Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്ക് നവരത്നം ധരിക്കാമോ?

നവരത്നം നവരത്നം

പലർക്കും ഉള്ള തെറ്റിദ്ധാരണയാണു നവരത്നം പുരുഷന്മാർ‌ക്കു മാത്രമേ ധരിക്കാൻ പാടുള്ളൂ, സ്ത്രീകൾ‌ക്കു പാടില്ല എന്ന്. അങ്ങനെ ഒരു ചിന്തയും വിശ്വാസവും ഒക്കെ വരാൻ കാരണം എന്താണ് എന്ന് കൃത്യമായി പറയാൻ സാധിക്കില്ല. ഒരുപക്ഷേ ആദ്യകാലങ്ങളിൽ ഇത് അധികവും പുരുഷന്മാർ ധരിക്കുന്നതു കണ്ടതുകൊണ്ടാകാം. രത്നങ്ങൾ എല്ലാം 24 മണിക്കൂറും 365 ദിവസവും ധരിക്കാം. ശുദ്ധാശുദ്ധങ്ങൾ രത്നങ്ങളെ ബാധിക്കുകയില്ല. അഴുക്കായാൽ കഴുകി വൃത്തിയാക്കി ധരിക്കുക. ജോലി ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ആവശ്യമാണെങ്കിൽ അഴിച്ചുവയ്ക്കാം. രത്നം ധരിക്കുന്ന സമയത്തു മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ.

പുരുഷന്മാരെപ്പോലെ എല്ലാ രത്നങ്ങളും സ്ത്രീകൾക്കും ധരിക്കാം. രാത്രിയിൽ ധരിക്കാമോ? മത്സ്യം, മാംസം എന്നിവ കഴിക്കുമ്പോൾ ധരിക്കാമോ? മാസമുറ വരുമ്പോൾ ധരിക്കാമോ എന്നൊക്കെയാണു സാധാരണ സ്ത്രീകൾ സംശയം ചോദിക്കുന്നത്. ഈ സമയത്തൊക്കെ നവരത്നം ധരിക്കാം. ധരിക്കുന്നതു തന്നെയാണ് ഉത്തമം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: