Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യത്തെ ഉത്തേജിപ്പിക്കാൻ രത്നങ്ങൾ

lucky-germ

ജനനസമയത്തു ശരീരത്തിൽ പ്രവേശിച്ചിരിക്കുന്ന ഗ്രഹ ഊർജത്തെയാണു രത്നധാരണത്തിലൂടെ ഉത്തേജിപ്പിക്കുന്നത് എന്നാണ് അനുഭവഫലം. നവഗ്രഹങ്ങളിൽ നിന്നുള്ള രശ്മികളും സൂര്യന്റെ മഴവിൽ വർണങ്ങളും ചേർന്നാണ് ഈ ഗുണഫലങ്ങൾ മനുഷ്യനു നൽകുന്നത്. രത്നങ്ങളുടെ കോസ്മിക് രശ്മി പ്രഭാവം ഇങ്ങനെയാണ് അറിയപ്പെടുന്നത്.

മാണിക്യം ചുവന്ന കോസ്മിക് രശ്മികൾ പുറപ്പെടുവിക്കുന്നു. മുത്ത് — ഓറഞ്ച് നിറം, ചുവന്ന പവിഴം— മഞ്ഞ നിറം, മരതകം— പച്ച, മഞ്ഞ പുഷ്യരാഗം— നീല, വജ്രം— ഇൻഡിഗോ നിറം, ഇന്ദ്രനീലം— വയലറ്റ്, ഗോമേദകം— അൾട്രാ വയലറ്റ്, വൈഡൂര്യം— ഇൻഫ്രാ റെഡ് എന്നിങ്ങനെയാണു രശ്മികൾ പുറപ്പെടുവിക്കുന്നത്. കിർലിയോൺ ഫൊട്ടോഗ്രഫി ചിത്രങ്ങൾ ആണ് ഈ കളർ നിർണയത്തിനായി ഉപയോഗിച്ചത്. ധരിക്കുന്ന രത്നം ഗുണപ്രദമാകണമെങ്കിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കണം. തെറ്റായ രത്നനിർണയത്തിലൂടെ ധരിച്ച രത്നം ദോഷഫലങ്ങൾ ഉണ്ടാക്കും. ഗുണമേന്മയുള്ള രത്നമേ നല്ല ഫലം നൽകുകയുള്ളൂ.

രത്നങ്ങൾ പൊതുവെ മധുരരസങ്ങൾ ഉള്ളവയാണ് എന്നു രസരാജതരംഗിണി എന്ന പുസ്തകത്തിൽ പറയുന്നു. എല്ലാ ധാതുക്കളിലും ചെല്ലും. നേത്രരോഗങ്ങളിൽ ഹിതകാരികൾ ആണ്. ശീതവീര്യങ്ങളും വിഷശമനകങ്ങളും ആകുന്നു. സ്നേഹനമാണു രത്നങ്ങൾ. മംഗളകരങ്ങളും മനോഹരങ്ങളും ആകുന്നു. ഭൂതാദി ഗ്രഹദോഷങ്ങളെ എല്ലാം ശമിപ്പിക്കും. അവയുടെ ഗുണം സൂക്ഷ്മ നാഡികളിലൂടെ വ്യാപിച്ചു ദോഷശമനം ചെയ്യുന്നു എന്നും രസരാജതരംഗിണിയിൽ പറയുന്നു.

ഹാലാസ്യമാഹാത്മ്യം എന്ന ഗ്രന്ഥവും രത്നങ്ങളെക്കുറിച്ചു വിശദമായി പറയുന്നു. വജ്രം ആണു ഭൂമിയിലെ ശ്രേഷ്ഠമായ രത്നം. ലക്ഷണയുക്തമായ വജ്രം ധരിച്ചാൽ ആ വ്യക്തിക്ക് അശുഭഫലങ്ങളോ ഭൂതപ്രേതപിശാചുബാധകളോ ദാരിദ്യ്രമോ അപമൃത്യുവോ ഒന്നും ഉണ്ടാകില്ല. ലക്ഷണയുക്തമായ വജ്രം ധരിച്ചയാളെ ഒരിക്കലും മഹാലക്ഷ്മി വിട്ടുപിരിയില്ല. ആ വ്യക്തിക്കു ധന ഐശ്വര്യങ്ങൾ കുറയില്ല. ഇനിയും ധാരാളം പൗരാണികഗ്രന്ഥങ്ങളിൽ രത്നസംബന്ധമായ അറിവുകൾ ഉണ്ട്. സാവകാശം ആലോചിച്ച് ഉത്തമരത്നം നിർണയിച്ച് അതു വിധിപ്രകാരം ധരിച്ചാൽ ഭാഗ്യാനുഭവങ്ങൾക്ക് ഉത്തേജന ഔഷധം ആയി പരിണമിച്ചേക്കാം.

**ലേഖകന്റെ വിലാസം: ആർ. സഞ്ജീവ് കുമാർ, ജ്യോതിസ് അസ്ട്രോ റിസേർച് സെന്റർ, തൈക്കാട്, തിരുവനന്തപുരം. ഫോൺ: 9447251087 ഇ മെയിൽ: jyothisgems@gmail.com**

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer