Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരത്ന മോതിരം ധരിക്കുമ്പോൾ

gem-stone-unique

നമ്മുടെ ഭാരത്തിൽ സാധാരണയായി കാണുന്ന ഒരു രത്നധാരണ രീതിയാണ് നവരത്നങ്ങൾ ഒരുമിച്ച് ധരിക്കുക എന്നത്. നവഗ്രഹങ്ങളെ ഈ രത്നധാരണ രീതികൊണ്ട് ഒരുമിച്ച് പ്രീതിപ്പെടുത്താം എന്നാണ് വിശ്വാസം. നവരത്നമോതിരം തയാറാക്കുന്നത് ഒരു പാരമ്പര്യ വിധി പ്രകാരമാണ്. ഓരോ രത്നങ്ങൾക്കും ഓരോ സ്ഥാനം ഉണ്ട്. അത് പ്രകാരം വേണം ആ രത്നങ്ങൾ നവരത്നമോതിരത്തിൽ ഘടിപ്പിക്കാൻ. പരമ്പരാഗത സ്വർണപ്പണിക്കാർക്ക് ഇത് അറിയാം. നവരത്നമോതിരം തയാറാക്കുന്ന പരമ്പരാഗത രീതി ഇപ്രകാരമാണ്.

ഈശാനൻ- വടക്ക് -കിഴക്ക് -മരതകം (ബുധൻ) കുബേരൻ- വടക്ക് - പുഷ്യരാഗം- (വ്യാഴം) വായു - വടക്ക്പടിഞ്ഞാറ് - വൈഡൂര്യം (കേതു) ഇന്ദ്രൻ - കിഴക്ക് - വജ്രം (ശുക്രൻ) സൂര്യൻ - മാണിക്യം -ബ്രഹ്മസൂത്രം- മധ്യഭാഗം (രവി) വരുണൻ - പടിഞ്ഞാറ് -ഇന്ദ്രനീലം (ശനി) അഗ്നി- തെക്ക് കിഴക്ക് - മുത്ത് - (ചന്ദ്രൻ) യമൻ - തെക്ക് - ചുവന്ന പവിഴം (ചൊവ്വ) നിര്യതി - തെക്ക് പടിഞ്ഞാറ് - ഗോമേദകം - രാഹു

നവരത്നമോതിരം ധരിച്ച വ്യക്തി കിഴക്കോട്ട് കൈ നീട്ടുമ്പോൾ ഈ രീതിയിൽ രത്നങ്ങൾ വരണം എന്നതാണ് പാരമ്പര്യ വിധി

മരതകം

വിദ്യാകാരകനായ ബുധൻ ശരീരത്തിലെ നാഡികളുടെ അധിപനും ബുദ്ധിയുടെയും വിദ്യയുടെയും ശരീരത്തിലെ വാർത്താവിതരണത്തിന്റെയും അധിപൻ ആയ ബുധന്റെ സ്ഥാനം ആണ് വടക്ക് കിഴക്ക് ദിക്കായ ഈശാന കോൺ.

വജ്രം

കിഴക്ക് ദേവരാജാവായ ഇന്ദ്രന്റെ സ്ഥാനം സർവ സുഖഭോഗങ്ങളുടെയും ഉറവിടമായ ശുക്രന്റെ സ്ഥാനം ആണ്. വജ്രം ഈ ഭാഗത്താണ് പതിപ്പിക്കുന്നത്. ദാമ്പത്യ സുഖാനുഭവം, ആഡംബരജീവിതം, സർവ സുഖ ലഭ്യത എന്നിവ ഫലം.

മുത്ത്

സാന്ത്വനം, സമാധാനം, മാതൃത്വം എന്നിവയുടെ കാരകൻ (മനോകാരകൻ) ആയ ചന്ദ്രന്റെ സ്ഥാനം തെക്ക് കിഴക്കാണ്. അഗ്നി കോണിന്റെ തീക്ഷണതയെ ജലമയനായ ചന്ദ്രൻ ശമിപ്പിക്കുന്നു.

മഞ്ഞപുഷ്യരാഗം

വടക്ക് കുബേരന്റെ ദിക്ക് ഐശ്വര്യം, ധനം, ഭാഗ്യാനുഭവം എന്നിവയുടെ കാരകനും ജാതകത്തിലെ ഈശ്വരാധീനത്തിന്റെ ഉറവിടവുമായ വ്യാഴത്തിന്റെ സ്ഥാനം വടക്ക് ദിക്കിൽ ഈ സ്ഥാനത്താണ് പുഷ്യരാഗം പതിക്കേണ്ടത്.

മാണിക്യം നമ്മുടെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യൻ ഒത്ത മധ്യത്തിലാണ് സ്ഥാനം. അധികാരം, തീക്ഷണത. ജീവശക്തി, ഊർജ്ജസ്വലത, വേഗത എന്നിവയുടെ കാരകനാണ് സൂര്യൻ. മാണിക്യ രത്നത്തിന്റെ സ്ഥാനം നവരത്നമോതിരത്തിന്റെ മധ്യത്തിലായി ബ്രഹ്മസൂത്രത്തിലാണ്.

ചുവന്ന പവിഴം

തെക്ക് ഭാഗത്താണ് ചൊവ്വയുടെ സ്ഥാനം. പരമേശ്വരൻ ചൊവ്വയുടെ വ്യക്തിത്വ രൂപമായ ശ്രീമുരുകനെ ആദ്യമായി ദക്ഷിണദേശത്തേക്കാണ് അസുരന്മാരെ അമർച്ചചെയ്യാൻ വേണ്ടി അയയ്ക്കുന്നത്. തെക്കിന്റെ ദോഷങ്ങളെ ശമിപ്പിക്കാൻ ചുവന്ന പവിഴം സഹായിക്കും. വൈദ്യുതി പ്രവാഹം ശാരീരികശേഷി, ദേഹകാരകത്ത്വം, മംഗല്യഭാഗ്യം, എന്നിവയുടെ കാരകനാണ് ചൊവ്വ. യമധർമ്മരാജന്റെ ദിക്കായ തെക്ക് വശത്താണ് പവിഴം ഘടിപ്പിക്കുന്നത്.

വൈഡൂര്യം

ജ്ഞാനകാരകനായ കേതുവിന് വായുകോണിൽ ആണ് സ്ഥാനം. പെട്ടെന്ന് ധനവാനാകാനും, നിഗൂഡശാസ്ത്ര പഠനത്തിനും, കേതുർദശദോഷ ശമനത്തിനും ഈ രത്നം സഹായിക്കും.

ഇന്ദ്രനീലം

വരുണന്റെ ദിക്കായ പടിഞ്ഞാറാണ് ശനീശ്വരന്റെ സ്ഥാനം ഇന്ദ്രനീലം എല്ലാവിധ ശനിദോഷങ്ങൾക്കും പരിഹാരം നൽകും. മൃത്യുകാരകനായ ശനിയുടെ സ്ഥാനംഅസ്തമന സ്ഥാനമായ പടിഞ്ഞാറാണ്.

ഗോമേദകം

അസുര സൈന്യാധിപനായ രാഹുവിന്റെ സ്ഥാനം കന്നിമൂലയിൽ ആണ്. (നിര്യതി കോൺ) നിര്യതി ഒരു അസുരനാണല്ലോ. ഊഹക്കച്ചവടം, അതിമോഹം, സർവ്വവിഷ ശമനത്തിനും, സർപ്പദോഷ നിവാരണത്തിനും, രാഹു ദശാദോഷ പരിഹാരത്തിനും ഗോമേദക രത്നം ശമനം നൽകും. എല്ലാ രാസവസ്തുക്കളുടെയും കാരകത്വം രാഹുവിന്റെതാണ്.

നവരത്ന മോതിരത്തിലെ ശക്തി കൂടിയ രത്നം വജ്രം ആകയാൽ ആദ്യമായി ധരിക്കാൻ ശുക്രന്റെ ദിവസം ആയ വെള്ളിയാഴ്ച രാവിലെ സൂര്യോദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ശുക്രന്റെ കാലഹോരയിൽ ധരിക്കു എന്നതാണ് പൊതുവായി അനുവർത്തിച്ച് വരുന്ന രീതി. ഞായറാഴ്ചയിലും ധരിച്ചു തുടങ്ങാം.

രത്നങ്ങൾക്ക് അശുദ്ധി ബാധകമല്ലാത്തതിനാൽ നവരത്നമോതിരം ധരിച്ചുകൊണ്ട് മത്സ്യമാംസാദികൾ കഴിക്കുന്നതിലോ, ദാമ്പത്യ സുഖാനുഭവത്തിനോ യാതൊരു ദോഷവും ഉള്ളതായി അനുഭവം ഇല്ല.

രത്നം ധരിച്ചുകൊണ്ട് ശവശരീരത്തിൽ സ്പർശിച്ചതുകൊണ്ടോ മരണ സ്ഥലത്ത് പോയതുകൊണ്ടോ യാതൊരു ദോഷവും ഇല്ല. മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കാൻ നവരത്നമോതിരം ധരിക്കുന്നത് നല്ലതാണ്. കാലസർപ്പദോഷത്തിന് ശമനം കിട്ടാൻ നവരത്നമോതിരം ചെറിയ തോതിൽ സഹായിക്കും. പൊതുവിൽ നവരത്നമോതിരം എല്ലാവർക്കും ധരിക്കാം.

നവരത്ന മോതിരം ധരിച്ച് മോശം അനുഭവം ഉണ്ടായാൽ അതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ

∙ രത്നങ്ങൾ ശരിയായ വിധം അല്ല മോതിരത്തിൽ പതിപ്പിച്ചിരിക്കുന്നത്

∙ ജാതകപ്രകാരം ശുക്രൻ നിങ്ങൾക്ക് ദോഷവാനാണ് അല്ലെങ്കിൽ ശുക്രൻ 22-ാം ദ്രേക്കണാധിപൻ ആണ്

∙ സൂര്യന്റെ ദോഷം 22-ാം ദ്രോക്കണാധിപത്യം എന്നിവ മൂലവും നവരത്ന മോതിരം ഗുണപ്രദമല്ലാതാകും

∙ രത്നമോതിരത്തിലെ ഇന്ദ്രനീലം വരുന്ന പിൻഭാഗം നിങ്ങൾ നഖത്തിന് നേരെ മുൻവശത്തേക്ക് ധരിക്കുന്നതുമൂലം ദോഷം വരാം

∙ നവരത്നത്തിൽ പതിച്ചിരിക്കുന്ന രത്നങ്ങൾ എല്ലാം തന്നെ ഒറിജനിൽ പ്രകൃതിജന്യ രത്നങ്ങൾ(നാച്ചുറൽ ജെംസ്) തന്നെയായിരിക്കണം. നവരത്നമോതിരത്തിലെ ഏതെങ്കിലും രത്നം തെറ്റിയാൽ ദോഷം വരും. പലപ്പോഴും ശരിയായ വജ്രത്തിന് പകരം സിന്തറ്റിക് വജ്രം (അമേരിക്കൻ ഡയമണ്ട്) പതിച്ച നവരത്ന മോതിരവും ദോഷം വരുത്താം. ഇപ്പോൾ ഡയമണ്ടിന് പകരം മറ്റ് പല സിന്തറ്റിക് രത്നങ്ങളും മാർക്കറ്റിൽ ലഭ്യമാണ്. ചതുരം, ദീർഘചതുരം, വൃത്തം എന്നീ രീതികളിൽ നവരത്നമോതിരം തയാറാക്കാം. ചതുര നവരത്നമോതിരമാണ് ഉത്തമം. വെള്ളിയിലും സ്വർണത്തിലും നവരത്ന മോതിരം തയാറാക്കാം. 8 ഗ്രാം മുതൽ 10 ഗ്രാം വരെ വെള്ളിയോ ആകാം. വിരലിന്റെ അളവനുസരിച്ച് ഇതിൽ വ്യത്യാസം വരുത്താം.

നവരത്നമോതിരത്തിൽ മിനിമം 10 സെന്റ് (30 മില്ലി ഗ്രാം) വജ്രം ആവശ്യമാണ്. പരമാവധി 20 സെന്റ് വരെയാണ് പതിവ്. മറ്റ് രത്നങ്ങൾ വജ്രത്തിന് ആനുപാതികമായി തൂക്കത്തിൽ ചേർക്കുക. ശരാശരി എല്ലാ രത്നങ്ങളും ചേർത്ത് വിരലിന്റെ സൈസ് അനുസരിച്ച് 250 മില്ലി ഗ്രാം മുതൽ 400 മില്ലി ഗ്രാം വരെയാകാം. ഇതേ രീതിയിൽ തന്നെ നവരത്നലോക്കറ്റും തയാറാക്കാം. നവരത്നമോതിരവും, ലോക്കറ്റും പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ധരിക്കാം.

അടിവശം തുറന്ന വിധത്തിൽ വേണം ജ്യോതിഷ പ്രശ്ന പരിഹാരത്തിനായി നവരത്നമോതിരം തയാറാക്കേണ്ടത്. അടിവശം അടഞ്ഞിരുന്നാൽ ഗുണം കുറയും എന്നാണ് അനുഭവം. രത്നമോതിരത്തിന്റെ അടിവശം അഴുക്ക് കയറി അടയാതെ നോക്കണം. രത്നത്തിന്റെ നിറം മങ്ങി കണ്ടാൽ ടോയ്ലറ്റ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. സ്വർണപ്പണിക്കാരുടെ കൈവശം കൊടുത്ത് വൃത്തിയാക്കുന്നതും നല്ലതാണ്. നവഗ്രഹശക്തി വർധിപ്പിക്കാൻ നവരത്നമോതിരം പരിഹാരമാണ്. ജാതകനില അറിയാത്തവർക്കാണ് പൊതുവിൽ നവരത്ന മോതിരം നിർദ്ദേശിക്കുന്നത്. പല രത്നങ്ങൾ ധരിച്ചിട്ടും ഗുണം ഫലം ലഭിക്കാത്തവർക്ക് നവരത്നമോതിരം ധരിക്കുന്നത് നല്ലതാണ്. ഒരു പ്രതിരോധകവചമായി നവരത്നമോതിരം പ്രവർത്തിക്കും എന്ന് വിശ്വസിച്ച് വരുന്നു. നവരത്ന മോതിരം ധരിച്ച് നവഗ്രഹശക്തി വർധിപ്പിക്കുക-നവഗ്രഹപ്രീതി നേടുക-നവഗ്രഹശക്തി-നവരത്നശക്തി

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.