Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരതകം-മേയ് മാസത്തിന്റെ രത്നം

diamond-and-emerald-necklace

ഇംഗ്ലീഷ് കലണ്ടർ പ്രകാരം മേയ് മാസം 1 മുതൽ 31 വരെ ജനിച്ചവർക്ക് ബർത്ത് സ്റ്റോൺ രീതി പ്രകാരം ധരിക്കാനുള്ള രത്നമാണ് മരതകം വെൽവറ്റ് പച്ച, തത്തമ്മ പച്ച, കറുകപുൽപച്ച, നെന്മേനിവാകപച്ച, കദളിപഴപച്ച എന്നി പച്ചയുടെ വിവിധ വർണ്ണഭേദങ്ങളിൽ മരതകം ലഭ്യമാണ്. മരതകം വിലകൂടിയ രത്നമാണ്. മരതകരത്ന ധാരണം മൂലം ആരോഗ്യ വർദ്ധന, ശക്തമായ ശരീരം, മനസ്സ്, സാമ്പത്തിക ഉന്നമനം എന്നിവ ലഭിക്കും. ഓർമശക്തി, കാര്യഗ്രഹണശേഷി എന്നിവ വർദ്ധിക്കും.

മാനസിക പ്രയാസങ്ങളും, ടെൻഷനും ഒഴിയാനുള്ള വഴികൾ തെളിഞ്ഞ് വരും, മരതക ധാരണത്താൽ നാഡീസംബന്ധമായ രോഗങ്ങൾക്ക് ശമനം ഉണ്ടാകും രക്ത സമ്മർദ്ദം കുറയ്ക്കാനും ഈ രത്നത്തിന് സാധിക്കും എന്ന് വിശ്വസിക്കപ്പെട്ട് പോരുന്നു. മേയ്മാസത്തിലെ രേവതി, ആയില്യം, തൃക്കേട്ട എന്നീ നാളുകളിൽ ജനിച്ചവർക്കും മരതകം കൂടുതൽ അനുയോജ്യമാണ്. കൊളമ്പിയൻ മരതകങ്ങൾ വിലയേറിയതായി കരുതപ്പെടുന്നു.

മരതക രത്നം ബുധനാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ബുധഹോരയിൽ വലത്/ഇടത് കൈയിലെ മോതിരവിരലിലോ,നടുവിരലിലോ ധരിക്കാം. നടുവിരലിൽ ധരിക്കുന്നതാണ് ഉത്തമം. ചെറുവിരലിലും ധരിക്കാം. വെള്ളി,സ്വർണ്ണം എന്നീ ലോഹങ്ങളിൽ മോതിരമായിട്ടും, ലോക്കറ്റായിട്ടും ധരിക്കാം. ബർത്ത് സ്റ്റോൺ രീതിയിൽ ഓരോ മാസക്കാർക്കും ധരിക്കാവുന്ന രത്നങ്ങൾ.

  1. ജനുവരി-ഗാർനറ്റ്
  2. ഫെബ്രുവരി-അമിഥീസ്റ്റ്
  3. മാർച്ച് അക്വാമറയ്ൻ 4.ഏപ്രിൽ-വജ്രം(ഡയമണ്ട്)
  4. മേയ് മരതകം(എമറാൾഡ്)
  5. ജൂൺ-മുത്ത്(പേൾ)
  6. ജൂലൈ-മാണിക്യം(റുബി)
  7. ആഗസ്റ്റ്പെരിഡോട്ട്
  8. സെപ്റ്റംബർ- ഇന്ദ്രനീലം
  9. ഒക്ടോബർ-ഓപാൽ
  10. നവംബർ-ടോപ്പാസ്/ഗോൾഡൻ ടോപ്പാസ്
  11. ഡിസംബർ-ടർക്കോയിസ്

മേൽപ്പറഞ്ഞ രത്നങ്ങൾ വിധിപ്രകാരം ധരിക്കുന്നത് എശ്വെര്യപൂർണ്ണമായ ജീവിതത്തിന് വഴി തെളിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. സംഖ്യശാസ്ത്രപ്രകാരം 5 ന്റെ രത്നമാണ് മരതകം. മേയ്മാസം 5-ാം മാസവും ആണല്ലോ. മരതകം ധരിച്ച് മനഃശാന്തിയും വിദ്യാവിജയവും നേടുക.

ലേഖകന്റെ വിലാസം

R. Sanjeev Kumar P.G.A Jyothis Astrological Research Centre Lulu Appartments, Opp. Thycaud Police Ground Thycaud P.O. Trivandrum-14 Phone : 0471-2324553, Mob : 9526480571, 9447251087 E-mail : jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.