Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയായ രത്നനിർണയവും രത്നധാരണവും

gemology-c Representative image

ജാതകത്തിലെ നവഗ്രഹ ദോഷങ്ങളെ നിയന്ത്രിക്കാൻ ഏറ്റവും അനുയോജ്യമായ കലിയുഗ പ്രതിവിധിയാണു രത്നധാരണം എന്ന വസ്തുത പരക്കേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ രത്നനിർണയ രീതികളെക്കുറിച്ചു പരക്കേ പലവിധ തെറ്റിദ്ധാരണകളും നിലവിൽ ഉണ്ട്. രത്നനിർണയത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടുപോരുന്ന രത്ന നിർണയരീതിയാണു ലഗ്നാധിപ – യോഗകാരക– ലഗ്നാധിപമിത്ര എന്ന രീതി. ഇതു പ്രകാരം ജാതക ഗ്രഹനിലയിൽ ലഗ്നാധിപൻ, അഞ്ചാം ഭാവാധിപൻ, ഒൻപതാം ഭാവാധിപൻ എന്നീ ഗ്രഹങ്ങളുടെ രത്നങ്ങൾ ഒരുമിച്ചു ധരിക്കുകയോ ഈ ഗ്രഹങ്ങളുടെ ജാതകത്തിലെ ബലം കണക്കാക്കി ഒരു രത്നമോ രണ്ടു രത്നമോ ധരിക്കുകയോ ചെയ്യുന്നതാണ്, ലഗ്നാധിപ യോഗകാരക രീതി. ഇവിടെ ജനന വിവരങ്ങളുടെ കൃത്യത പ്രധാനമാണ്.

ഉദാഹരണത്തിന്‌, മേടലഗ്നത്തിൽ ജനിച്ച വ്യക്തിക്കു ലഗ്നാധിപൻ ആയ ചൊവ്വയുടെ രത്നമായ ചുവന്ന പവിഴവും അഞ്ചാം ഭാവാധിപന്റെ രത്നമായ മാണിക്യം, ഒൻ‌പതാം ഭാവാധിപന്റെ രത്നമായ മഞ്ഞ പുഷ്യരാഗം എന്നിവയും ലഗ്നാധിപന്റെ മിത്രമായ ചന്ദ്രന്റെ മുത്തും (ചന്ദ്രകാന്തവും) ധരിക്കാം ലഗ്നാധിപൻ ആയതിനാൽ ചൊവ്വയുടെ അഷ്ടമാധിപൻ എന്ന ദോഷം ചിന്തിക്കേണ്ടതില്ല. അതുപോലെ ഒൻപതാം ഭാവാധിപൻ ആയ വ്യാഴത്തിനു പന്ത്രണ്ടാം ഭാവത്തിന്റെ ആധിപത്യം കൂടി ഉണ്ട് എന്ന കാര്യവും നോക്കേണ്ടതില്ല. ഈ വിധം പന്ത്രണ്ടു ലഗ്നക്കാർക്കും രത്നം കണക്കാക്കാം. മേൽപ്പറഞ്ഞ 1, 5, 9 ഭാവാധിപന്മാർ ഏതു ഭാവത്തിൽ നിൽക്കുന്നു എന്നതും മൗഢ്യം, വക്രം, നീചം എന്നിവയും പരിഗണിക്കേണ്ടതില്ല. രത്നങ്ങളുടെ ഭാരം ഗ്രഹങ്ങളുടെ ബലാബല പ്രകാരം രണ്ടു മുതൽ അഞ്ചു വരെ കാരറ്റ്‌, പവിഴം, മുത്ത് എന്നിവ പരമാവധി പത്ത് കാരറ്റ് വരെ ധരിക്കാം. രത്നം ധരിക്കുന്ന വ്യക്തിയുടെ ഭാരവും രത്നത്തിന്റെ ഭാരവും ആയി ഒരു ബന്ധവും ഇല്ല.

ജന്മലഗ്നം - ധരിക്കാനുള്ള രത്നം

മേടം ചുവന്ന പവിഴവും, മാണിക്യം, മഞ്ഞപുഷ്യരാഗം, മുത്ത്

ഇടവം വജ്രം, മരതകം, ഇന്ദ്രനീലം

മിഥുനം മരതകം, വജ്രം(ഇന്ദ്രനീലം)

കർക്കിടകം മുത്ത്, ചുവന്ന പവിഴം, മഞ്ഞപുഷ്യരാഗം (മാണിക്യം)

ചിങ്ങം മാണിക്യം, ചുവന്ന പവിഴം (മഞ്ഞപുഷ്യരാഗം) മുത്ത്

കന്നി മരതകം, വജ്രം (ഇന്ദ്രനീലം)

തുലാം വജ്രം, മരതകം, ഇന്ദ്രനീലം

വൃശ്ചികം ചുവന്ന പവിഴം, മഞ്ഞപുഷ്യരാഗം, മാണിക്യം, മുത്ത്

ധനു മഞ്ഞപുഷ്യരാഗം, ചുവന്ന പവിഴം, മാണിക്യം(മുത്ത്)

മകരം ഇന്ദ്രനീലം, വജ്രം, മരതകം

കുംഭം ഇന്ദ്രനീലം, വജ്രം(മരതകം)

മീനം മഞ്ഞപുഷ്യരാഗം, ചുവന്ന പവിഴം, മുത്ത്

ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന രത്നങ്ങൾ കൃത്യമായ ജാതകപഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ധരിക്കുക. രത്നനിർ‌ദേശകനു സംഖ്യാശാസ്ത്ര പ്രകാരവും (ന്യൂമറോളജി) നിർ‌ദേശിക്കാം. (ഉദാ:– ജനനസംഖ്യ പത്ത്– മാണിക്യം). ജനിച്ച നക്ഷത്രത്തിന്റെ അടിസ്ഥാനത്തിലും രത്നം നിർണയിക്കാം. ഉദാ:– അശ്വതിക്കു വൈഡൂര്യം.

ജനിച്ച കൂറിന്റെ (ചന്ദ്രൻ നിൽക്കുന്ന രാശി) അടിസ്ഥാനത്തിൽ രത്നം നിർണയിക്കാം. സൂര്യരാശിയുടെ അടിസ്ഥാനത്തിൽ രത്നം നിർണയിക്കാം (ജാതകത്തിൽ സൂര്യൻ നിൽക്കുന്ന രാശി) ജനിച്ച ഇംഗ്ലിഷ് മാസത്തെ അടിസ്ഥാനമാക്കി ലണ്ടനിലെ സ്വർണക്കടക്കാരുടെ സംഘടന തയാറാക്കിയ ബർത്ത് സ്റ്റോൺ (ഉദാഹരണം-ജനുവരി ഗാർനറ്റ്) എന്ന രീതിയിലും രത്നം ധരിക്കാം. ജാതകപ്രകാരം ഇപ്പോൾ നടക്കുന്ന ദശാകാല പ്രകാരം ദശാനാഥന്റെ രത്നം ധരിക്കാം (ശനിദശ=ഇന്ദ്രനീലം) ജാതകൻ ജോത്സ്യനെ കാണാൻ വരുന്ന സമയത്തെ ഉദയരാശി പ്രകാരം രത്നം ധരിക്കാം. ഉദാഹരണം ജോത്സ്യന്റെ മുന്നിൽ വരുന്ന സമയത്ത് മീനം രാശിയാണ് ഉദിച്ചു നിൽക്കുന്നതെങ്കിൽ മഞ്ഞ പുഷ്യരാഗം എന്ന വ്യാഴത്തിന്റെ രത്നം ധരിക്കാം എന്നു വിശ്വസിച്ചുപോരുന്നു.

ജാതകന്റെ പ്രശ്നങ്ങൾ പഠിച്ച ശേഷം ഉത്തമമായ രത്നത്തെ നിർ‌ദേശിക്കുന്ന രീതിയും നിലവിൽ ഉണ്ട്. ഒരുവിധ ജാതകവിവരങ്ങളും ലഭ്യമല്ലാത്തവർ‌ക്കു നവരത്നമോതിരം വിധിപ്രകാരം ധരിക്കാം.

ഏതു രീതിയിൽ ധരിച്ചാലും ജാതകനു രത്നം ധരിച്ച് ഗുണം ഒന്നും അനുഭവപ്പെട്ടിട്ടില്ല എങ്കിലും ദോഷാനുഭവങ്ങൾ ഉണ്ടായാലും രത്നം മാറ്റിവച്ചു കൂടുതൽ ജാതകപഠനം നടത്തി പുതിയ രത്നം ധരിക്കാവുന്നതാണ്.

പൊട്ടൽ, കറുത്ത വലിയപുള്ളികൾ, മങ്ങിയ നിറം, പലതരം അടയാളങ്ങൾ‌, ഭംഗിയില്ലായ്മ എന്നിവ ഉള്ള രത്നങ്ങൾ ധരിക്കരുത്. കഴിവതും അംഗീകൃത രത്നപരിശോധനാ ലാബുകളുടെ സർട്ടിഫിക്കറ്റുള്ള രത്നം ധരിക്കുക.

രത്ന നിർദേശകന്റെ പ്രവർത്തനപരിചയവും നൈപുണ്യവും കൈപ്പുണ്യവും രത്നം മൂലം അനുകൂല ഫലം വരാൻ പ്രധാനമാണ് എന്നു ചിന്തിക്കണം. നല്ല പോലെ ആലോചിച്ച് ഉറപ്പിച്ച ശേഷം രത്നം ധരിക്കുക. ലഗ്നാധിപ യോഗകാരക ലഗ്നാധിപമിത്ര എന്ന ഗ്രഹ അനുകൂല രത്ന നിർണയ രീതി വളരെ ഫലപ്രദമായി അനുഭവപ്പെടുന്നതാണ്.

ലേഖകന്റെ വിലാസം :‌

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments, OppThycaud Police Ground

Trivandrum-14

Phone - 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating: