Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലത്തും രത്നം ധരിക്കാം

gemology

സ്ത്രീകൾക്കു ഗർഭകാലത്തു ഭാഗ്യരത്നങ്ങൾ ധരിക്കാമോ എന്നു ചോദിച്ച് വരുന്നവർ‌ ധാരാളമുണ്ട്. വിവാഹം നടക്കാനും. സന്താനഭാഗ്യത്തിനുമായി മുൻപ് രത്നം ധരിച്ചിരുന്നവർക്ക് തുടർന്ന് ഗർഭകാലത്തും രത്നം ധരിക്കാം. മറ്റ് ആവശ്യങ്ങൾക്കും ദേഹരക്ഷയ്ക്കും ആയി ഗർഭകാലത്തിനു മുൻപ് രത്നം ധരിച്ചവർക്കും തുടർന്ന് അതു ധരിക്കാം. ഗർഭിണി ആയ ശേഷം 6–ാം മാസം അവസാനിക്കുന്നതു വരെ പുതുതായി രത്നം ധരിക്കാം. ജാതക പരിശോധന നടത്തിവേണം രത്നം നിശ്ചയിച്ച് ധരിക്കാൻ. പ്രസ്തുത രത്നം ഗർഭകാലത്ത് തുടർന്നും ധരിക്കാം. ചികിത്സ ആവശ്യങ്ങൾക്കായിട്ട് രത്നം തത്ക്കാലം മാറ്റിവയ്ക്കുന്നതിനും തുടർന്നു ധരിക്കുന്നതിനും ദോഷം ഇല്ല. എന്നാൽ 7–ാം മാസം മുതൽ പുതിയതായി രത്നം ധരിക്കരുത്. ചിലപ്പോൾ അത് ഗര്‍ഭസ്ഥ ശിശുവിന് ദോഷമായി പരിണമിച്ചേക്കാം എന്നാണ് ഈ രംഗത്തെ ഗവേഷണ പഠനങ്ങൾ തെളിയിക്കുന്നത്.

പൊതുവിൽ 7–ാം മാസം മുതൽ ഗർഭിണികൾക്ക് രത്നധാരണം ശുപാർശ ചെയ്യാറില്ല. മാതാവിന്റെയും ഗർഭസ്ഥ ശിശുവിന്റെയും ക്ഷേമത്തിനായി 6–ാം മാസത്തിനകം രത്നം ധരിക്കാനാണ് നിർദ്ദേശിക്കാറുളളത്. ജാതക പരിശോധന യുടെ അടിസ്ഥാനത്തിൽ ‘‘ലഗ്നാധിപയോഗകാരക ലഗ്നാധിപ മിത്ര’’ എന്ന ഗ്രാഹാനുകൂല രീതിയിൽ രത്നം ധരിക്കുന്നതാണ് ഗുണപ്രദം. മുത്ത്, ചന്ദ്രകാന്തം, മഞ്ഞപുഷ്യരാഗം, ചുവന്ന പവിഴം, വജ്രം, മരതകം എന്നിവയും ജാതകത്തിലെ 5–ാം ഭാവാധിപൻ ആയി വരുന്ന ഗ്രഹത്തിന്റെ രത്നവുമാണ് ജാതക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ധരിക്കാൻ ഉത്തമം. കേടുപാടുകൾ ഇല്ലാത്ത രത്നം ധരിക്കുക. അനുയോജ്യമായ ഭാഗ്യരത്നങ്ങൾ ധരിച്ച് അമ്മയുടെയും, കുഞ്ഞിന്റെയും ക്ഷേമം ഉറപ്പാക്കുക. മേല്പറഞ്ഞ നിബന്ധനകൾ പ്രകാരം ഗർഭകാലത്ത് രത്നം ധരിക്കാവുന്നതാണ്.

ലേഖകൻ

R. Sanjeevkumar PGA

Jyothis Astrological Research Centre

LULU Apartments, Thycaud P.O, Near Police Ground

Thiruvananthapuram-695014

Ph: 0471-2324553, 9447251087

Email: jyothisgems@gmail.com

Your Rating: