൊവ്വയുടെ ചുവന്ന പവിഴം. സെപ്റ്റംബറിൽ ജനിച്ചവർക്ക് കൂടുതൽ ഗുണം. ചൊവ്വയുടെ രത്നമായ ചുവന്നപവിഴം ധരിച്ചാൽ ദേഹശക്തിവർധന, അധികാര പ്രാപ്തി, ഭൂമിലാഭം, ഭൂമിയിൽ അധികാരം, പൊലിസ്, സൈന്യം എന്നിവയിൽ തൊഴിൽ ലബ്ദി, കായികമത്സര രംഗത്ത് മികച്ച നേട്ടങ്ങൾ, അധികാരപ്രാപ്തി, കേസുകളിൽ വിജയം എന്നിവ ലഭിക്കും എന്ന് വിശ്വാസം. ചൊവ്വാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം വലത്/ഇടത് കയ്യിലെ മോതിരവിരലിൽ ചുവന്നപവിഴം ആദ്യമായി ധരിച്ച് തുടങ്ങുക.

ഭാഗ്യരത്നമോതിരങ്ങൾ സ്വർണത്തിലോ, വെള്ളിയിലോ പൊതുവിൽ ധരിക്കാം. മോതിരമായി ധരിക്കാൻ താൽപര്യമില്ലാത്തവർക്ക് ലോക്കറ്റായിട്ട് ധരിക്കാം. ഗുണമേന്മയുള്ള രത്നം ധരിച്ചാലെ നല്ല ഫലാനുഭവങ്ങൾ ഉണ്ടാകും. ജനനത്തീയതി, ജനനസമയം എന്നിവയുടെ അടിസ്ഥാനത്തിൽ ജാതകഗ്രഹനിലപ്രകാരം ഭാഗ്യരത്നങ്ങൾ ധരിക്കുന്നതാണ് ഉത്തമം. ജാതക വിവരങ്ങൾ ലഭ്യമല്ലാത്തവർക്ക് സംഖ്യാശാസ്ത്രപ്രകാരം മേൽപ്പറഞ്ഞ വിധം ഭാഗ്യ രത്നങ്ങൾ ധരിക്കുന്നത് ഭാഗ്യാനുഭവങ്ങൾ ഉണ്ടാക്കും എന്ന് വിശ്വസിച്ച് പോരുന്നു.

ലേഖകൻ

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments, OppThycaud Police Ground Trivandrum-14

Phone - 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating: