Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനലാഭത്തിനു പത്മരാഗം

sri-lankan-ruby Representative image

മാണിക്യത്തിനു തുല്യഫലം നൽകുന്ന രത്നമാണു പത്മരാഗം. ശ്രീലങ്കൻ റൂബി എന്നും വിളിക്കും. തെളിഞ്ഞ പിങ്ക് നിറമാണ്‌. ജാതകഗ്രഹനില പ്രകാരം ചിങ്ങം, വൃശ്ചികം, ധനു, മേടം, കർക്കടകം ലഗ്നക്കാർ‌ക്കു പത്മരാഗം ധരിക്കാം. കാർത്തിക, ഉത്രം, ഉത്രാടം എന്നീ സൂര്യനക്ഷത്രക്കാർക്കും 1, 10, 19, 28 തീയതികളിൽ ജനിച്ച് 1 ഭാഗ്യസംഖ്യയായി വരുന്നവർക്കും ധരിക്കാം. ചിങ്ങക്കൂറുകാർക്കും ഗുണപ്രദമാണ്. മാണിക്യത്തിന്റെ ‌ചില ദോഷവശങ്ങളൊന്നും പത്മരാഗത്തിന് ഇല്ല എന്നതാണു മറ്റൊരു മേന്മ. മാണിക്യം അനുകൂലമായ ലഗ്നക്കാർക്ക് എല്ലാം പത്മരാഗവും ധരിക്കാം. പത്മരാഗം വിധിപ്രകാരം ധരിച്ചാൽ തൊഴിലിൽ‌ ഉന്നതി. അധികാരപ്രാപ്തി, ദാമ്പത്യ ഐക്യം, വിദ്യയിൽ ഉന്നതി, ബിസിനസ് വിജയം, ലക്ഷ്യപ്രാപ്തി എന്നിവയാണു ഫലങ്ങൾ.

രത്നശാസ്ത്രവിവരങ്ങൾ:

കോറണ്ടം ഗ്രൂപ്പ് രത്നം, രാസഘടകം - AL203, ക്രിസ്റ്റൽ ഘടന ട്രൈഗണൽ (അലൂമിനിയം ഓക്സൈഡ്) നിറം പിങ്ക്, നിറം നൽകുന്ന ഘടകം അയോൺ, ദൃഢത 9, ആപേക്ഷിക സാന്ദ്രത- 3.98 -4.01, നല്ല തിളക്കം ഉൽപാദക രാജ്യങ്ങൾ - ബർമ, ശ്രീലങ്ക. ഓറഞ്ച് സഫയറും ഈ വിഭാഗത്തിൽപ്പെടുന്നു.

ലേഖകന്റെ വിലാസം :‌

ആർ. സഞ്ജീവ് കുമാർ

ജ്യോതിസ് ആസ്ട്രോ റിസർച്ച് സെന്റർ

തൈക്കാട് പി.ഒ., തിരുവനന്തപുരം – 14

ഫോൺ : 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.