Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശാസന്ധിദോഷത്തിന് രുദ്രാക്ഷം

rudraksha

ജ്യോതിഷത്തിൽ രണ്ട് വ്യത്യസ്ത ദശാകാലങ്ങൾ തമ്മിൽ കൂടിച്ചേരുന്ന അവസ്ഥമൂലം ഉണ്ടാകുന്ന പ്രതിസന്ധി നിറഞ്ഞ കാലത്തെ ദശാസന്ധി എന്നു പറയുന്നു. ഒരു ദശാകാലം അവസാനിച്ച് മറ്റൊരു ദശാകാലം തുടങ്ങുന്ന സമയം ആരോഗ്യപ്രശ്നം, ജീവനാംശം, ധന നഷ്ടം, അഭിമാനക്ഷതം, നിയമപ്രശ്നങ്ങൾ എന്നിവയാൽ ദശാസന്ധി ജീവിത്തെ പ്രതിസന്ധിയിൽ ആക്കും. ആയതിന് പ്രധാന പരിഹാരം രണ്ട് ദശാനാഥന്മാരുടെയും ദേവൻമാരെ ആരാധിക്കുന്നതാണ്. ഉദാഹരണം ശനിദശ മാറി ബുധദശവരുമ്പോൾ ശനിയുടെ ദേവനായ ശാസ്താവിനെയും ബുധന്റെ ദേവതാ സങ്കൽപമായ അവതാര വിഷ്ണുവിനെയും അതായത് ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശ്രീവരാഹമൂർത്തി, ശ്രീ നരസിംഹമൂർത്തി എന്നീ ദേവന്മാരെ ആരാധിക്കുന്നതാണ് ഉത്തമം. ഏതൊരു ദശാസന്ധി ദോഷത്തിനും മൃത്യഞ്ജയ ഹോമവും, ജലധാരയും, രുദ്രാഭിഷേകവും ശിവക്ഷേത്രത്തിൽ ജന്മനക്ഷത്ര ദിവസത്തിൽ നടത്തുന്നത് പരിഹാരമാണ്. മറ്റ് മത വിശ്വാസികൾക്ക് തങ്ങളുടെ മതാചാരപ്രകാരമുള്ള ദേവസങ്കൽപങ്ങളെ ആരാധിക്കുന്നത് ഉത്തമ ഫലം നൽകും.

അപകടകരമായ പൊതു ദശാസന്ധികൾ

ചൊവ്വ ദശ കഴിഞ്ഞ് രാഹു ദശവരുന്നത്, ബുധദശ കഴിഞ്ഞ് വരുന്ന കേതു ദശ. കേതു കഴിഞ്ഞ് വരുന്ന ശുക്രദശ, ശനി+ ബുധ ദശാസന്ധി, രാഹു+ ഗുരുദശാസന്ധി അതുപോലെ ദുർബലാവസ്ഥയിൽ ജാതകത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ ദശാസന്ധിയും അപകടകരമാണ് എന്ന് പറയാം. പരിഹാരമായി ജൈവരത്നമായ രുദ്രാക്ഷം ധരിക്കാം. പഞ്ചമുഖ(5) രുദ്രാക്ഷമാണ് ദശാസന്ധിക്ക് പരിഹാരമായി ധരിക്കാൻ ഉത്തമം. ഈ രുദ്രാക്ഷത്തിന്റെ ദേവൻ രുദ്രകലാഗ്നി എന്ന ശിവന്റെ മൂർത്തിഭേദമാണ്. അധിപഗ്രഹം വ്യാഴവും, അഞ്ച് മുഖരുദ്രാക്ഷം സ്വർണത്തിലോ വെള്ളിയിലോ കെട്ടി ലോക്കറ്റ് രൂപത്തിൽ ധരിക്കാം. 5 മുഖരുദ്രാക്ഷം 3 എണ്ണം ഒരുമിച്ച് ധരിക്കുന്നതും ഫലപ്രദമാണ്. രുദ്രാക്ഷ ധാരണം സർവ്വ പാപങ്ങളെയും ഇല്ലാതാക്കുമെന്ന് ശിവപുരാണം ഉദ്ഘോഷിക്കുന്നു.

Your Rating: