Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹാലോചന സമയത്ത് യുവതിയുവാക്കൾ ഇന്ദ്രനീലം ധരിക്കരുത്...

stone

ശനിദോഷത്തെ ഭയക്കാത്തവരായി ആരും തന്നെ ഇല്ല. ധർമശാസ്താക്ഷേത്രങ്ങളിൽ ശനിയാഴ്ചകളിൽ ശനീശ്വരന്റെ ഇഷ്ട വഴിപാടായ നീരാഞ്ജനം നടത്താനായി പുരോഗമന വാദികളും, പാരമ്പര്യവാദികളും ഒരുമിച്ച് അണിനിരക്കുന്നതു കാണാം. ശനീശ്വരൻ തന്റെ ഉച്ചരാശിയായ തുലാംരാശിയിൽ നിന്ന് ശത്രുരാശിയും വിഷരാശിയുമായ ചൊവ്വയുടെ അധീനതിയിൽ ഉള്ള വൃശ്ചികം രാശിയിലേക്ക് 2014 നവംബർ 2ന് രാത്രി 8 മണി 54 മിനിറ്റിന് പ്രവേശിച്ചു. ശനിയുടെ ഈ രാശിമാറ്റം കന്നിരാശിക്കാർക്ക് (ഉത്രം 3/4, അത്തം, ചിത്തിര 1/2) 3ൽ വരുന്നതിനാൽ ഗുണപ്രദമായ മാറ്റങ്ങൾ വരുത്തും. അവരുടെ ഇതുവരെയുള്ള ഏഴരശനിക്കാലം കഴിയും, നന്മവരും മകരക്കൂറുകാരായ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) നാളുകാർക്ക് 11ൽ ശനിയായി അഭീഷ്ടസിദ്ധി നൽകുന്നു. ഇനി മിഥുനം രാശിക്കാർക്ക് (മകരത്തിൽ 1/2, തിരുവാതിര, പുണർതം3/4) ശനി 6ൽ വരുന്നു. ശത്രുവിജയം, കേസ് വഴക്കുകളിൽ വിജയം, ഭൂമി ലാഭം, ഗൃഹനിർമ്മാണം എന്നിങ്ങനെ ഗുണപ്രദമായ ഫലങ്ങൾ ഉണ്ടാകും. കർക്കിടക കൂറുകാർക്ക് (പുണർതം 1/4, പൂയം ആയില്യം) ശനി 5ൽ ഗുണദോഷ സമ്മിശ്രഫലം. മീനക്കൂറുകാർക്ക് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) ശനി 9ൽ ഗുണദോഷ സമ്മിശ്രഫലം. മറ്റെല്ലാ കൂറുകാർക്കും ശനി ദോഷത്തിൽ വരും വിശേഷിച്ച് വൃശ്ചികക്കൂർ വിശാഖക്കാർ ജാഗ്രത പാലിക്കുക, വിശാഖം നക്ഷത്രത്തിലാണ് ശനി നവംബർ 30വരെ സഞ്ചരിക്കുക തുടർന്ന് അനിഴം നാളിലും 1 വർഷം സഞ്ചരിക്കും. ക്ഷേത്രാചാരപരമായ ശനിദോഷ പരിഹാരങ്ങൾ അനുഷ്ഠിക്കുക. ധർമ്മ ശാസ്താവിന് നീരാഞ്ജനം, നെയ്യ് വിളക്ക്, എള്ള് പായസം, നല്ലെണ്ണ കൊണ്ട് ചുറ്റു വിളക്ക്, മഹാദേവന് ജലധാര, നെയ്യ് വിളക്ക്, ശ്രീഹനുമാന് വെറ്റിലമാല, വടമാല, മുഴുക്കാപ്പ് എന്നീ വഴിപാടുകൾ നടത്താം.

ഗണപതിക്ക് അഷ്ടദ്രവ്യഗണപതിഹോമം, പഞ്ചാമൃതാഭിഷേകം എന്നിവ നടത്താം. നവഗ്രഹങ്ങൾക്ക് നവഗ്രഹപൂജയും, ശനീശ്വരന് വിശേഷാൽ അർച്ചന എന്നിവയാണ് പരിഹാരം. മറ്റ് മതക്കാർക്ക് അവരവരുടെ ആചാരപ്രകാരമുള്ള ആരാധനാക്രമങ്ങൾ ആചരിക്കാവുന്നതാണ്.

ഇനി രത്നശാസ്ത്ര പ്രതിവിധികൾ നോക്കാം. ആയതിന് ജാതകം തയാറാക്കി ജാതകത്തിലെ ശനിയുടെ രാശീസ്ഥിതി പഠിച്ചശേഷം ഇന്ദ്രനീലം എന്ന രത്നം ധരിക്കുന്നത് ഗോചരാലും ജാതകാലുമുള്ള ശനി ദോഷത്തിനും ദശാപഹാരകാല ദോഷത്തിനും ശമനം നൽകി ശനീശ്വരന്റെ അനുഗ്രഹത്തിന് ഇടയാക്കും.

താഴെപറയുന്ന ജന്മലഗ്നത്തിൽ ജനിച്ചവർക്ക് ഇന്ദ്രനീലം ഗുണപ്രദമാണ്. ശനിയുടെ സ്വക്ഷേത്രരാശികൾ ആയ മകരം, കുംഭം രാശി ലഗ്നമായി ജനിച്ചവർക്ക് ഇന്ദ്രനീലം അനുകൂലമാണ്. ഇടവം രാശിയിൽ ജനിച്ചവർക്ക് ഇന്ദ്രനിലം തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ പ്രദാനം ചെയ്യും. മിഥുന ലഗ്നം, കന്നിലഗ്നം, തുലാം ലഗ്നം എന്നീ ലഗ്ന രാശികളിൽ ജനിച്ചവർക്കും ഇന്ദ്രനീലം ഗുണപ്രദമാണ്. മീന ലഗ്നക്കാർക്ക് ഇന്ദ്രനീലം ധരിക്കാൻ സാധിക്കില്ല. ലഗ്നാധിപ-യോഗകാരകലഗ്നാധിപമിത്ര എന്ന രീതിയിൽ ഇന്ദ്രനീലം ധരിക്കുന്നതാണ് ഉത്തമം.

സംഖ്യാശാസ്ത്രപ്രകാരം ഇംഗ്ലീഷ് കലണ്ടർ പ്രകാരം 8-17-26 തീയതികളിൽ ഏത് ഇംഗ്ലീഷ് മാസത്തിൽ ജനിച്ചവർക്കും ജാതക വിവരങ്ങൾ അറിയില്ല എങ്കിൽ ശനിദോഷ ശമനത്തിന് ഇന്ദ്രനീലം ധരിച്ച് നോക്കാവുന്നതാണ്. അതുപോലെ ശനിയുടെ നക്ഷത്രങ്ങളായ പൂയം, അനിഴം, ഉതൃട്ടാതി നാളുകാർക്കും ശനിയുടെ ദശാകാലമുള്ളവർക്കും ഉത്തമ ജ്യോത്സ്യന്റെ നിർണയപ്രകാരം ഉപാധികളോടെ ഇന്ദ്രനീലം ധരിക്കാൻ സാധിക്കും. മേൽപ്പറഞ്ഞ വിഭാഗത്തിൽ പെടാത്തവർ ഇന്ദ്രനീലം ധരിക്കാതിരിക്കുന്നതാണ് ഉത്തമം.

ഇന്ദ്രനീലം ശാസ്ത്രീയമായി അലുമിനിയം ഓക്സൈഡ് ആണ്. ഇന്ദ്രനീലത്തിന് നിറം നൽകുന്ന രാസഘടക മൂലകങ്ങൾ ഇരുമ്പും, ടൈറ്റാനിയവും ആകുന്നു. ഹാർഡ്നസ്9, സ്പെസിഫിക് ഗ്രാവിറ്റി 3.99-4, മയൂര നീലം എന്ന ജമ്മുകാശ്മീരിൽ നിന്ന് ലഭിക്കുന്ന ഇന്ദ്രനീലമാണ് ഏറ്റവും വിലയേറിയത് എന്ന് കരുതുന്നു. തുടർന്ന് ബർമ്മ, ശ്രീലങ്ക, ഓസ്ട്രേലിയ, യു എസ് എ, നൈജീരിയ, കെനിയ, കംബോഡിയ, തായ്ലന്റ് ഇന്ത്യയിൽ ജമ്മുകാശ്മീർ, ഒറീസ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നു.

ശനി മൂലം ഉണ്ടാകുന്ന ജാതകദോഷങ്ങൾ മാറാനും, ശനിയുടെ ജാതക ഗുണഫലങ്ങൾ വർധിക്കാനും, ഇന്ദ്രനീലം സഹായിക്കും. കടബാധ്യത കുറയ്ക്കാനും ഉന്നതമായി ഔദ്യോഗിക പദവികൾ ലഭിക്കാനും, ഭൂമിലാഭം, വാഹന ലാഭം, ഭവനലാഭം എന്നിവയ്ക്കും ഇന്ദ്രനീലം ധരിക്കുന്നത് ഗുണപ്രദമാണ്. ശശ മഹായോഗത്തിന്റെ ഗുണം പൂർണരൂപത്തിൽ ലഭിക്കാനും, മേടരാശിയിൽ ശനി നീചത്വം ഭവിച്ചവർക്കും ജാതകപ്രകാരം ഇന്ദ്രനീലം അനുകൂലം എങ്കിൽ ധരിക്കാം. ശനിദോഷം എന്ന് കേട്ട് ഉടനെപോയി, ജാതക പരിശോധന നടത്താതെ ഇന്ദ്രനീലം വാങ്ങി ധരിക്കരുത്. ഭാരതീയ പുരണ പ്രകാരം വലൻ( ബലൻ) എന്ന അസുരന്റെ നേത്രത്തിൽ നിന്ന് (കൃഷ്ണമണി)ആണ് ഇന്ദ്രനീലം ഉത്ഭവിച്ചത് എന്ന് പറയുന്നു. ബൈബിൾ പഴയ നിയമത്തിലും മഹാനായ സോളമൻ ചക്രവർത്തി ഇന്ദ്രനീലം മൂലം ഉള്ള അനുഭവത്തെക്കുറിച്ച് പറയുന്നത് കാണാം. (കിങ് സോളമന്റെ നീലക്കൽ മോതിരം).

രോഗശമനവുമായി ബന്ധപ്പെട്ട്, വാതരോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, നീർവീഴ്ചകൾ, പക്ഷാഘാതം, വന്ധ്യത, വിവിധതരം ട്യൂമറുകൾ, എല്ല്, പല്ല് രോഗങ്ങൾ എന്നിവ മാറാൻ ഇന്ദ്രനീലം ജാതകഗ്രഹനില പ്രകാരം ധരിക്കാവുന്നതാണ്. ഇന്ദ്രനീലം വെള്ളിയിലോ സ്വർണത്തിലോ മോതിരമാക്കി ശനിയാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ശനിയുടെ കാലഹോരയിൽ ധരിച്ച് തുടങ്ങുക. മോതിരമായി ധരിക്കാൻ താൽപര്യമില്ലാത്തവർക്ക് ലോക്കറ്റായിട്ടും ധരിക്കാം. മോതിരമാണ് ഉത്തമം. ഇന്ദ്രനീലം ശരാശരി 2 മുതൽ 3 വരെ കാരറ്റ് ധരിക്കാം (1 കാരറ്റ് 200 ണ്ഡദ്ദ) പരമാവധി 5 കാരറ്റ് ധരിക്കാം. ഒരാളിന്റെ ശരീരഭാരവും രത്നത്തിന്റെ ഭാരവുമായി ബന്ധമില്ല. ജാതകത്തിലെ ശനിയുടെ ഗുണദോഷമാണ് പരിഗണിക്കേണ്ടത.്

ഏഴരശനി, അഷ്ടമശനി, കണ്ടകശനി എന്നീ ശനിയുടെ ഗോചരാലുള്ള ദോഷങ്ങൾക്ക് ജാതകപ്രകാരം ശനി അനുകൂലം അല്ലാത്തവർ ഇന്ദ്രനീലം ധരിക്കുന്നത് ദോഷകരമാവാം. ഉദാഹരണം ചിങ്ങലഗ്നത്തിൽ (ചിങ്ങക്കൂറല്ല) ജനിച്ചയാൾ കണ്ടകശനിയെ പേടിച്ച് ഇന്ദ്രനീലം ധരിച്ച് കുഴപ്പത്തിലായ പലർക്കും അത് മാറ്റിവച്ചപ്പോൾ വലിയ ആശ്വാസം ലഭിച്ചു എന്നത് എടുത്ത് പറയത്തക്കതാണ്. ഇരുമ്പാണ് ശനിയുടെ ലോഹം ഇന്ദ്രനീലത്തിന്റെ കളറിന് കാരണമായതും ഇരുമ്പിന്റെ അംശമാണ്. സുതാര്യതയുള്ളതും, അർധസുതാര്യത ഉള്ളതുമായ ഇന്ദ്രനീലം രത്നങ്ങൾ ധരിക്കാൻ ഉത്തമമാണ്. ഡീഫ്യൂഷൻ ഇന്ദ്രനീലത്തിന് വിലക്കുറവ് ഉണ്ടെങ്കിലും പ്രയോജന രഹിതമായാണ് കാണുന്നത്.

ഇന്ദ്രനീലത്തിന് പകരം ധരിക്കാവുന്ന വിലക്കുറവുള്ളതും, എന്നാൽ ഏകദേശം ഇന്ദ്രനീലത്തിന് തുല്യമായ ഫലങ്ങൾ നൽകുന്നതുമായ രത്നങ്ങൾ ആണ്. സ്റ്റാർ ബ്ലൂസഫയർ(നക്ഷത്ര ഇന്ദ്രനീലം), അയോലൈയ്റ്റ്, ബ്ലൂടോപ്പാസ്, അമിഥിസ്റ്റ്, കരിനീലം എഃ്നിവ മദ്യപാനാസക്തി കൂടിയവർ അമിഥീസ്റ്റ് ധരിച്ചാൽ മദ്യപാനം കുറയ്ക്കാൻ സാധിക്കും എന്നാണ് വിശ്വാസം. ഇന്ദ്രനീലത്തിന് ഏകദേശം തുല്യമായ ഫലം തന്നെ അയോലയ്റ്റ് (നീലി) നൽകും.

വിവാഹം കഴിക്കാത്ത യുവതിയുവാക്കൾ വിവാഹാലോചനസമയത്ത് ഇന്ദ്രനീലം ധരിക്കരുത്. വിശേഷിച്ച് സ്ത്രീകൾ വിവാഹം ആലോചിക്കുന്ന സമയത്ത് ഇന്ദ്രനീലം ധരിക്കരുത്. ജാതകാൽ ഇന്ദ്രനീലം അനുകൂലമായാൽപ്പോലും പ്രസ്തുത സമയങ്ങളിൽ ഇന്ദ്രനീലം ധരിക്കാതിരിക്കുന്നതാണ് നല്ലത്. വിവാഹം കഴിഞ്ഞ് ധരിക്കാം. മറ്റ് രത്നങ്ങൾക്ക് ഇത് ബാധകമല്ല. ഇന്ദ്രനീലം അനുകൂലം ആയിട്ടുള്ളവർ മരതകം+ വജ്രം+ ഇന്ദ്രനീലം ഇവ ഒരു മോതിരത്തിൽ തയാറാക്കി ധരിക്കുന്നത് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നതാണ്. മരതകം + ഇന്ദ്രനീലം ഒരു മോതിരത്തിൽ തയാറാക്കി ധരിക്കുന്നത് വിദ്യാഭ്യാസ കാര്യങ്ങളിൽ നല്ല പുരോഗതി ഉണ്ടാക്കാൻ സഹായിക്കുന്നതാണ്. അതുപോലെ ദാമ്പത്യ കലഹം കുറയ്ക്കാൻ ഇന്ദ്രനീലവും വജ്രവും ഒരുമിച്ച് ധരിക്കുന്നതും നല്ലതാണ്. ശനീശ്വരന്റെ രത്നമായ ഇന്ദ്രനീലം ധരിക്കുന്നതിന് മുൻപ് വിശദമായ ജാതക പരിശോധന നടത്തിമാത്രം ധരിക്കുക. ശനിദോഷം എന്ന് കേട്ടാലുടനെ ഇന്ദ്രനീലം ധരിക്കരുത്. ആയുസിന്റെ കാരകനായ ശനിയുടെ രത്നം ധരിച്ച് ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർഥിക്കുക.

**ആർ. സഞ്ജീവ് കുമാർ ജ്യോതിസ് ആസ്ട്രോ റിസർച്ച് സെന്റർ, തൈക്കാട് പി. ഒ, തിരുവനന്തപുരം — 14 ഫോൺ: 0471 2324553, 9447251087 email: jyothisgems@gmail.com**

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer