Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓപാൽ ധരിച്ചാൽ നല്ല ഓർമ ശക്തി ലഭിക്കും...

opal-stone

ശിവധാതുക്കല്ല്, മേഘവർണക്കല്ല്, ക്ഷീര സ്ഫടികം എന്നീ പേരുകളിൽ അറിയപ്പെടുന്ന മനോഹര വർണവിന്യാസം പുലർത്തുന്ന രത്നമാണ് ഓപാൽ . ഈ രത്നം ജ്യോതിഷ പരിഹാര രംഗത്ത് വൻതോതിൽ ഉപയോഗിക്കുന്നു. ഓപാൽ ധരിച്ചാൽ നല്ല ഓർമശക്തി ഉണ്ടാകും. മാനസികമായ കഴിവുകൾ വർധിക്കും. മനോരോഗികൾക്കും സംശയരോഗികൾക്കും ശാന്തത നൽകും. ജ്യോത്സ്യന്മാർ ധരിച്ചാൽ അവരുടെ പ്രവചനശക്തി വർധിക്കും. പൊതുവിൽ ചന്ദ്രന്റെ രത്നമായി കരുതപ്പെടുന്ന ഓപാൽ മാനസിക സമ്മർദവും മനോവിഭ്രാന്തിയും കുറയ്ക്കാനും ആവശ്യമില്ലാത്ത ചർച്ചകൾ, വഴക്കുകൾ എന്നിവ ഒഴിവാക്കാനും ദാമ്പത്യ ഐക്യത്തിനും മത്സരപരീക്ഷകൾ, തൊഴിൽ സംബന്ധമായ അഭിമുഖങ്ങൾ എന്നിവയിൽ വിജയം വരിക്കാനും ഉപയോഗിക്കുന്നു. പരഹൃദയജ്ഞാനം ഉണ്ടാകാനും പ്രതിഭയ്ക്ക് തിളക്കം കിട്ടാനും ഏകാഗ്രത ലഭിക്കാനും ഉപയോഗിച്ചുവരുന്നു. സാഹിത്യകാരന്മാർക്കും പ്രഭാഷകർക്കും ഈ രത്നം പ്രയോജനപ്രദമാണ് എന്നു വിശ്വസിക്കുന്നു. ജാതക പരിശോധനയുടെ ആവശ്യമില്ലാതെ തന്നെ വ്യക്തിപരമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ഈ രത്നം ധരിക്കാം. സ്വർണത്തിലും വെള്ളിയിലും മോതിരമായോ ലോക്കറ്റായോ തിങ്കളാഴ്ച രാവിലെ 6.45 മുതൽ 7.15ന് അകം ചന്ദ്രന്റെ കാലഹോരയിൽ ധരിക്കുന്നത് ഉത്തമഫലം നൽകും. ഓപാൽ വിഭാഗത്തിൽ ഏറ്റവും അപൂർവവും വിലയേറിയതുമാണ് കടുത്ത ഓറഞ്ച് നിറം ഉള്ള ഫയർ ഓപാൽ. ഇവ ധരിക്കുന്നതും കൈവശം സൂക്ഷിക്കുന്നതും ധനസൗഭാഗ്യങ്ങളെയും പ്രശസ്തിയെയും വർധിപ്പിക്കും എന്നു വിശ്വസിച്ചുപോരുന്നു.

രത്നശാസ്ത്രപരമായ വിവരങ്ങൾ വർഗനാമം - ഓപാൽ രാസഘടന - ഹൈഡ്രസ് സിലിക്കോൺ ഡയോക്സൈഡ് ക്രിസ്റ്റൽ ഘടന - അമോർഫസ് നിറം- വിവിധ നിറങ്ങളിൽ ലഭ്യമാണ് ദൃഢത - 5.5 - 6 വരെ ആപേക്ഷിക സാന്ദ്രത - 1.98 - 2.20 വരെ തിളക്കം - മെഴുക് പാകത്തിൽ റിഫ്രാക്റ്റീവ് ഇൻഡക്സ് - 1.44-1.46 വരെ

വിവിധതരം ഓപാലുകളുടെ പേരുകൾ-ഫയർ ഓപാൽ, ബ്ലാക് ഓപാൽ, വാട്ടർ ഓപാൽ, വൈറ്റ് ഓപാൽ, ക്യാറ്റ്സ് ഐ ഇഫക്ട് ഉള്ള ഓപാൽ ലഭ്യമാണ്.

വ്യാപാര നാമങ്ങൾ ബ്ലാക്ക് ഓപാൽ, ബൗൾഡർ ഓപാൽ, ഫയർ ഓപാൽ, ഹാരിലെക്യുൻ ഓപാൽ, മോസ് ഓപാൽ, പ്രേസ്സ് ഓപാൽ, ഓപാൽ മാട്രിക്സ്, വാട്ടർ ഓപാൽ, ക്യാറ്റ്സ് ഐ ഓപാൽ, വുഡ് ഓപാൽ. ലഭ്യമാകുന്ന രാജ്യങ്ങൾ ഓസ്ട്രേലിയ, ബ്രസീൽ, ചെക്കോസ്ളോവാക്യ, മെക്സിക്കോ, ഓപാൽ വളരെ സുതാര്യമായവ മുതൽ തീരെ സുതാര്യമല്ലാത്തവവരെ ലഭ്യമാണ്. പെട്ടെന്ന് പൊട്ടിപ്പോകുന്ന രത്നമായതിനാൽ മോതിരം ലോക്കറ്റ് എന്നിവയിൽ ഘടിപ്പിക്കുമ്പോഴും അവ ധരിച്ചു നടക്കുമ്പോഴും പൊട്ടൽ വരാതെ ശ്രദ്ധിക്കണം.

അതീന്ദ്രിയജ്ഞാനം വർധിപ്പിക്കാൻ ഓപാൽ ധരിച്ചാൽ മതി എന്നാണു വിശ്വാസം. മനഃശാസ്ത്രജ്ഞന്മാർക്കും മനോരോഗ ചികിത്സകർക്കും മജീഷ്യന്മാർക്കും മന്ത്രവാദികൾക്കും രഹസ്യപൊലീസുകാർക്കും നിയമവിദഗ്ധർക്കും ജ്യോതിഷ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പ്രയോജനപ്പെടുന്ന രത്നമാണ് ഓപാൽ എന്ന ശിവധാതുക്കല്ല്.

R. Sanjeev Kumar PGA Jyothis Astrological Research Centre Lulu Apartment Near Taj Hotel Thaikkad P.O Thiruvananthapuram -14 Phone 9447251087 email - jyothisgems@gmail.com

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer