Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യരത്നങ്ങൾ എത്ര വയസ്സ്‌വരെ ധരിക്കാം

ഭാഗ്യരത്നങ്ങൾ

വാർദ്ധക്യ കാലത്ത് രത്നം ധരിക്കാമോ എന്ന് അന്വേഷിച്ച് കൊണ്ടുള്ള ചോദ്യത്തിന് ഉള്ള ഉത്തരം.

വാർദ്ധക്യ കാലത്തും രത്നം ധരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ അനുയോജ്യമായ രത്നം ജാതക പരിശോധന നടത്തി ധരി ക്കാം. ജാതകം ലഭ്യമല്ലെങ്കിൽ നവരത്ന മോതിരം, നവരത്ന ലോക്കറ്റ് എന്നിവ ധരിക്കാം. ജ്യോതിഷ– രത്ന ശാസ്ത്ര പ്രകാരം 7 വയസ്സ് വരെ മുത്ത് ധരിക്കാം. അതിന്റെ ഉപരത്നമായ ചന്ദ്രകാന്തവും ധരിക്കാം. 6–ാം മാസം ചോറൂണ് കഴിഞ്ഞ് മുത്ത് മാല, മുത്ത് ലോക്കറ്റ് എന്നിവ ധരിക്കാം. കുട്ടികളുടെ വിരലു കൾ വേഗം വളരുന്നതിനാൽ മോതിരം ഉചിതമല്ല.

ഏഴ് വയസ്സ് കഴിഞ്ഞ് ജാതക പരിശോധന നടത്തി അനുയോജ്യമായ രത്നം ധരിക്കുക. തുടർന്ന് പരമായുസ്സ് തീരും വരെ രത്നം ധരിക്കാം. ആൾ മരിച്ചു കഴിഞ്ഞാൽ രത്നം ഊരി മാറ്റുക. ആ മോതിരത്തിലെ രത്നം ഇളക്കി മാറ്റി കഴുകി വൃത്തിയാക്കി പോളിഷ് ചെയ്ത് ആ രത്നം അനുയോജ്യമായിട്ടുള്ള കുടുംബാംഗങ്ങൾക്ക് ആർക്കെങ്കിലും ധരിക്കാം. പ്രസ്തുത രത്നം ഉപേക്ഷിക്കണമെന്ന വാദവും നിലവിലുണ്ട്. അല്ലെങ്കിൽ ന്യായവിലയ്ക്ക് വിൽക്കാം. രത്ന ശക്തി ഒരിക്കലും നശിക്കുന്നതല്ല.

വാര്‍ദ്ധക്യകാലത്ത് രുദ്രാക്ഷങ്ങൾ ഗ്രഹപ്പിഴ മാറാനായിട്ടും ദേഹ സൗഖ്യത്തിനായിട്ടും ധരിക്കാം. ശിവശക്തി സ്വരൂപമായ രുദ്രാക്ഷങ്ങൾ സ്ത്രീകൾക്കും ധരിക്കാം. മനുഷ്യരായി ജനിച്ചി ട്ടുള്ളവർക്ക് എല്ലാം പരമേശ്വരന്റെ അനുഗ്രഹത്തിനായി രുദ്രാ ക്ഷം ധരിക്കാം. രുദ്രാക്ഷ മാലകളും ധരിക്കാം.

വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ മരതകം, മുത്ത്, ചന്ദ്രകാന്തം, നവരത്ന മോതിരം എന്നിവ പൊതുവിൽ ധരിക്കാം. ജാതകം പരിശോധിച്ച് (ജനനസമയം, തീയതി, സ്ഥലം എന്നി വ ഉണ്ടെങ്കിൽ ജാതകം തയാറാക്കാം) തങ്ങൾക്ക് അനുയോ ജ്യമായ രത്നം ധരിക്കാം. എല്ലാ മത ഗ്രന്ഥങ്ങളിലും രത്നത്തിന്റെ ഗുണങ്ങൾ പരാമർശിക്കുന്നുണ്ട്. വിശേഷിച്ച് മൂന്ന് പ്രധാന മതഗ്രന്ഥങ്ങളിലും രത്ന പരാമർശങ്ങൾ കാണാം. രത്നം ധരിക്കാൻ പ്രത്യേക പ്രായപരിധി ഇല്ല. ഭാഗ്യരത്നങ്ങൾ ധരിച്ച് ഭാഗ്യവാനാകുക. വാര്‍ദ്ധക്യകാലം സുഖകരമാക്കുക.

ലേഖകൻ

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Apartments

Thycaud P.O., Trivandrum-14

Phone: 0471- 2324553

Mob: 9447251087

E-mail: jyothisgems@gmail.com

Your Rating: