Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലാരിഷ്ടത മാറാൻ ഭാഗ്യരത്നങ്ങൾ

മുത്ത്

കുട്ടികളുടെ ബാലാരിഷ്ടതകൾ മാറാൻ ആറാംമാസം മുതൽ ഏഴ് വർഷം വരെ ജാതക പരിശോധന ഇല്ലാതെ ധരിക്കാവുന്ന രത്നങ്ങൾ ആണ് മുത്തും ചന്ദ്രകാന്തവും. ഏഴുവയസ് വരെ കുട്ടിയുടെ ദശാകാലം ഏത് തന്നെയായാലും നിയന്ത്രണ ഗ്രഹം ചന്ദ്രൻ ആണ്. ആയതിനാൽ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ, കൂടിയ അളവിൽ ഉള്ള കുസൃതിത്തരത്താലുള്ള അപകടങ്ങൾ ബാല്യകാല മരണ യോഗ സാധ്യതകൾ എന്നിവ കുറയ്ക്കാൻ മുത്തും ചന്ദ്രകാന്തവും ഒരു ലോക്കറ്റിൽ ആക്കി ധരിക്കുന്നതും മുത്തുമാല ധരിക്കുന്നതും ഗുണപ്രദമാണ്. 

ചന്ദ്രന്റെ രത്നമായ മുത്തിന് അത് ധരിച്ചിരിക്കുന്ന വ്യക്തിയെ സംരക്ഷിക്കാൻ ഉള്ള ദൈവീക ശക്തി ഉള്ളതായി പറയപ്പെടുന്നു. മുത്തും ചന്ദ്രകാന്തവും വിലകുറവുള്ള രത്നങ്ങൾ ആയതിനാൽ സാധാരണക്കാർക്കും ധരിക്കാൻ സാധിക്കും. വെള്ളിയിൽ കെട്ടി ധരിക്കുന്നതാണ് ഉത്തമം. വെള്ളിമാല, ചരട് എന്നിവയിൽ മുത്തും ചന്ദ്രകാന്തവും ലോക്കറ്റായി ധരിക്കാം  മുത്ത് മാല ധരിക്കുമ്പോൾ 54,63,72,81,90,108 എന്ന വിധം 9 ന്റെ സംഖ്യ വരും വിധം ധരിക്കുക. 

ജീവിതം നൽകുന്നതും, ജീവിതം സംരക്ഷിക്കുന്നതും മുത്തിന്റെ മേൻമയായി പറയപ്പെടുന്നു. കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായി മുത്ത് ധരിക്കുന്നത് ഉത്തമ ഫലത്തെ നൽകും എന്ന് ജ്യോതിഷ രത്നശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നു. ശാന്തതയുടെ രത്നമാണ് മുത്ത്. മനഃശാന്തി ലഭിക്കാൻ എല്ലാവർക്കും മുത്തും ചന്ദ്രകാന്തവും ധരിക്കാം.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating: