Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപം ഇല്ലാതാക്കാൻ രുദ്രാക്ഷം

രുദ്രാക്ഷം രുദ്രാക്ഷങ്ങൾ മാലയായിട്ടും ഒറ്റയ്ക്കും മൂന്നായിട്ടും കഴുത്തില്‍ ധരിക്കാം

രുദ്രാക്ഷം ഈ ചെടിയുടെ കായയിൽ നിന്നു ലഭിക്കുന്നു. രുദ്രാക്ഷത്തിന്റെ ഉളളിൽ‌ അതിന്റെ വിത്തുകൾ ഉണ്ടാകും.  വിത്തുകളുടെ എണ്ണം അനുസരിച്ചു രുദ്രാക്ഷത്തെ മുഖങ്ങൾ എത്രയെന്നു കണക്കാക്കുന്നു. രുദ്രാക്ഷത്തെ 1999 ലെ ഇന്ത്യൻ ജെമോളജിക്കൽ കോൺഫറൻസ് ജൈവരത്നമായി അംഗീകരിച്ചിട്ടുണ്ട്. ഓർഗാനിക് ജെം ആണു രുദ്രാക്ഷം. രുദ്രാക്ഷരത്നം എന്നു വിളിക്കാം. രുദ്രാക്ഷങ്ങളുടെ ഗുണങ്ങളെക്കുറിച്ചു പത്മപുരാണം, ശിവപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. പരമശിവന്റെ നേത്രങ്ങൾ‌, ദുഃഖത്തെ നശിപ്പിക്കുന്നത് എന്നിങ്ങനെ പല അർഥങ്ങൾ ഉണ്ട്.

രുദ്രാക്ഷത്തിന്റെ മുഖങ്ങൾ

1 മുതൽ 21 വരെയാണു സാധാരണ ലഭ്യമായ രുദ്രാക്ഷങ്ങളുടെ മുഖം. ഇതിൽ 3, 4, 5, 6 മുഖരുദ്രാക്ഷങ്ങൾ കൂടുതലായി ലഭിക്കുന്നു. മറ്റുളളവ ദുർലഭമാണ്. ഒരേ രുദ്രാക്ഷ മരത്തിൽ തന്നെയാണു വിവിധ മുഖമുളള രുദ്രാക്ഷങ്ങൾ ഉണ്ടാകുന്നത്. ഭൂരിപക്ഷവും പഞ്ചമുഖരുദ്രാക്ഷങ്ങൾ ആയിരിക്കും. ഗൗരീശങ്കരം എന്ന ഇരട്ട രുദ്രാക്ഷം, ഗണേശരൂപം ഉളള ഗണേശമുഖി, സവാർ (നാഗ) ഏകമുഖം, ത്രിജ്യുതി എന്നിവയാണു ലഭ്യമായ രുദ്രാക്ഷങ്ങൾ.

രുദ്രാക്ഷങ്ങളുടെ നവഗ്രഹ– ദേവതാ ബന്ധം

രുദ്രാക്ഷം  നവഗ്രഹം ദേവത
ഏകമുഖം സൂര്യൻ പരമശിവന്‍
‌രണ്ട് മുഖം ചന്ദ്രൻ അർദ്ധനാരീശ്വരൻ
മൂന്ന് മുഖം ചൊവ്വ അഗ്നിദേവൻ
നാല് മുഖം ബുധൻ ബ്രഹസ്പതി
അഞ്ച് മുഖം ഗുരു രുദ്രകാലാഗ്നി
ആറ് മുഖം ചൊവ്വ കാർത്തികേയൻ
ഏഴ് മുഖം ശുക്രൻ മഹാലക്ഷ്മി
എട്ട് മുഖം കേതു ഗണേശൻ (വിഘ്നേശ്വരൻ)
ഒൻപത് രാഹു നവദുർഗ്ഗ
പത്ത് മുഖം നവഗ്രഹങ്ങൾ ശ്രീകൃഷ്ണൻ (ജനാർദ്ദനൻ)
പതിനൊന്ന് മുഖം നവഗ്രഹങ്ങൾ ഏകാദശ രുദ്രൻ
പന്ത്രണ്ട് മുഖം സൂര്യൻ സൂര്യന്‍
പതിമൂന്ന് മുഖം ശുക്രൻ കാമദേവൻ
പതിനാല് മുഖം  ചൊവ്വ ശ്രീഹനുമാൻ
പതിനഞ്ച് മുഖം ബുധൻ പശുപതിനാഥൻ (ശിവൻ)
പതിനാറ് മുഖം ചന്ദ്രൻ മൃത്യുജ്ഞയൻ
പതിനേഴ് മുഖം ശനി കാർത്ത്യായനിദേവി
പതിനെട്ട് മുഖം     ഭൂമി ഭൂമിദേവി
പത്തൊമ്പത് മുഖം  ബുധൻ മഹാവിഷ്ണു
ഇരുപത് മുഖം നവഗ്രഹങ്ങൾ ബ്രഹ്മാവ്
ഇരുപത്തി ഒന്ന് മുഖം നവഗ്രഹങ്ങൾ കുബേരൻ
ഗണേശ് മുഖി കേതു ഗണപതി
ഗൗരീശങ്കരം നവഗ്രഹങ്ങൾ പാർവ്വതി–ശിവൻ (ശിവശക്തി)
ത്രിജുതി നവഗ്രഹങ്ങൾ ത്രിമൂർത്തികൾ
സവാർ ഏകമുഖം  നവഗ്രഹങ്ങൾ  ശിവൻ/ നാഗദേവതകൾ               

വിവിധ മുഖത്തിൽ ഉളള രുദ്രാക്ഷങ്ങൾ ഉണ്ടെങ്കിലും 3, 4, 5, 6 മുഖരുദ്രാക്ഷങ്ങൾ ആണു കൂടുതലായി ലഭിക്കുന്നത്. മറ്റുളളവയ്ക്കു വലിയ വിലയാണ്‌. നേപ്പാളിൽ നിന്നു ലഭിക്കുന്നവയാണു യഥാർ‌ഥ രുദ്രാക്ഷം. ഭാരതത്തിൽ നിന്നു ലഭിക്കുന്നവയെ ഭദ്രാക്ഷം എന്നും ഇന്തോനേഷ്യയിൽ നിന്നു ലഭിക്കുന്നവയെ ഇന്ദ്രാക്ഷം എന്നും വിളിക്കുന്നു. ഇവയെല്ലാം തന്നെ രുദ്രാക്ഷം എന്ന ലേബലിൽ വിൽക്കപ്പെടുന്നു. മറ്റെല്ലാ രംഗങ്ങളിലെയും പോലെ വ്യാജ രുദ്രാക്ഷങ്ങളും ഉണ്ട്. അവ തിരിച്ചറിയാൻ പരിശീലനം ലഭിച്ചവർക്കു മാത്രമേ കഴിയൂ. വിശ്വസ്തമായ സ്ഥാപനങ്ങളിൽ നിന്നു രുദ്രാക്ഷം വാങ്ങുക.

ചില രുദ്രാക്ഷങ്ങളുടെ വിശേഷങ്ങൾ

മൂന്നു (3) മുഖ രുദ്രാക്ഷം :– ചൊവ്വാ ദോഷത്തിന്റെ കാഠിന്യം കുറയ്ക്കാനും നല്ല ദാമ്പത്യ ജീവിതം ഉണ്ടാകാനും ദീർഘ സുമംഗലീഭാഗ്യം അനുഭവിക്കാനും ഉത്തമം. സ്ത്രീകൾ താലിയോടൊപ്പം ധരിക്കുക.

നാലു (4) മുഖ രുദ്രാക്ഷം:– വിദ്യാഭ്യാസ കാലത്ത് ധരിക്കാൻ ഉത്തമം. മത്സരപരീക്ഷകളിൽ ഉന്നത വിജയം ലഭിക്കാനും വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കാനും സദ്ബുദ്ധി ഉണ്ടാകാനും ഉത്തമം.

അഞ്ചു (5) മുഖ രുദ്രാക്ഷം :– ഏറ്റവും ഗുണപ്രദമാണ് എല്ലാ വിധ സൗഭാഗ്യങ്ങളും ലഭിക്കുന്നു. ദൈവാധീനം ഉണ്ടാകാനും, അഭിമാനകരമായ പൊതു ജീവിതത്തിനും ഉത്തമം.

ആറു (6) മുഖ രുദ്രാക്ഷം:– ധൈര്യം, ക്ഷമ എന്നിവയ്ക്ക് ഉത്തമം പ്രതിസന്ധികളെ അതിജീവിക്കാനുളള മാർഗ്ഗങ്ങൾ തെളിയും, മടി, മന്ദത, അലസത എന്നിവ ഒഴിവാക്കി കർമ്മരംഗത്ത് ശോഭിക്കാൻ ഇടയാക്കും.

രുദ്രാക്ഷങ്ങൾ മാലയായിട്ടും ഒറ്റയ്ക്കും മൂന്നായിട്ടും കഴുത്തില്‍ ധരിക്കാം. ബ്രേയ്സ് ലെറ്റ് ആയും ധരിക്കാം. സ്വർ‌ണം, വെളളി, ചരട് എന്നിവയിൽ ധരിക്കാം. എല്ലാ ജാതിമതക്കാർക്കും രുദ്രാക്ഷം ധരിക്കാം. 24 മണിക്കൂറും ധരിക്കാം. ഒരു നെല്ലിക്കാ വലുപ്പം ഉളളത് ഉത്തമം. നെല്ലിക്കാ കുരുവിന്റെ വലിപ്പം ഉളളതു മധ്യമം. തീരെ ചെറുത് അധമം. 108 രുദ്രാക്ഷവും ചുട്ടിയായി കുറച്ച് വലിയ രുദ്രാക്ഷവും ചേർ‌ത്തു മാലയായി ധരിക്കാം. വെളളി, സ്വർ‌ണം തുടങ്ങിയ ലോഹങ്ങളിൽ രുദ്രാക്ഷം ധരിക്കുന്നതാണ് ഉത്തമം. ശരീരത്തിലെ ജൈവ വൈദ്യുതിയുടെ നിയന്ത്രണത്തിനും പോഷണത്തിനും രുദ്രാക്ഷം സഹായിക്കും എന്ന അഭിപ്രായവും ഉണ്ട്. ധരിക്കാൻ താൽപര്യമില്ലാത്തവർക്ക് പൂജാവസ്തുവായി ഉപയോഗിക്കാം. സർ‌വപാപദോഷമുക്തിയാണു രുദ്രാക്ഷധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

രുദ്രാക്ഷത്തിന്റെ രത്നശാസ്ത്രവിവരണങ്ങൾ :– നിറം– ഇരുണ്ട തവിട്ടുനിറത്തിന്റെ രൂപഭേദങ്ങള്‍. സുതാര്യത ഇല്ല, തിളക്കക്കുറവ്, കാഠിന്യം–4, ആപേക്ഷിക സാന്ദ്രത– 1.3 – 1.6 വരെ. ജൈവരത്നം (seed of elaco carpus ganiturs) ദുഃഖത്തെ അകറ്റി ജീവിതലക്ഷ്യങ്ങൾ പൂർത്തീകരിച്ചു മോക്ഷത്തെ പ്രാപ്തമാക്കും എന്നു നൂറ്റാണ്ടുകളായി ഭാരതീയർ വിശ്വസിച്ചുപോരുന്നു. അതിശയോക്തിപരമായ പല‌ കഥകളും രുദ്രാക്ഷധാരണവുമായി ബന്ധപ്പെട്ടു പ്രചാരത്തിൽ ഉണ്ട്. എന്തായാലും രുദ്രാക്ഷധാരണം സർ‌വപാപഹരം ആണ്.

ലേഖകൻ

R. Sanjeev Kumar P.G.A
Jyothis Astrological Research Centre
Lulu Apartments
Thycaud P.O., Trivandrum-14
Phone: 0471- 2324553
Mob: 9447251087
E-mail: jyothisgems@gmail.com

Your Rating: